Thursday, August 22, 2019 Last Updated 34 Min 21 Sec ago English Edition
Todays E paper
Ads by Google
Thursday 25 Apr 2019 05.34 PM

മുസ്ലീം വിരുദ്ധതയ്ക്ക് മുന്നില്‍ നിറഞ്ഞ ചിരിയുമായി നില്‍ക്കുന്ന യുവതിയുടെ സെല്‍ഫി വൈറല്‍

uploads/news/2019/04/303927/shyma-instagram-photo.jpg

ന്യൂയോര്‍ക്ക്: മുസ്ലീം വിരുദ്ധ പ്രക്ഷോഭത്തിനു മുന്നില്‍ നിറഞ്ഞ ചിരിയുമായി സെല്‍ഫിയിലൂടെ മറുപടി പറഞ്ഞ് യുവതി. ശൈമ ഇസ്മായില്‍ എന്ന ഇരുപത്തിനാലുകാരിയാണ് പ്രക്ഷോഭക്കാരുടെ മുന്നിലിരുന്ന് ചിത്രമെടുത്ത് ഇന്‍സ്റ്റഗ്രാമിലും ട്വിറ്ററിലും പോസ്റ്റ് ചെയ്തത്. ഈ പോസ്റ്റ് വൈറലാവുകയും ചെയ്തു.

uploads/news/2019/04/303927/shyma-photo.jpg

'വിശ്വാസത്തിന്റെ അടയാളമാണ് ദയ, ആര്‍ക്കാണ് ദയ ഇല്ലാത്തത് അവര്‍ക്ക് വിശ്വാസവുമില്ല' എന്ന നബി വചനം അടിക്കുറിപ്പായി നല്‍കിയാണ് ശൈമ സെല്‍ഫി പങ്കുവെച്ചത്. 1.2ലക്ഷത്തിലധികം പേരാണ് ഈ ഫോട്ടോ ലൈക്ക് ചെയ്തിരിക്കുന്നത്. യു.എസില്‍ വച്ചാണ് ശൈമ ഇസ്മായില്‍ ചിത്രം എടുത്തത്.

വാഷിംഗ്ടണില്‍ നടന്ന ഇസ്ലാമിക് കോണ്‍ഫറന്‍സില്‍ പങ്കെടുക്കാനാണ് ശൈമ യു. എസില്‍ എത്തുന്നത്. അവിടെനിന്ന് മടങ്ങുന്നതിനിടെയാണ് ഇസ്ലാം വിരുദ്ധ പ്ലക്കാര്‍ഡുകളുമായി പ്രതിഷേധിക്കുന്നവരെ ശൈമ കാണുന്നത്. തുടര്‍ന്ന് അവര്‍ക്ക് മുന്നിലിരുന്ന് നിറഞ്ഞ ചിരിയുമായി ചിത്രം എടുക്കുകയായിരുന്നു.

Ads by Google
Ads by Google
Loading...
TRENDING NOW