Thursday, August 22, 2019 Last Updated 3 Min 12 Sec ago English Edition
Todays E paper
Ads by Google
Tuesday 23 Apr 2019 01.46 AM

ഒന്നരക്കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശി അറസ്‌റ്റില്‍

uploads/news/2019/04/303387/c7.jpg

ചാരുംമൂട്‌: ഒന്നരക്കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശിയെ നൂറനാട്‌ എക്‌സൈസ്‌ സംഘം അറസ്‌റ്റ് ചെയ്‌തു. ഒഡീഷ സ്വദേശി ബസന്ത്‌മാലിയെ(24)യാണ്‌ നൂറനാട്‌ കുഷ്‌ഠരോഗാശുപത്രിയ്‌ക്ക് സമീപത്തു നിന്നും കഴിഞ്ഞ രാത്രി അറസ്‌റ്റ് ചെയ്‌തത്‌. തെരഞ്ഞെടുപ്പിന്റെ ഭാഗമായി നടക്കുന്ന പരിശോധനയ്‌ക്കിടെ രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു അറസ്‌റ്റ്. കഴിഞ്ഞ കുറേ നാളുകളായി ഒഡീഷയില്‍ നിന്നും ഇയാള്‍ കഞ്ചാവ്‌ കടത്തി കേരളത്തില്‍ വില്‍പന നടത്തി വരികയാണെന്ന്‌ എക്‌സൈസ്‌ ഉദ്യോഗസ്‌ഥര്‍ പറഞ്ഞു.
റേഞ്ച്‌ ഓഫീസര്‍ വി.രാധാകൃഷ്‌ണപിള്ള, പ്രിവന്റീവ്‌ ഓഫീസര്‍ കെ.പി.പ്രമോദ്‌, സി.ഇ.ഒമാരായ ബി.പ്രവീണ്‍, കെ.സുരേഷ്‌കുമാര്‍, യു.അനു, ജി.ശ്യാം, ആര്‍.പ്രകാശ്‌, എസ്‌.സുരേഷ്‌ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

Ads by Google
Tuesday 23 Apr 2019 01.46 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW