Sunday, August 25, 2019 Last Updated 11 Min 33 Sec ago English Edition
Todays E paper
Ads by Google
Wednesday 24 Apr 2019 01.27 PM

ആദ്യം 'കടക്ക് പുറത്ത്'... ഇപ്പോള്‍ 'മാറി നില്‍ക്ക് അങ്ങോട്ട്'; വീണ്ടും മാധ്യമപ്രവര്‍ത്തകരോട് കയര്‍ത്ത് മുഖ്യമന്ത്രി

uploads/news/2019/04/303678/pinarayi.jpg

കൊച്ചി : മാധ്യമപ്രവര്‍ത്തകരോട് വീണ്ടും ക്ഷോഭിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്തെ ഉയര്‍ന്ന പോളിങ്ങിനെ കുറിച്ച് പ്രതികരണം ചോദിച്ചപ്പോഴാണ് മുഖ്യമന്ത്രി ക്ഷുഭിതനായത്. പ്രതികരിക്കാനോ അഭിപ്രായം പറയാനോ കൂട്ടാക്കാതിരുന്ന പിണറായി 'മാറി നില്‍ക്ക് അങ്ങോട്ട്' എന്ന് രൂക്ഷമായി പ്രതികരിക്കുകയായിരുന്നു.
എറണാകുളം ഗസ്റ്റ് ഹൗസില്‍ നിന്നും വിമാനത്താവളത്തിലേയ്ക്ക് പുറപ്പെടുമ്പോഴായിരുന്നു ഈ സംഭവം.

മുന്‍പും മുഖ്യമന്ത്രി ഇത്തരത്തില്‍ മാധ്യമപ്രവര്‍ത്തകരോട് ക്ഷോഭിച്ചിരുന്നു. സിപിഎം ബിജെപി നേതാക്കള്‍ തമ്മിലുള്ള സമാധാ ചര്‍ച്ചയ്ക്കിടെ പിണറായി വിജയന്റെ 'കടക്ക് പുറത്ത്' എന്ന പരാമര്‍ശം വലിയ വിവാദമായിരുന്നു.

ലോകസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് കനത്തപോളിങാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 30 വര്‍ഷത്തിനിടെയിലെ റെക്കോര്‍ഡ് പോളിങാണ് ഇത്. എട്ട് മണ്ഡലങ്ങളില്‍ പോളിങ് ശതമാനം 80 കടന്നു. കണ്ണൂര്‍ മണ്ഡലത്തിലാണ് ഏറ്റവും കൂടുതല്‍ പോളിങ് രേഖപ്പെടുത്തിയത്. കുറവ് തിരുവനന്തപുരത്തും.

Ads by Google
Ads by Google
Loading...
TRENDING NOW