Monday, August 26, 2019 Last Updated 39 Min 31 Sec ago English Edition
Todays E paper
Ads by Google
Tuesday 23 Apr 2019 01.38 AM

ഡല്‍ഹി ക്യാപ്പിറ്റല്‍സിന്‌ വിജയം

uploads/news/2019/04/303381/s1.jpg

ജയ്‌പ്പുര്‍: ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരായ ഐ.പി.എല്‍. ക്രിക്കറ്റ്‌ മത്സരത്തില്‍ രാജസ്‌ഥാന്‍ റോയല്‍സിനു തോല്‍വി. ആദ്യം ബാറ്റുചെയ്‌ത രാജസ്‌ഥാന്‍ നിശ്‌ചിത ഓവറില്‍ ആറു വിക്കറ്റ്‌ നഷ്‌ടത്തില്‍ 191 റണ്‍സെടുത്തു. സെഞ്ച്വുറി നേടിയ അജിന്‍ക്യ രഹാനെയും അര്‍ധസെഞ്ച്വുറി നേടിയ നായകന്‍ സ്‌റ്റീവ്‌ സ്‌മിത്തും ടീമിനെ മികച്ച സ്‌കോറിലെത്തിച്ചു. സഹ ഓപ്പണര്‍ സഞ്‌ജു സാംസണ്‍ ഒരു പന്ത്‌ പോലും നേരിടാതെ റണ്ണൗട്ടായി. ബെന്‍ സ്‌റ്റോക്‌സ് (എട്ട്‌), ആഷ്‌ലെ ടേണര്‍ (0), സ്‌റ്റുവര്‍ട്ട്‌ ബിന്നി (19), പരാഗ്‌ (നാല്‌) എന്നിവരെ പുറത്താക്കാന്‍ ക്യാപ്പിറ്റല്‍സിനായി. കാഗിസോ റബാഡ രണ്ട്‌ വിക്കറ്റും ഇഷാന്ത്‌ ശര്‍മ, അക്ഷര്‍ പട്ടേല്‍, ക്രിസ്‌ മോറിസ്‌ എന്നിവര്‍ ഒരു വിക്കറ്റ്‌ വീതവുമെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഡല്‍ഹി 19.2 ഓവറില്‍ ലക്ഷ്യം നേടി. 78 റണ്‍സെടുത്ത റിഷഭ്‌ പന്തും 54 റണ്‍സെടുത്ത ധവാനും ഡല്‍ഹിയെ വിജയത്തിലെത്തിച്ചു.

Ads by Google
Tuesday 23 Apr 2019 01.38 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW