Sunday, August 25, 2019 Last Updated 10 Min 15 Sec ago English Edition
Todays E paper
Ads by Google
Sunday 28 Apr 2019 01.21 AM

പരസ്‌പരം തോളില്‍ കൈയിട്ട്‌, പ്രിയങ്കയെ ചേര്‍ത്തുപിടിച്ച്‌ രാഹുല്‍

uploads/news/2019/04/304432/d3.jpg

കാണ്‍പൂര്‍: കോണ്‍ഗ്രസ്‌ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും സഹോദരി പ്രിയങ്കാ ഗാന്ധി വാധ്‌രയും വിമാനത്താവളത്തില്‍ സ്‌നേഹം പങ്കുവച്ചു. പരസ്‌പരം തോളില്‍ കൈയിട്ടു കുശലം പറഞ്ഞു. പ്രിയങ്കയെ തെല്ലുകളിയാക്കാനും രാഹുല്‍ മറന്നില്ല. സഹോദരിയെ ചേര്‍ത്തുപിടിച്ച്‌ ഫോട്ടോയ്‌ക്കു പോസും ചെയ്‌തു. വിവിധ തെരഞ്ഞെടുപ്പു പ്രചാരണത്തിനായി വ്യത്യസ്‌ത ഹെലികോപ്‌ടറുകളില്‍ പുറപ്പെടാനെത്തിയപ്പോഴായിരുന്നു കൂടിക്കാഴ്‌ച.
ഇതിന്റെ വീഡിയോ സ്വന്തം ഫെയിസ്‌ബുക്ക്‌ പേജില്‍ രാഹുല്‍ തന്നെയാണു പോസ്‌റ്റ്‌ ചെയ്‌തത്‌. കാണ്‍പുര്‍ വിമാനത്താവളത്തില്‍ നല്ല കൂടിക്കാഴ്‌ച നടത്തിയെന്നും യു.പിയിലെ വിവിധ സ്‌ഥലങ്ങളിലേക്കു തിരിച്ചെന്നും അദ്ദേഹം കുറിച്ചു. ഒരു നല്ല സഹോദരനാകുന്നത്‌ എങ്ങനെയെന്നു പറയാമെന്നും അദ്ദേഹം സൂചിപ്പിച്ചു. "ദീര്‍ഘയാത്രകള്‍ നടത്തുന്ന ഞാന്‍ ചെറിയ ഹെലികോപ്‌ടറില്‍ പോകുമ്പോള്‍ ഹ്രസ്വയാത്രകള്‍ നടത്തുന്ന സഹോദരി വലിയ ഹെലികോപ്‌ടറില്‍ സഞ്ചരിക്കുന്നു. എങ്കിലും ഞാന്‍ അവളെ ഇഷ്‌ടപ്പെടുന്നു"-രാഹുല്‍ കുറിച്ചു. ഇതു ശരിയല്ലെന്നായിരുന്നു പ്രിയങ്കയുടെ പ്രതികരണം. സഹോദരനൊപ്പം വയനാട്ടില്‍ റോഡ്‌ഷോയ്‌ക്കു വന്ന പ്രിയങ്ക, കഴിഞ്ഞദിവസം കേരളത്തില്‍ വീണ്ടും പ്രചാരണത്തിനായി വന്നിരുന്നു.

Ads by Google
Sunday 28 Apr 2019 01.21 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW