Tuesday, August 20, 2019 Last Updated 0 Min 23 Sec ago English Edition
Todays E paper
Ads by Google
Thursday 25 Apr 2019 04.07 PM

തെരഞ്ഞെടുപ്പ് പ്രവചനത്തിന് ‘ബാലറ്റ് പെട്ടി’ ഒരുക്കി ഖത്തര്‍ കെ.എം സി സി

uploads/news/2019/04/303906/Gulf250419a.jpg

ദോഹ:ലോക്സഭാ തെരഞ്ഞെടുപ്പ് ഫലപ്രവചനത്തിനായി നാദാപുരം പഞ്ചായത്ത് കെ.എം.സി.സി ബീവീസ് റസ്റ്റോറന്റുമായി ചേർന്ന് തയ്യാറാക്കിയ "ബാലറ്റ് പെട്ടി" കെ.എം.സി.സി സംസ്ഥാന ജനറൽ സെക്രട്ടറി അസീസ് നരിക്കുനി ആദ്യ പ്രവചനവോട്ട് രേഖപ്പെടുത്തി ഉൽഘാടനം ചെയ്തു.

വ്യത്യസ്തമായ ഏഴ് ചോദ്യങ്ങൾ ഒക്കൊള്ളുന്ന ബാലറ്റ് പേപ്പറിൽ പ്രവചനവോട്ടുകൾ രേഖപ്പെടുത്താം. പ്രവചന മൽസരത്തിൽ വിജയിയാവുന്നവർക്ക് ബീവീസ് റസ്റ്റോറന്റ് നൽകുന്ന അത്യാകർഷകമായ സമ്മാനങ്ങൾ ലഭ്യമാണ്.

ബാലറ്റ് പെട്ടിയും ബാലറ്റ് പേപ്പറുകളും ഇന്ന് മുതൽ ഖത്തർ കെ.എം.സി.സി ഓഫീസിൽ പൊതുജനങ്ങൾക്ക് വേണ്ടി തയ്യാറാവുമെന്ന് ഭാരവാഹികൾ അറിയിച്ചു.

പി വി മുഹമ്മദ് മൗലവി, തായമ്പത്ത് കുഞ്ഞാലി, മുസ്തഫ എലത്തൂർ, ഡോ. അബ്ദുസമദ്, ഉബൈദ് സി കെ, ശംസുദ്ധീൻ എം പി, ആനാണ്ടി അബ്ദുല്ല, മുനീർ പയതോങ്, എ ടി ഫൈസൽ, സഫീർ സി വി, റഹീം ഒ ടി കെ തുടങ്ങിയ നേതാക്കൾ പങ്കെടുത്തു. സാജിദ് മല്ലുവച്ചേരി,പോക്കർ എരഞ്ഞിക്കൽ, ഹാരിസ് ആലക്കൽ,ജാസിൽ എ.സി, റാഫി കോമത്ത്, ജാബിർ ആലക്കൽ, ലത്തീഫ് പി.പി, എന്നിവർ നേതൃത്വം നൽകി

ഷഫീക്ക്അറക്കല്‍

Ads by Google
Thursday 25 Apr 2019 04.07 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW