Wednesday, August 21, 2019 Last Updated 31 Min 41 Sec ago English Edition
Todays E paper
Ads by Google
Saturday 27 Apr 2019 12.06 AM

ദലേര്‍ മെഹന്ദി ബി.ജെ.പിയില്‍

uploads/news/2019/04/304231/6.jpg

ന്യൂഡല്‍ഹി: വിഖ്യാത പഞ്ചാബി ഗായകന്‍ ദലേര്‍ മെഹന്ദി ബി.ജെ.പിയില്‍. ഡല്‍ഹിയില്‍ ബി.ജെ.പി. ടിക്കറ്റില്‍ മത്സരിക്കുന്ന ഗായകന്‍ ഹന്‍സ്‌ രാജ്‌ ഹന്‍സിനൊപ്പമെത്തിയാണ്‌ അംഗത്വമെടുത്തത്‌. ബോളിവുഡ്‌ നടന്‍ സണ്ണി ഡിയോളിനുപിന്നാലെ ഒരാഴ്‌ചയ്‌ക്കിടെ ബി.ജെ.പി. അംഗത്വമെടുക്കുന്ന രണ്ടാമത്തെ സെലിബ്രിറ്റിയാണ്‌ മെഹന്ദി.
സണ്ണി ഡിയോളിനെ പഞ്ചാബില്‍ സ്‌ഥാനാര്‍ഥിയാക്കിയതിനു സമാനമായി ദലേര്‍ മെഹന്ദിക്കും ബി.ജെ.പി. സീറ്റ്‌ നല്‍കുമോയെന്നതില്‍ സ്‌ഥിരീകരണമില്ല. 2013-ല്‍ ഡല്‍ഹി നിയമസഭാതെരഞ്ഞെടുപ്പിനു ദിവസങ്ങള്‍ക്കുമുമ്പ്‌ ദലേര്‍ മെഹന്ദി കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. തുടര്‍ന്ന്‌ കോണ്‍ഗ്രസിനായി പ്രചാരണഗാനം ചിട്ടപ്പെടുത്തിയതും അദ്ദേഹമായിരുന്നു.

Ads by Google
Saturday 27 Apr 2019 12.06 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW