Saturday, August 17, 2019 Last Updated 19 Min 31 Sec ago English Edition
Todays E paper
Ads by Google
Saturday 27 Apr 2019 12.00 PM

രത്‌നധാരണവും പ്രശ്‌നപരിഹാരവും

മനസിന് സമാധാനവും സന്തോഷവും ഉണ്ടെങ്കില്‍ മാത്രമേ ഒരു വ്യക്തിക്ക് ഏതു കര്‍മ്മവും ചെയ്ത് വിജയിക്കുവാന്‍ കഴിയൂ. നിരാശയില്‍പ്പെട്ടുനില്‍ക്കുന്നവര്‍ രോഗം, തടസ്സം, മറ്റ് പ്രയാസങ്ങള്‍ എന്നീ രീതിയില്‍ ബുദ്ധിമുട്ടുന്നവര്‍ക്ക് രത്‌നധാരണം ഒരു ആശ്വാസം തന്നെയാണ്.
uploads/news/2019/04/304333/Joythi270419b.jpg

രത്‌നധാരണത്തിലൂടെ ദോഷങ്ങളെയും തടസ്സങ്ങളെയും അതിജീവിക്കുവാന്‍ കഴിയും. രത്‌നധാരണത്തിലൂടെ ഉണ്ടാകുന്ന ഊര്‍ജ്ജപ്രഭ രക്ഷാകവചമായി പ്രവര്‍ത്തിക്കുന്നു എന്നുള്ളതാണ്. അതിലൂടെ നെഗറ്റീവ് ശക്തികളെ അതിജീവിക്കുവാന്‍ കഴിയും. അതുകൊണ്ടുതന്നെയാണ് ദോഷങ്ങളെയും തടസ്സങ്ങളെയും അതിജീവിക്കുവാന്‍ കഴിയുമെന്ന് പറയുന്നത്.

രത്‌നങ്ങളെല്ലാം നിറങ്ങളുടെ അടിസ്ഥാനത്തിലാണല്ലോ തിരിച്ചറിയപ്പെടുന്നത്. അതിനോടൊപ്പം തന്നെ അതില്‍ അടങ്ങിയിരിക്കുന്ന ഘടകങ്ങളിലൂടെയും രത്‌നങ്ങളില്‍ വ്യത്യസ്തതയുണ്ടാകുന്നു. രത്‌നങ്ങള്‍ ജ്യോതിശാസ്ത്രപ്രകാരം ഗ്രഹനിലയുടെ അടിസ്ഥാനത്തില്‍ ഓരോ വ്യക്തിക്കും ഉതകുന്ന രത്‌നങ്ങള്‍ കണ്ടെത്താന്‍ കഴിയും.

അങ്ങനെ കണ്ടെത്തി ധാരണാവിധിപ്രകാരം സംതൃപ്തിയോടെ ധരിക്കുമ്പോള്‍ രത്‌നത്തിലൂടെ ഉണ്ടാകുന്ന പ്രഭ മനുഷ്യശരീരവുമായി പൊരുത്തപ്പെടുകയും അതിലൂടെ ഊര്‍ജ്ജം വര്‍ദ്ധിക്കുകയും ഉന്മേഷം, ഉന്മാദം, സന്തോഷം എന്നിവ വര്‍ദ്ധിക്കുകയും ചെയ്യുന്നു.

മനസിന് സമാധാനവും സന്തോഷവും ഉണ്ടെങ്കില്‍ മാത്രമേ ഒരു വ്യക്തിക്ക് ഏതു കര്‍മ്മവും ചെയ്ത് വിജയിക്കുവാന്‍ കഴിയൂ. നിരാശയില്‍പ്പെട്ടുനില്‍ക്കുന്നവര്‍ രോഗം, തടസ്സം, മറ്റ് പ്രയാസങ്ങള്‍ എന്നീ രീതിയില്‍ ബുദ്ധിമുട്ടുന്നവര്‍ക്ക് രത്‌നധാരണം ഒരു ആശ്വാസം തന്നെയാണ്. അല്ലാതുള്ളവര്‍ക്ക് ഇപ്പോള്‍ ഉള്ളതില്‍ക്കൂടുതല്‍ നേട്ടം കൈവരിക്കുന്നതിനും ആപത്തുകളില്‍ നിന്നും രക്ഷനേടുന്നതിനും രത്‌നധാരണം ഏറ്റവും ഉത്തമം തന്നെയാണ്.

ഇന്നത്തെക്കാലത്ത് മനുഷ്യന്‍ ആലോചിക്കാതെ എടുത്തുചാടി ഓരോരോ കാര്യങ്ങള്‍ ചെയ്യുകയും അതിലൂടെ നഷ്ടം സംഭവിക്കുകയും ചെയ്യുന്നത് സര്‍വ്വസാധാരണമാണ്. ഇതിനെല്ലാം കാരണം അറിവില്ലായ്മയും കൊണ്ടും പക്വതയില്ലായ്മയുമാണ്.

ഞാനെന്ന ഭാവം, പൂര്‍ണ്ണവിശ്വാസമില്ലാതെയുള്ള പ്രാര്‍ത്ഥന, അഹങ്കാരം, അത്യാഗ്രഹം, ഇതെല്ലാം കാരണങ്ങളാണ്. ഇതിനെയെല്ലാം അതിജീവിക്കണമെങ്കില്‍ ദൃഢതയുള്ള മനസ്, അവനവനിലുള്ള വിശ്വാസം, ദൈവവിശ്വാസം, താഴ്മ, നല്ല ചിന്ത, നല്ല പ്രവൃത്തി ഇവയെല്ലാം ആവശ്യമാണ്.

ഇതെല്ലാം ഉണ്ടാകണമെങ്കിലും നിലനിന്നുപോകണമെങ്കിലും മനസ്സിലും ശരീരത്തിലും ധാരാളം പോസിറ്റീവ് എനര്‍ജി അത്യന്താപേക്ഷിതമാണ്. അതിന് ഇന്ന് ലോകം കണ്ടതില്‍വച്ച് ഏറ്റവും ഉത്തമമായ മാര്‍ഗങ്ങളില്‍ ഒന്നാണ് രത്‌നധാരണം. രത്‌നധാരണത്തിലൂടെ മനുഷ്യനില്‍ നല്ല രീതിയിലുള്ള മാറ്റങ്ങള്‍ ഉണ്ടാക്കിയെടുക്കാന്‍ കഴിയും.

Ads by Google
Saturday 27 Apr 2019 12.00 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW