Wednesday, August 07, 2019 Last Updated 3 Min 46 Sec ago English Edition
Todays E paper
Ads by Google
രഘുവരന്‍ രാമന്‍
Thursday 25 Apr 2019 09.13 PM

ഒരു യമണ്ടന്‍ കളര്‍ഫുള്‍ മടങ്ങി വരവുമായി ദുല്‍ഖര്‍; ചിരിപ്പൂരം തീര്‍ത്ത് ഒരു യമണ്ടന്‍ പ്രേമകഥ- റിവ്യൂ

കഥകേട്ട് ദുല്‍ഖര്‍ നിര്‍ത്താതെ ചിരിച്ചു എന്നായിരുന്നു ഒരു അഭിമുഖത്തില്‍ തിരക്കഥാകൃത്തുക്കളായ വിഷ്ണുവും ബിബിനും പറഞ്ഞത്. ഈ വാക്കുകള്‍ ശരിവയ്ക്കുന്നത് തന്നെയാണ് ചിത്രം. തുടക്കം മുതല്‍ അവസാനംവരെ തമാശയില്‍ കോരിയെടുത്ത ചിത്രം. ഒപ്പം ബലവത്തായ ഒരു കഥയും.
oru yamandan premakadha,  dq

ടോളിവുഡും ബോളിവുഡും ഒക്കെ കഴിഞ്ഞ് നീണ്ട ഇടവേളയ്ക്ക് ശേഷം മലയാളത്തിലേക്ക് തിരികെ എത്തുന്ന ദുല്‍ഖര്‍ സല്‍മാന്‍, ഒരു യമണ്ടന്‍ പ്രണയകഥയുടെ പ്രധാന ആകര്‍ഷണം ഇതു തന്നെയാണ്. സൂപ്പര്‍ താരത്തിന്റെ മലയാളത്തിലേക്കുള്ള മടങ്ങിവരവ്. സൂപ്പര്‍ഹിറ്റ് ചിത്രങ്ങളായ അമര്‍ അക്ബര്‍ അന്തോണി, കട്ടപ്പനയിലെ ഋത്വിക് റോഷന്‍ എന്നിവയ്ക്ക് ശേഷം വിഷ്ണു ഉണ്ണികൃഷ്ണന്‍-ബിബിന്‍ ജോര്‍ജ് കൂട്ടുകെട്ടില്‍ നിന്നുമുള്ള തിരക്കഥയും ഒരു യമണ്ടന്‍ പ്രേമകഥയുടെ ആകര്‍ഷണങ്ങളില്‍ ഒന്നാണ്. ഏവരും ഉദ്ദേശിച്ചത് പോലെ തന്നെ ഒരു മുഴുനീള കോമഡി എന്റര്‍ടൈനറാണ് ചിത്രം.

oru yamandan premakadha,  dq

ഫ്രീക്കന്‍ റോളുകളില്‍ നിന്നും തനി നാടന്‍ വേഷത്തില്‍ ദുല്‍ഖര്‍ എത്തുന്നു എന്നതും ചിത്രത്തിന്റെ എടുത്തുപറയത്തക്ക പ്രത്യേകതകളില്‍ ഒന്നാണ്. സാധാരണക്കാരനായ ലല്ലു എന്ന പെയിന്ററുടെ വേഷത്തിലാണ് ദുല്‍ഖര്‍ ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പെയിന്റിംഗ് തൊഴിലാളിയായ പാഞ്ചിക്കുട്ടന്‍ ആശാനും സഹായികളായ ലല്ലുവും വിക്കിയും ടെനി സെബാസ്റ്റന്യും ചേരുമ്പോള്‍ ചിരിയുടെ പൊടിപൂരമാണ് ആദ്യ പകുതി.

പാഞ്ചിക്കുട്ടന്‍ മേസ്തിരിയായി സലിംകുമാറാണ് വേഷമിടുന്നത്. വിക്കിയായി സൗബിനും ടെനിയായി വിഷ്ണു ഉണ്ണികൃഷ്ണനുമാണ് എത്തുന്നത്. നായികയായ ജെസ്‌ന എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് സംയുക്ത മേനോനാണ്. ബി. സി. നൌഫല്‍ എന്ന സംവിധായകന്റെ ആദ്യ സംവിധാന സംരംഭം പ്രേക്ഷകരുടെ പള്‍സറിഞ്ഞ് തന്നെയാണ് പൂര്‍ത്തിയാക്കിയിരിക്കുന്നത്.

oru yamandan premakadha,  dq

കടമക്കുടി എന്ന് പ്രദേശമാണ് സിനിമയുടെ കഥാപശ്ചാത്തലം. ജോണ്‍ സാര്‍ എന്ന കഥാപാത്രമായി രഞ്ജി പണിക്കര്‍ എത്തുന്നു. ജോണ്‍ സാറിന്റെ മകനാണ് ലല്ലു. പഠിപ്പില്ലാത്ത ലല്ലു പെയിന്റിംഗ് പണിയെടുത്താണ് ജീവിക്കുന്നത്. ഒരു യമണ്ടന്‍ പ്രേമകഥ എന്നാണ് പേരെങ്കിലും ആദ്യ പകുതിയില്‍ അത്രക്ക് പ്രേമം ഒന്നുമില്ല. ഫസ്റ്റ് ഹാഫ് മുഴുവന്‍ ചിരിക്കാനുള്ള വകയാണ്.

ഇത് നിങ്ങള്‍ ഉദ്ദേശിച്ച കഥ തന്നെ എന്ന ടാഗോടെയാണ് ചിത്രം എത്തുന്നത്. ഒരു മുഴുനീള കോമഡി ചിത്രത്തില്‍ ആദ്യമായി ദുല്‍ഖര്‍ അഭിനയിക്കുന്നു എന്ന പ്രത്യേകത യമണ്ടന്‍ പ്രേമകഥയ്ക്കുണ്ട്. മുഴുനീള ഹാസ്യ കഥാപാത്രമായി സലിം കുമാറും നിറഞ്ഞ് നില്‍ക്കുകയാണ്. ധര്‍മജന്‍ ബോള്‍ഗാട്ടി, രമേഷ് പിഷാരടി, ദിലീഷ് പോത്തന്‍, ഹരീഷ് കണാരന്‍, അശോകന്‍, ലെന, ബൈജു തുടങ്ങി വമ്പന്‍ താരനിരയാണ് ചിത്രത്തിലുള്ളത്.

oru yamandan premakadha,  dq

കഥകേട്ട് ദുല്‍ഖര്‍ നിര്‍ത്താതെ ചിരിച്ചു എന്നായിരുന്നു ഒരു അഭിമുഖത്തില്‍ തിരക്കഥാകൃത്തുക്കളായ വിഷ്ണുവും ബിബിനും പറഞ്ഞത്. ഈ വാക്കുകള്‍ ശരിവയ്ക്കുന്നത് തന്നെയാണ് ചിത്രം. തുടക്കം മുതല്‍ അവസാനംവരെ തമാശയില്‍ കോരിയെടുത്ത ചിത്രം. ഒപ്പം ബലവത്തായ ഒരു കഥയും.

ബി.കെ ഹരി നാരായണന്റെയും സന്തോഷ് വര്‍മയുടെയും വരികള്‍ക്ക് നാദിര്‍ഷയാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. ചിത്രത്തിലെ ദുല്‍ഖറിന്റെ ഡപ്പാംകൂത്ത് ഗാനം തിയേറ്ററുകളില്‍ ഉത്സവാന്തരീക്ഷമാണ് സൃഷ്ടിച്ചത്. സുജിത് വാസുദേവിന്റെ ഛായാഗ്രഹണം എടുത്ത് പറയേണ്ടതാണ്. കളര്‍ഫുള്‍ ഫ്രെയിമുകളിലൂടെ പ്രേക്ഷകരെ ഞെട്ടിച്ചിരിക്കുകയാണ് അദ്ദേഹം. മട്ടാഞ്ചേരി, ഫോര്‍ട്ട്‌കൊച്ചി, പറവൂര്‍ എന്നിവിടങ്ങളിലായിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍.

അവധിക്കാലം ആഘോഷിക്കാന്‍ പ്രായഭേദമന്യേ ആര്‍ക്കും ടിക്കറ്റെടുക്കാവുന്ന ചിത്രമാണ് ഒരു യമണ്ടന്‍ പ്രേമകഥ. രണ്ടര മണിക്കൂര്‍ മതിമറന്ന് ചിരിക്കാം.

Ads by Google
Ads by Google
Loading...
TRENDING NOW