Tuesday, August 20, 2019 Last Updated 2 Min 4 Sec ago English Edition
Todays E paper
Ads by Google
Wednesday 24 Apr 2019 05.21 PM

റിയാദ് തറവാട് കുടുംബ കൂട്ടായ്മയുടെ പതിമൂന്നാം വാർഷികം 'സർഗനിശ 2019' ഏപ്രിൽ-26ന്

uploads/news/2019/04/303696/Gulf240419f.jpg

റിയാദ് : സൗദിയിലെ റിയാദ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന തറവാട് കുടുംബ കൂട്ടായ്മയുടെ പതിമൂന്നാം വാർഷികം 'സർഗനിശ 2019' ഏപ്രിൽ 26 -)o തീയതി വെള്ളിയാഴ്ച നടക്കും. സാംസ്‌കാരിക --ജീവകാരുണ്യ പ്രവർത്തനങ്ങളിൽ നിറസാന്നിദ്ധ്യമായ തറവാട് കുടുംബ കൂട്ടായ്മ റിയാദിലെ കിംഗ് ഫഹദ് സ്റ്റേഡിയത്തിനു സമീപമുള്ള എമ്പ്രത്തൊർ ആഡിറ്റോറിയത്തിൽ വെള്ളിയാഴ്ച വൈകിട്ട് ഏഴു മണി മുതൽ വിപുലമായ കലാപരിപാടികളോടെ ആഘോഷിക്കും.

ലോക പ്രശസ്ത മജീഷ്യനും പ്രചോദക പ്രസംഗികനുമായ പ്രൊ. ഗോപിനാഥ് മുതുകാട് മുഖ്യ അതിഥിയായി പങ്കെടുക്കും . ചടങ്ങിൽ തറവാടിന്റെ ബെസ്‌റ് പബ്ലിക് ഒബ്സെർവർ അവാർഡ് പ്രൊ: മുതുകാടിനു സമ്മാനിക്കും.

വൈവിധ്യമാർന്ന കലാപരിപാടികളാണ് തറവാട് സർഗനിശ 2019' ൽ അണിയിച്ചൊരുക്കുന്നത്. തറവാട്ടിലെ കുരുന്നുകളും മുതിർന്നവരുമായ ചിത്രകാരന്മാർ വരച്ച ചിത്രങ്ങളുടെ ആർട് ഗ്യാലറി, കേരളത്തനിമ വിളിച്ചോതുന്ന 'മ മ മലയാളം' കൊച്ചുകുരുന്നുകളുടെ മഴവിൽ കൂട്ടം, ഇന്ത്യൻ സൈന്യത്തിനുള്ള ആദരമായി 'ഉണ്ണി വന്ന ദിവസം' എന്ന ലഘു നാടകം, പ്രൊ. ഗോപിനാഥ് മുതുകാടിന്റെ “മോൾഡിങ് മൈൻഡ്‌സ് മാജിക്കലി” എന്ന സംവേദനാല്മക പരിപാടികൾ എന്നിവയും ഉണ്ടായിരിക്കുമെന്ന് ഭാരവാഹികൾ വാർത്താ കുറിപ്പിൽ അറിയിച്ചു.

ചെറിയാൻ കിടങ്ങന്നൂർ -

Ads by Google
Wednesday 24 Apr 2019 05.21 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW