Wednesday, August 21, 2019 Last Updated 18 Min 44 Sec ago English Edition
Todays E paper
Ads by Google
Sunday 28 Apr 2019 01.44 AM

ഇന്നു നിങ്ങള്‍ക്കെങ്ങിനെ?(28)

uploads/news/2019/04/304509/nithyam.jpg

മേടം (അശ്വതി, ഭരണി, കാര്‍ത്തിക ) - സ്‌ത്രീകള്‍ക്ക്‌ ആഭരണങ്ങളും, ആഡംബര വസ്‌തുക്കളും അധീനതയില്‍ വന്നുചേരും. ബിസിനസ്സില്‍ പുരോഗതി കൈവരും.
ഇടവം (കാര്‍ത്തിക , രോഹിണി, മകയിരം ) - ആരോഗ്യം മെച്ചപ്പെടും. ബന്ധുജന സഹായം ഉണ്ടാകും. ദാമ്പത്യജീവിതം സുഖപ്രദമാകും. സാമ്പത്തികസ്‌ഥിതി മെച്ച പ്പെടും.
മിഥുനം (മകയിരം , തിരുവാതിരം, പുണര്‍തം ) - മേലധികാരികളില്‍ നിന്നും അനുകൂലസ്‌ഥിതി ഉണ്ടാകും. പൊതുപ്രവര്‍ത്തകര്‍ക്ക്‌ സമൂഹത്തില്‍ അന്തസ്സ്‌ വര്‍ദ്ധിക്കും. കൂട്ടുബിസിനസ്സില്‍ നിന്ന്‌ വേണ്ടത്ര ലാഭം പ്രതീക്ഷിക്കേണ്ടതില്ല.
കര്‍ക്കടകം (പുണര്‍തം , പൂയം, ആയില്യം) - വിദ്യാര്‍ത്ഥികള്‍ക്ക്‌ പരീക്ഷകളില്‍ അന്തസ്സ്‌ വര്‍ദ്ധിക്കും. ബന്ധുജന വിയോഗം മനസ്സിന്‌ വിഷമമുണ്ടാക്കും. ജോലിസ്‌ഥലത്ത്‌ കൂടുതല്‍ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കേണ്ടതായി വരും.
ചിങ്ങം (മകം, പൂരം, ഉത്രം ) - ബിസിനസ്സില്‍ പുരോഗതി ദൃശ്യമാകും. കലഹങ്ങള്‍ക്ക്‌ മധ്യസ്‌ഥം വഹിക്കേണ്ട സാഹചര്യമുണ്ടാകും. നൂതന സുഹൃദ്‌ബന്ധമുണ്ടാകും.
കന്നി (ഉത്രം , അത്തം, ചിത്തിര ) - മനഃപ്രയാസങ്ങളെ തരണം ചെയ്യാന്‍ സാധിക്കും. സന്താനങ്ങളുടെ വിവാഹത്തില്‍ തീരുമാനമാകും. ഔദ്യോഗികരംഗത്ത്‌ ചില പ്രയാസങ്ങള്‍ നേരിടേണ്ടി വന്നേക്കാം.
തുലാം (ചിത്തിര , ചോതി, വിശാഖം ) - എല്ലാ പ്രവര്‍ത്തനങ്ങളും കാലോചിതമായി ചെയ്‌തു തീര്‍ക്കാന്‍ സാധിക്കും. ആരോഗ്യകാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണം. സന്താനഗുണം ഉണ്ടാകും.
വൃശ്‌ചികം (വിശാഖം , അനിഴം, തൃക്കേട്ട) - മാനസികമായ സന്തോഷം ലഭിക്കുന്ന കുറേ അവസരങ്ങള്‍ വന്നുചേരും. ബന്ധുജനസഹായം ഉണ്ടാകും. ഉന്നതരുമായി ബന്ധം സ്‌ഥാപിക്കാന്‍ സാധിക്കും.
ധനു (മൂലം, പൂരാടം, ഉത്രാടം ) - കുടുംബത്തിലെ സ്വസ്‌ഥതക്കുറവ്‌ പരിഹരിക്കപ്പെടും. ജോലിയില്‍ സ്‌ഥലംമാറ്റത്തിന്‌ സാധ്യതയുണ്ട്‌. ചില പ്രധാനപ്പെട്ട രേഖകള്‍ കൈവശം വന്നുചേരും.
മകരം (ഉത്രാടം , തിരുവോണം, അവിട്ടം ) - വാഹനലാഭം ഉണ്ടാകും. പുണ്യ സ്‌ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ അവസരം ഉണ്ടാകും. മറ്റുള്ളവരുടെ ആദരവിന്‌ പാത്രമാകും.
കുംഭം (അവിട്ടം , ചതയം, പൂരുരുട്ടാതി ) - സാമ്പത്തികസ്‌ഥിതിയില്‍ ഉയര്‍ച്ച ഉണ്ടാകും. ഏര്‍പ്പെടുന്ന എല്ലാ കാര്യത്തിലും വിജയമുണ്ടാകും. ദൂരസ്‌ഥലത്തുള്ള സുഹൃത്തുക്കളില്‍ നിന്ന്‌ സഹായമുണ്ടാകും.
മീനം (പൂരുരുട്ടാതി , ഉതൃട്ടാതി, രേവതി) - ദാമ്പത്യജീവിതം സുഖകരമാകും. പുതിയ വീടുപണിയാനുള്ള സാഹചര്യം ഒത്തുചേരും. ഇഷ്‌ടപ്പെട്ട വസ്‌തുക്കള്‍ കൈമോശം വരാതെ സൂക്ഷിക്കണം.

- അനില്‍ പെരുന്ന - 9847531232

Ads by Google
Sunday 28 Apr 2019 01.44 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW