Friday, August 23, 2019 Last Updated 0 Min 29 Sec ago English Edition
Todays E paper
Ads by Google
Friday 26 Apr 2019 01.12 PM

ഫ്ലിപ്കാർട്ട് സൂപ്പർ വാല്യു വീക്ക്: ഓണർ ഫോണുകൾക്ക് വൻ വിലക്കിഴിവ്

flipkart super value week

ഓണർ ഫോണുകൾക്ക് ഫ്ലിപ്കാർട്ടിന്റെ സൂപ്പർ വാല്യു വീക്കിൽ വൻ വിലക്കിഴിവ്. ഏപ്രിൽ 23 മുതൽ 29 വരെയാണ് സൂപ്പർ വാല്യു വീക്ക്. ഓണർ ഫോണിന്റെ 10 വേരിയന്റുകൾക്ക് വിലക്കിഴിവുണ്ട്.

പഴയ ഫോണുകൾ എക്‌സ്‌ചേഞ്ച് ചെയ്യുന്നതിലൂടെ 250, 1000 രൂപ ഡിസ്കൗണ്ട് കിട്ടും. കൂടാതെ, 99 രൂപ നൽകി കംപ്ലീറ്റ് മൊബൈൽ പ്രൊട്ടക്ഷനിലൂടെ ഉപയോക്താക്കൾക്ക് ഓണർ ഫോണുകൾക്ക് ഇൻഷുറൻസും ഓഫർ കാലയളവിൽ ലഭിക്കും.

11,999 രൂപയ്ക്ക് ഓണർ 9N 4ജിബി റാം, 128 ജിബി സ്റ്റോറേജ് വേരിയന്റിനെ സ്വന്തമാക്കാം. ഓണർ 9 ലൈറ്റിന്റെ 4 ജിബി റാം, 64 ജിബി വേരിയന്റിന് 9,999 രൂപയ്ക്കും ഫ്ലിപ്കാർട്ടിൽനിന്നും വാങ്ങാം. ഇതിനു പുറമേ ഓണർ 10 ലൈറ്റ്, ഓണർ 7A, ഓണർ 7S, ഓണർ 9i ഫോണുകൾക്കും വിലക്കിഴിവുണ്ട്.

13,999 രൂപ വിലയുള്ള ഓണർ 10 ലൈറ്റിന്റെ 3 ജിബി റാം, 32 ജി ബി സ്റ്റോറേജ് വേരിയന്റ് 11,999 രൂപയ്ക്ക് വാങ്ങാം. 4 ജിബി റാം, 64 ജിബി സ്റ്റോറേജ് വേരിയന്റ് 13,999 രൂപയ്ക്കാണ് ഫ്ലിപ്കാർട്ടിൽനിന്നും ലഭിക്കുക.

16,999 രൂപയാണ് ഫോണിന്റെ വിപണി വില. ഓണർ 9N 3 ജിബി റാം, 32 ജിബി സ്റ്റോറേജ് 8,999 രൂപയ്ക്കും 4 ജിബി റാം, 64 ജിബി വേരിയന്റ് 9,999 രൂപയ്ക്കും 4 ജിബി റാം, 128 ജിബി സ്റ്റോറേജ് വേരിയന്റ് 11,999 രൂപയ്ക്കും പ്ലിപ്കാർട്ടിൽനിന്നും വാങ്ങാം.

Ads by Google
Ads by Google
Loading...
TRENDING NOW