Friday, August 23, 2019 Last Updated 1 Min 53 Sec ago English Edition
Todays E paper
Ads by Google
Tuesday 23 Apr 2019 01.56 AM

സര്‍വകലാശാലാ വാര്‍ത്ത

എം.ജി.
അപേക്ഷ തീയതി

ഒന്നാം സെമസ്‌റ്റര്‍ എം.എ. സിറിയക്‌(2018 അഡ്‌മിഷന്‍) പരീക്ഷയ്‌ക്ക് പിഴയില്ലാതെ 24 വരെയും 500 രൂപ പിഴയോടെ 26 വരെയും 1000 രൂപ സൂപ്പര്‍ഫൈനോടെ 27 വരെയും അപേക്ഷിക്കാം.

പ്രാക്‌ടിക്കല്‍

അഞ്ചാം സെമസ്‌റ്റര്‍ ബി.വോക്‌ ഫാഷന്‍ ടെക്‌നോളജി(2016 അഡ്‌മിഷന്‍ റഗുലര്‍/സപ്ലിമെന്ററി) മാര്‍ച്ച്‌ 2019 പരീക്ഷയുടെ പ്രാക്‌ടിക്കല്‍ പരീക്ഷകള്‍ 24ന്‌ ആരംഭിക്കും. വിശദമായ ടൈംടേബിള്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍.

പരീക്ഷ തീയതി

നാലാംസെമസ്‌റ്റര്‍ സി.ബി.സി.എസ്‌. ബിരുദം(2017 അഡ്‌മിഷന്‍ റഗുലര്‍), നാലാം സെമസ്‌റ്റര്‍ സി.ബി.സി.എസ്‌.എസ്‌. സൈബര്‍ ഫോറന്‍സിക്‌( 2017 അഡ്‌മിഷന്‍ റഗുലര്‍, 2017ന്‌ മുമ്പുള്ള അഡ്‌മിഷന്‍ റീഅപ്പിയറന്‍സ്‌്) യു.ജി. പരീക്ഷകള്‍ മേയ്‌ ആറിന്‌ ആരംഭിക്കും. വിശദവിവരങ്ങളും ടൈംടേബിളും സര്‍വകലാശാല വെബ്‌സൈറ്റില്‍ ലഭിക്കും.

പരീക്ഷ ഫലം

നവംബറില്‍ നടന്ന നാലാം സെമസ്‌റ്റര്‍ (ഫൈനല്‍) മാസ്‌റ്റര്‍ ഓഫ്‌ സയന്‍സ്‌/മാസ്‌റ്റര്‍ ഓഫ്‌ അപ്ലൈഡ്‌ സയന്‍സ്‌ ബയോമെഡിക്കല്‍ ഇന്‍സ്‌ട്രുമെന്റേഷന്‍ (റഗുലര്‍, സപ്ലിമെന്ററി) പരീക്ഷയുെട ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്‌മപരിശോധനയ്‌ക്ക് മേയ്‌ ആറുവരെ അപേക്ഷിക്കാം.

കേരള

പരീക്ഷാതീയതി

എം.സി.എ (2011 സ്‌കീം 2011 അഡ്‌മിഷന്‍ മാത്രം) ഒന്ന്‌, രണ്ട്‌, മൂന്ന്‌ സെമസ്‌റ്റര്‍ മേഴ്‌സി ചാന്‍സ്‌ പരീക്ഷകള്‍ മേയിലേയ്‌ക്ക്‌ മാറ്റിവച്ചു. മൂന്നാം സെമസ്‌റ്റര്‍ എം.സി.എ (2011 സ്‌കീം 2013 2014 അഡ്‌മിഷന്‍ മാത്രം) സപ്ലിമെന്ററി പരീക്ഷകള്‍ മേല്‍പ്പറഞ്ഞ മൂന്നാം സെമസ്‌റ്റര്‍ മേഴ്‌സി ചാന്‍സ്‌ പരീക്ഷകളോടൊപ്പം നടത്തും.

പരീക്ഷാകേന്ദ്രം

ലോകസഭ തെരഞ്ഞെടുപ്പിനോട്‌ അനുബന്ധിച്ച്‌ എസ്‌.ഡി കോളജ്‌ ആലപ്പുഴയിലെ ആറാം സെമസ്‌റ്റര്‍ സി.ബി.സി.എസ്‌.എസ്‌ ബി.എ/ബി.എസ്‌.സി/ ബി.കോം/സി.ബി.സി.എസ്‌.എസ്‌ (കരിയര്‍ റിലേറ്റഡ്‌) വിദ്യാര്‍ഥികള്‍ 25, 27 തീയതികളിലെ പരീക്ഷകള്‍ എസ്‌.ഡി.വി സെന്‍ട്രല്‍ സ്‌കൂള്‍, ആലപ്പുഴയില്‍ എഴുതണം.

26ന്‌ ആരംഭിക്കുന്ന ബി.കോം ആന്വല്‍ ( ്രെപെവറ്റ്‌ /എസ്‌.ഡി./ സപ്ലിമെന്ററി) പാര്‍ട്ട്‌ മൂന്ന്‌ അവസാനവര്‍ഷ പരീക്ഷാകേന്ദ്രമായി എസ്‌.എന്‍ കോളജ്‌ ഫോര്‍ വിമെന്‍ കൊല്ലം തെരഞ്ഞെടുത്ത എല്ലാ വിദ്യാര്‍ഥികളും കരുനാഗപ്പള്ളി ശ്രീ വിദ്യാധിരാജ കോളജില്‍ പരീക്ഷ എഴുതണം.

അപേക്ഷ

ബി.ടെക്‌ പാര്‍ട്ട്‌ ടൈം റീസ്‌ട്രക്‌ച്ചേഡ്‌ 2008 സ്‌കീം സപ്ലിമെന്ററി രണ്ടും,നാലും,ആറും സെമസ്‌റ്റര്‍ പരീക്ഷകളുടെ ഓണ്‍ലൈന്‍/ ഓഫ്‌ലൈന്‍ രജിസ്‌ട്രേഷന്‍ 24 മുതല്‍ ആരംഭിക്കുന്നതാണ്‌. പരീക്ഷക്ക്‌ പിഴകൂടാതെ മേയ്‌ രണ്ട്‌ വരെയും 50 രൂപ പിഴയോടുകൂടി മേയ്‌ നാലു വരെയും 125 രൂപ പിഴയോടുകൂടി മേയ്‌ ആറ്‌ വരെയും അപേക്ഷിക്കാം.

രണ്ടും, നാലും സെമസ്‌റ്റര്‍ എല്‍.എല്‍.ബി പഞ്ചവത്സര (2011-12 അഡ്‌മിഷന്‍) പരീക്ഷകള്‍ യഥാക്രമം മേയ്‌ 16, 29 എന്നീ തീയതികളില്‍ ആരംഭിക്കും. 2005, 06, 07 അഡ്‌മിഷന്‍ വിദ്യാര്‍ഥികള്‍ 4000 രൂപ മേഴ്‌സി ചാന്‍സ്‌ ഫീസ്‌ ഇനത്തിലും 300 രൂപ സി.വി ക്യാമ്പ്‌ ഫീസ്‌ ഇനത്തിലും, 2002, 03, 04 അഡ്‌മിഷന്‍ വിദ്യാര്‍ഥികള്‍ 7500 രൂപ മേഴ്‌സി ചാന്‍സ്‌ ഫീസ്‌ ഇനത്തിലും 300 രൂപ സി.വി ക്യാമ്പ്‌ ഫീസ്‌ ഇനത്തിലും അടയ്‌ക്കേണ്ടതാണ്‌.മൂന്നില്‍ കൂടുതല്‍ പേപ്പര്‍ ഉണ്ടെങ്കില്‍ ഓരോ പേപ്പറിനും 2500 രൂപ വീതം അടയ്‌ക്കേണ്ടതാണ്‌. പിഴകൂടാതെ 29 വരെയും 50 രൂപ പിഴയോടുകൂടി മേയ്‌ മൂന്നു വരെയും 125 രൂപ പിഴയോടുകൂടി മേയ്‌ ആറു വരെയും അപേക്ഷിക്കാം.

ഹാള്‍ടിക്കറ്റ്‌

29 ന്‌ ആരംഭിക്കുന്ന അവസാനവര്‍ഷ ബി.ബിഎ (ആന്വല്‍ സ്‌കീം ്രെപെവറ്റ്‌ രജിസ്‌ട്രേഷന്‍) പരീക്ഷക്ക്‌ തിരുവനന്തപുരം പരീക്ഷാകേന്ദ്രമായി അപേക്ഷിച്ചവര്‍ സ്‌കൂള്‍ ഓഫ്‌ ഡിസ്‌റ്റന്‍സ്‌ എഡ്യുക്കേഷന്‍ (എസ്‌.ഡി.) നിന്നും, കൊല്ലം കേന്ദ്രമായി അപേക്ഷിച്ചവര്‍ എസ്‌.എന്‍ കോളജ്‌ ചാത്തന്നൂരില്‍ നിന്നും, ആലപ്പുഴ കേന്ദ്രമായി അപേക്ഷിച്ചവര്‍ സെന്റ്‌ മൈക്കിള്‍സ്‌ ചേര്‍ത്തലയില്‍ നിന്നും ഹാള്‍ടിക്കറ്റ്‌ വാങ്ങി അതത്‌ കേന്ദ്രങ്ങളില്‍ പരീക്ഷ എഴുതണം.

സൂക്ഷ്‌മപരിശോധന

ഓഗസ്‌റ്റില്‍ നടത്തിയ എല്‍.എല്‍.ബി യൂണിറ്ററി രണ്ടാം സെമസ്‌റ്റര്‍ (2011 സ്‌കീം) പരീക്ഷയുടെ സൂക്ഷ്‌മപരിശോധനയ്‌ക്ക്‌ വേണ്ടി അപേക്ഷ സമര്‍പ്പിച്ചിട്ടുള്ള വിദ്യാര്‍ഥികള്‍ ഫോട്ടോ പതിച്ച ഐഡി കാര്‍ഡും ഹാള്‍ടിക്കറ്റുമായി റീവാല്യൂവേഷന്‍ സെക്ഷനില്‍ 24 മുതല്‍ മേയ്‌ രണ്ടു വരെയുള്ള പ്രവൃത്തിദിനങ്ങളില്‍ ഹാജരാകണം.

Ads by Google
Tuesday 23 Apr 2019 01.56 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW