Sunday, August 18, 2019 Last Updated 56 Min 4 Sec ago English Edition
Todays E paper
Ads by Google
Saturday 27 Apr 2019 02.41 PM

ലെതര്‍ ബാഗിന് പുതുമ നല്‍കാം

uploads/news/2019/04/304357/bagetips270419a.jpg

മേക്കപ്പിലും വസ്ത്രത്തിലും മാത്രമല്ല, ഉപയോഗിക്കുന്ന ബാഗുകളുടെ കാര്യത്തിലും ശ്രദ്ധ വേണം. ലെതര്‍ ബാഗുകള്‍ ഉപയോഗിക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം.ബാഗ് പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ് വയ്ക്കരുത്. വായൂ സഞ്ചാരമുള്ളിടത്തുവേണം ലെതര്‍ ബാഗ് സൂക്ഷിക്കാന്‍.

ബാഗുകള്‍ മടക്കിവച്ചാല്‍ മടക്കുപാടുകള്‍ വീണ് ബാഗിന്റെ ഭംഗി നഷ്ടമാകും. അതിനാല്‍ വെള്ള പേപ്പറോ ബട്ടര്‍ പേപ്പറോ ചുരുട്ടി ബാഗിനുള്ളില്‍ നിറച്ച് എവിടെയെങ്കിലും തൂക്കിയിടുകയോ വയ്ക്കുകയോ ചെയ്യാം. ബാഗിന്റെ രൂപം നഷ്ടപ്പെടാതിരിക്കാനും പാടുകള്‍ വീഴാതിരിക്കാനും ഇത് സഹായിക്കും.

ബാഗില്‍ കൊള്ളാവുന്ന സാധനങ്ങള്‍ മാത്രം വയ്ക്കുക. സാധനങ്ങള്‍ കുത്തിനിറച്ചു വച്ചാല്‍ ബാഗിന്റെ ആകൃതി നഷ്ടമാകും.

ആഴ്ചയിലൊരിക്കല്‍ ബാഗ് വൃത്തിയാക്കണം. ആദ്യം ബ്രഷ് കൊണ്ട് പൊടി തട്ടിക്കളഞ്ഞ് വെള്ളത്തില്‍ മുക്കിപ്പിഴിഞ്ഞ തുണി കൊണ്ടു തുടയ്ക്കുക.

uploads/news/2019/04/304357/bagetips270419b.jpg

വൃത്തിയാക്കാന്‍ സോപ്പോ ഷാംപുവോ ഉപയോഗിക്കരുത്. ബാഗിനുള്ളിലെ വസ്തുക്കളെല്ലാം പുറത്തെടുത്തശേഷം ഉള്‍വശം പുറത്തേക്കാക്കി വായു സഞ്ചാരമുള്ളിടത്ത് തൂക്കിയിടുക.

ബാഗില്‍ വെള്ളംവീണാല്‍ ഉണങ്ങിയ തുണികൊണ്ടു തുടച്ചശേഷം അന്തരീക്ഷ ഊഷ്മാവില്‍ ഉണങ്ങാന്‍ വയ്ക്കുക. വെയിലത്ത് വയ്ക്കുകയോ ഡ്രയര്‍ ഉപയോഗിച്ച് ഉണക്കുകയോ ചെയ്യരുത്. അധികം ചൂടേല്‍ക്കുന്നത് ലെതറിന്റെ സ്വാഭാവികത നഷ്ടപ്പെടാനിടയാക്കും.

ബാഗില്‍ കറ പറ്റാതെ സൂക്ഷിക്കണം. എന്തെങ്കിലും കറ വീണാല്‍ കോണ്‍ഫ്ളോറോ ബേബി പൗഡറോ ഇട്ടശേഷം തുണികൊണ്ടു തുടച്ചു കളയുക.

Ads by Google
Saturday 27 Apr 2019 02.41 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW