Tuesday, August 20, 2019 Last Updated 0 Min 23 Sec ago English Edition
Todays E paper
Ads by Google
Wednesday 24 Apr 2019 05.22 PM

സൗദി അറേബ്യയിൽ ഭീകരപ്രവര്‍ത്തനങ്ങളില്‍ പങ്കുള്ള 37 പേര്‍ക്ക് വധശിക്ഷ നടപ്പാക്കി

uploads/news/2019/04/303697/Gulf240419g.jpg

റിയാദ് : സൗദി അറേബ്യയിൽ ഭീകരപ്രവര്‍ത്തനങ്ങളില്‍ പങ്കുള്ള 37 പേര്‍ക്ക് വധശിക്ഷ നടപ്പാക്കിയാതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. റിയാദ്, മക്ക, മദീന, അല്‍ഖസീം, അസീര്‍, കിഴക്കന്‍ പ്രവിശ്യഎന്നീ ആറു പ്രവിശ്യകളിലാണ് ഭീകരര്‍ക്ക് വധശിക്ഷ നടപ്പാക്കിയത് .

ശിക്ഷ ലഭിച്ച 37 പേരും സൗദി പൗരന്മാരാണ്.വിചാരണ കോടതി വിധിച്ച ശിക്ഷ അപ്പീല്‍ കോടതിയും സുപ്രീം കോടതിയും ശരിവെക്കുകയും ശിക്ഷ നടപ്പാക്കുന്നതിന് രാജാവിന്റെ അനുമതി ലഭിക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് ഇവര്‍ക്ക് വധശിക്ഷ നടപ്പാക്കിയത്

സുരക്ഷാ ആസ്ഥാനങ്ങള്‍ക്കു നേരെ ബോംബാക്രമണങ്ങള്‍ നടത്തുകയും സൈനികരെ വധിക്കുകയും ശത്രു രാജ്യങ്ങളുമായും ഗ്രൂപ്പുകളുമായും സഹകരിച്ച് വിശ്വാസ വഞ്ചന കാണിക്കുകയും ചെയ്തതിനാണ് ഇവർക്ക് വധശിക്ഷക്ക് വിധിച്ചിരുന്നത്.

. രാജ്യസുരക്ഷയും രാജ്യത്ത് കഴിയുന്ന സ്വദേശികളുടെയും വിദേശികളുടെയും സുരക്ഷയും അപകടത്തിലാക്കുന്നവര്‍ക്ക് ശരീഅത്ത് നിയമം അനുസരിച്ച ശിക്ഷ നടപ്പാക്കുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട് .

Ads by Google
Wednesday 24 Apr 2019 05.22 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW