Thursday, August 22, 2019 Last Updated 31 Min 33 Sec ago English Edition
Todays E paper
Ads by Google
Tuesday 23 Apr 2019 01.22 AM

ഒടുവില്‍ ബെന്‍ തിരിച്ചറിഞ്ഞു; ഈ ലോകത്ത്‌ താന്‍ ഒറ്റയ്‌ക്കായി

uploads/news/2019/04/303315/in5.jpg

കൊളംബോ: ഭീകരാക്രമണ വാര്‍ത്തയറിഞ്ഞതും ബ്രിട്ടീഷ്‌ അഭിഭാഷകനായ ബെന്‍ നിക്കോള്‍സണ്‍ കൊളംബോയിലെ തെരുവുകളിലൂടെ നിലവിളിച്ചോടി. ചോരയില്‍ കുളിച്ച ടീ ഷര്‍ട്ടുമിട്ട്‌. കൊളംബോ നഗരത്തിലെ ആശുപത്രികള്‍ തോറും കയറിയിറങ്ങി. തന്റെ ഉറ്റവരെത്തേടി. ഒടുവില്‍ ആ സത്യം നിക്കോള്‍സണ്‍ തിരിച്ചറിഞ്ഞു. കൊല്ലപ്പെട്ട 290 പേരില്‍ തന്റെ ഭാര്യ അനിത(42)യും മകന്‍ അലക്‌സും (11) ഇളയമകള്‍ അന്നാബെല്ലും...
ഈസ്‌റ്റര്‍ ഞായറാഴ്‌ച രണ്ടു ചാവേറുകള്‍ കൊളംബോയിലെ ഷാംഗ്രി ലാ ഹോട്ടലില്‍ എത്തുമ്പോള്‍ അനിതയും കുടുംബവും പ്രഭാതഭക്ഷണം കഴിച്ചുകൊണ്ടിരിക്കുകയായിരുന്നു. രാവിലെ 8.30 നായിരുന്നു ഇവിടെ സ്‌ഫോടനം. ടേബിള്‍ വണ്‍ കഫേയുടെ രണ്ടാം നിലയില്‍ ഇവരുടെ ചിന്നിച്ചിതറിയ മൃതദേഹമാണ്‌ പിന്നീട്‌ കണ്ടെടുത്തത്‌.
മൊത്തം 35 വിദേശികളാണ്‌ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്‌. ബ്രിട്ടന്‍, ഇന്ത്യ, ചൈന, തുര്‍ക്കി, ജപ്പാന്‍, നെതര്‍ലന്‍ഡ്‌സ്‌, പോര്‍ച്ചുഗല്‍, ഓസ്‌ട്രേലിയ എന്നീ രാജ്യക്കാര്‍ ഇതിലുള്‍പ്പെടുന്നു. എട്ട്‌ ബ്രിട്ടീഷ്‌ പൗരന്മാര്‍ കൊല്ലപ്പെട്ടതായി ബ്രിട്ടനിലെ ലങ്കന്‍ ഹൈക്കമ്മിഷണര്‍ മനീഷ്‌ ഗുണശേഖര വ്യക്‌തമാക്കി.
ശ്രീലങ്കയിലെ സെലിബ്രിറ്റി ടിവി ഷെഫ്‌ ശാന്ത മായാദുന്നേയും മകളും കൊല്ലപ്പെട്ടു. ഈസ്‌റ്റര്‍ പ്രഭാതഭക്ഷണം കുടുംബസമേതം കഴിക്കുന്ന ചിത്രം ആക്രമണത്തിനു തൊട്ടുമുമ്പ്‌ മായാദുന്നേയുടെ മകള്‍ സാമൂഹിക മാധ്യമങ്ങളില്‍ പോസ്‌റ്റ്‌ ചെയ്‌തതു വൈറലായി.
രണ്ടു ചൈനക്കാരാണ്‌ കൊല്ലപ്പെട്ടതെന്ന്‌ ചൈനീസ്‌ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തു. തന്റെ ബന്ധുക്കള്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടെന്ന്‌ ബ്രിട്ടീഷ്‌ ലേബര്‍ പാര്‍ട്ടി എം.പി. തുലിപ്‌ സിദ്ദിഖ്‌ ട്വീറ്റ്‌ ചെയ്‌തു.

Ads by Google
Tuesday 23 Apr 2019 01.22 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW