Tuesday, August 20, 2019 Last Updated 0 Min 31 Sec ago English Edition
Todays E paper
Ads by Google
Thursday 25 Apr 2019 04.39 PM

സൗദി അറേബ്യയിലെ ജുബൈലിൽ ശമ്പളവും ഭക്ഷണവും ഇല്ലാതെ മലയാളികൾ ഉൾപ്പെടെ 250 ഇന്ത്യക്കാരായ തൊഴിലാളികൾ ദുരിതത്തിൽ

uploads/news/2019/04/303917/Gulf250419d.jpg

ദമ്മാം :സൗദി അറേബ്യയുടെ കിഴക്കൻ പ്രവിശ്യയായ ജുബൈലിൽ ശമ്പളവും ഭക്ഷണവുമില്ലാതെ 250 -ഓളം ഇന്ത്യൻ തൊഴിലാളികൾ ദുരിതത്തിൽ . ജുബൈലിലെ സ്വകാര്യ കോൺട്രാക്ടിങ് കമ്പനിയിൽ ജോലി നോക്കുന്ന മലയാളികൾ ഉൾപ്പെടെയുള്ള ഇവർ ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നെത്തിയവരാണ് . ഇവരിൽ ഭൂരിപക്ഷവും പേർക്കും കഴിഞ്ഞ എട്ടുമാസമായി ശമ്പളം ലഭിക്കുന്നില്ല എന്നാണ് പരാതി .

കൂടാതെ ഇവരിൽ പലർക്കും ഇഖാമയുടെയും(സൗദി താമസാനുമതി രേഖ ) ആരോഗ്യ ഇൻഷുറൻസിന്റെയും കാലാവധി അവസാനിച്ചവരും ഉണ്ട് .ഇതുമൂലം ചികിത്സ തേടുന്നതിനും പ്രയാസം നേരിടുകയാണ് . ആരോഗ്യപരമായി ബുദ്ധിമുട്ടനുഭവിക്കുന്നവരും ഇക്കൂട്ടത്തിൽ ഉണ്ട് .

കഴിഞ്ഞ ദിവസം ജുബൈലിലെ ഇന്ത്യൻ എംബസിയുടെ ഔട്ട് സോഴ്സിങ് ഏജൻസിയായ വി.എഫ്.എസിൽ പരാതിയുമായെത്തി പിരിഞ്ഞ് പോകാൻ തയാറാകാതെ നിന്ന തൊഴിലാളികളെ സാമൂഹിക പ്രവർത്തകർ ഇടപെട്ട് മടക്കി അയക്കുകയായിരുന്നു. നിരവധി തവണ ലേബർ കോടതിയിൽ പരാതി കൊടുത്തിട്ടും തീരുമാനമായില്ലെന്ന് തൊഴിലാളികൾ പറഞ്ഞു .

ഇവരുടെ ദുരിതം കേട്ടറിഞ്ഞ സാമൂഹികപ്രവർത്തകരായജയൻ തച്ചമ്പാറ, സൈഫുദ്ദീൻ പൊറ്റശ്ശേരി, നൗഷാദ് എന്നിവർ തൊഴിലാളികളുടെ ക്യാമ്പിലെത്തി സ്ഥിതിവിവരങ്ങൾ നേരിട്ട് മനസിലാക്കുകയും , ഇന്ത്യൻ എംബസിയിൽ അറിയിക്കുകയും ചെയ്തു .

ഈ കൂട്ടത്തിൽ നാട്ടിൽ പോകാനായി എക്സിറ്റ് ലഭിച്ചവരും വിമാന ടിക്കറ്റും ആനുകൂല്യങ്ങളും ലഭിക്കാതെ വിസ കാലാവധി കഴിഞ്ഞവരും ഉള്ളതായി സാമൂഹിക പ്രവർത്തകനായ ജയൻ തച്ചൻമ്പാറ "മംഗളത്തോട്" പറഞ്ഞു . .ഇന്ന് ജുബൈലിൽ ഇന്ത്യൻ എംബസി പ്രതിനിധികൾ സന്ദർശനം നടത്തുമ്പോൾ തൊഴിലാളികൾ നേരിട്ടെത്തി പരാതി നൽകാൻ ഇരിക്കുകയാണ് .

ചെറിയാൻ കിടങ്ങന്നൂർ -

Ads by Google
Thursday 25 Apr 2019 04.39 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW