Wednesday, August 21, 2019 Last Updated 3 Min 45 Sec ago English Edition
Todays E paper
Ads by Google
Tuesday 23 Apr 2019 01.27 AM

ബി.ജെ.പിയുടെ യു.പി. 'വരുണാ'സ്‌ത്രം

uploads/news/2019/04/303332/d11.jpg

ലഖ്‌നൗ: ഏഴു ഘട്ടങ്ങളിലായി നടക്കുന്ന പൊതുതെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടം ഇന്നു നടക്കുമ്പോള്‍ ഉത്തര്‍പ്രദേശിലെ താരമണ്ഡലങ്ങളിലൊന്നാണു പിലിഭിത്ത്‌. കോണ്‍ഗ്രസ്‌ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കും സഹോദരി പ്രിയങ്കയ്‌ക്കും പുറമേ ഇന്ത്യന്‍ രാഷ്‌ട്രീയത്തിലെ ഗാന്ധി കുടുംബത്തില്‍നിന്നുള്ള ഇളമുറക്കാരനായ വരുണ്‍ ഗാന്ധിയുടെ സാന്നിധ്യമാണു മണ്ഡലത്തെ ശ്രദ്ധാകേന്ദ്രമാക്കുന്നത്‌. കുടുംബത്തിന്റെ കോണ്‍ഗ്രസ്‌ പാരമ്പര്യത്തോടു മുഖംതിരിച്ച ചരിത്രംപേറുന്ന വരുണ്‍ യു.പിയിലെ ബി.ജെ.പിയുടെ ജനപ്രിയമുഖങ്ങളില്‍ പ്രധാനിയാണ്‌. ബി.ജെ.പി. നേതൃത്വത്തിന്റെ നിര്‍ദേശാനുസരണം വരുണിന്റെ സിറ്റിങ്‌ സീറ്റായിരുന്ന സുല്‍ത്താന്‍പുരില്‍ ഇത്തവണ അമ്മ മനേകയാണു സ്‌ഥാനാര്‍ഥി. ആറുവട്ടം മനേകയെ വിജയിപ്പിച്ച പിലിഭിത്തിലെ വോട്ടര്‍മാര്‍ തന്നെ കൈവിടില്ലെന്ന ഉറച്ച പ്രതീക്ഷയില്‍ വരുണ്‍ മനസുതുറന്നപ്പോള്‍...

? അമ്മ മനേകയുമായി പിലിഭിത്ത്‌, സുല്‍ത്താന്‍പുര്‍ മണ്ഡലങ്ങള്‍ വച്ചുമാറി മത്സരിക്കാനുണ്ടായ സാഹചര്യം.
0 2009 മുതലുള്ള അഞ്ചുവര്‍ഷം പിലിഭിത്തിനെ പ്രതിനിധീകരിക്കാന്‍ എനിക്കു ഭാഗ്യം സിദ്ധിച്ചിട്ടുണ്ട്‌. രണ്ടു മണ്ഡലങ്ങളും ഞങ്ങളെ സംബന്ധിച്ച്‌ വീടിനു സമാനം. അപരിചിതത്വം ലവലേശമില്ല. പിലിഭിത്തില്‍നിന്ന്‌ അമ്മ ആദ്യം ജയിച്ചപ്പോള്‍ എനിക്ക്‌ ഒമ്പതു വയസായിരുന്നു. അന്നുമുതല്‍ മണ്ഡലത്തിലെ ജനങ്ങളുമായുള്ളത്‌ ഉറ്റബന്ധം. മണ്ഡലം മാറാനുള്ള തീരുമാനം പാര്‍ട്ടി നേതൃത്വത്തിന്റേതായിരുന്നു. അത്‌ ഞങ്ങള്‍ അനുസരിച്ചു.

? കോണ്‍ഗ്രസിലേക്കു കൂടുമാറുമെന്ന അഭ്യൂഹങ്ങളെക്കുറിച്ച്‌
0 ഞാന്‍ ബി.ജെ.പിയില്‍ അംഗമായത്‌ 15 വര്‍ഷം മുമ്പാണ്‌. പാര്‍ട്ടി വിടുന്ന ദിനം രാഷ്‌ട്രീയത്തില്‍ എന്റെ അവസാന ദിവസമായിരിക്കുമെന്ന്‌ അംഗത്വം സ്വീകരിച്ച ദിവസംതന്നെ വ്യക്‌തമാക്കിയിട്ടുണ്ട്‌.

? കഴിഞ്ഞ ഉത്തര്‍പ്രദേശ്‌ നിയമസഭാ തെരഞ്ഞെടുപ്പുവേളയില്‍ ചിലരെങ്കിലും താങ്കളെ മുഖ്യമന്ത്രി സ്‌ഥാനത്തേക്ക്‌ ഉയര്‍ത്തിക്കാട്ടിയിരുന്നു. ആ പദവിയില്‍ താല്‍പര്യമുണ്ടായിരുന്നോ.
0 തീര്‍ച്ചയായും ഇല്ല. ദേശീയ രാഷ്‌ട്രീയമാണ്‌ എന്റെ തട്ടകമെന്നു വിശ്വസിക്കുന്നു. അവിടെ എന്റെ റോള്‍ സംബന്ധിച്ച തീരുമാനം പാര്‍ട്ടി നേതൃത്വമെടുക്കും.

? അന്തിമ കണക്കെടുപ്പില്‍ ബി.ജെ.പിയുടെ ദേശീയതാവാദവും എസ്‌.പി. സഖ്യത്തിന്റെ ജാതിരാഷ്‌ട്രീയവുമാകുമോ യു.പിയില്‍ ഫലം നിര്‍ണയിക്കുക.
0 തെരഞ്ഞെടുപ്പു കാലത്തുമാത്രമല്ല, രാജ്യത്തെ സംബന്ധിച്ച്‌ എല്ലാക്കാലത്തും സുപ്രധാനമായ ഒരുപിടി വിഷയങ്ങള്‍ ഇത്തവണ ചര്‍ച്ചയായിരുന്നു. അതിലൊന്നാണു ദേശസുരക്ഷ. ബി.ജെ.പി. അതിനു പരമപ്രധാനമായ സ്‌ഥാനമാണു നല്‍കുന്നത്‌. അതിനാല്‍ത്തന്നെ തെരഞ്ഞെടുപ്പു പ്രചാരണ വിഷയമായി ഉയര്‍ത്തിക്കാട്ടാനാകില്ല. രാജ്യത്തിന്റെ അഭിമാന സംരക്ഷണത്തിനു ശക്‌തനായ നേതാവും ശക്‌തമായ സര്‍ക്കാരുമുള്ളപ്പോള്‍ ജനമനസുകളില്‍ അഭിമാനബോധം ഉയരുക സ്വാഭാവികം.

? പ്രധാനമന്ത്രി മോഡിയുടെ പേരില്‍ ബി.ജെ.പി. സ്‌ഥാനാര്‍ഥികള്‍ വോട്ട്‌ ചോദിക്കുന്നുണ്ടല്ലോ. താങ്കള്‍ ഏതൊക്കെ വിഷയങ്ങളാണ്‌ ഉയര്‍ത്തിക്കാട്ടിയത്‌.
0 മറ്റുള്ളവരെപ്പോലെ ഞാനും പാര്‍ട്ടി നേതൃത്വത്തിന്റെ പേരിലാണു വോട്ട്‌ അഭ്യര്‍ഥിക്കുന്നത്‌. രാഷ്‌ട്രം സുരക്ഷിത കരങ്ങളിലാണെന്നു ജനങ്ങളെ ബോധ്യപ്പെടുത്തേണ്ടതു രാഷ്‌ട്രീയപ്രവര്‍ത്തകനെന്ന നിലയില്‍ എന്റെ കടമയാണ്‌. അതിനൊപ്പം എം.പിയെന്ന നിലയില്‍ ഞാനും അമ്മയും നടത്തിയ വികസനപ്രവര്‍ത്തനങ്ങളിലൂന്നിയായിരുന്നു പ്രചാരണം. മണ്ഡലത്തിന്റെ ഭാവി ശോഭനമാക്കാനുള്ള എന്റെ കാഴ്‌ചപ്പാടുകളും അവതരിപ്പിച്ചു.

Ads by Google
Tuesday 23 Apr 2019 01.27 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW