Monday, August 26, 2019 Last Updated 54 Min 21 Sec ago English Edition
Todays E paper
Ads by Google
Tuesday 23 Apr 2019 01.46 AM

ഭാര്യയെ വെട്ടി പരുക്കേല്‍പ്പിച്ച യുവാവ്‌ അറസ്‌റ്റില്‍

uploads/news/2019/04/303385/c4.jpg

എടത്വാ: ഭാര്യയെ വെട്ടി പരുക്കേല്‍പ്പിച്ച യുവാവ്‌ അറസ്‌റ്റില്‍. ചെറുതന ചിറയില്‍ വീട്ടില്‍ ജയന്‍ വര്‍ഗീസ്‌(41) ആണ്‌ അറസ്‌റ്റിലായത്‌. വെട്ടേറ്റ ഭാര്യ ഷീബ(30) യെ ആലപ്പുഴ മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഭാര്യയുടെ സ്വഭാവ ശുദ്ധിയില്‍ സംശയം ആരോപിച്ച്‌ ജയന്‍ പിരിഞ്ഞ്‌ കഴിയുകയായിരുന്നു. ഷീബ മാതാപിതാക്കളോടൊപ്പം തലവടി കളങ്ങര പറമ്പടിക്കുന്നേല്‍ വീട്ടിലാണ്‌ താമസിച്ചു വന്നിരുന്നത്‌.
കഴിഞ്ഞ ഞായറാഴ്‌ച വൈകിട്ട്‌ ഭാര്യവീട്ടിലെത്തിയ ജയന്‍ കൈവശം കരുതിയിരുന്ന വെട്ടുകത്തി ഉപയോഗിച്ച്‌ ഷീബയുടെ പിന്‍കഴുത്തില്‍ വെട്ടുകയായിരുന്നു.
വെട്ടേറ്റ്‌ ഓടിയ ഷീബയെ പിന്‍തുടര്‍ന്ന്‌ വീണ്ടും വെട്ടി പരുക്കേല്‍പ്പിച്ചു. വീട്ടുകാരുടെ അലര്‍ച്ചകേട്ട്‌ ഓടിക്കൂടിയ നാട്ടുകാര്‍ ജയനെ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. ഷീബയുടെ കഴുത്തിനും ഇരുതോളുകള്‍ക്കും വെട്ടേറ്റിട്ടുണ്ട്‌. എടത്വാ എസ്‌.ഐ സിസില്‍ ക്രിസ്‌റ്റി രാജിന്റെ നേതൃത്വത്തിലുള്ള പോലീസ്‌ സംഘമാണ്‌ പ്രതിയെ അറസ്‌റ്റ്‌ ചെയ്‌തത്‌. അമ്പലപ്പുഴ കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ്‌ ചെയ്‌തു.

Ads by Google
Tuesday 23 Apr 2019 01.46 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW