Tuesday, August 20, 2019 Last Updated 15 Min 40 Sec ago English Edition
Todays E paper
Ads by Google
Monday 22 Apr 2019 04.30 PM

സെൻഫോൺ മാക്സ് എം1, സെൻഫോൺ ലൈറ്റ് എൽ1 ഫോണുകൾക്ക് വില കുറഞ്ഞു

asus zenfone max m1 zenfone lite l1 get permanent price cuts

അസുസ് ഇന്ത്യ സെൻഫോൺ മാക്സ് എം1, സെൻഫോൺ ലൈറ്റ് എൽ1 സ്മാർട്ഫോണുകൾക്ക് ഇന്ത്യയിൽ വില കുറച്ചു. കഴിഞ്ഞ ഒക്ടോബറിൽ 8,999 രൂപയ്ക്കും 7,999 രൂപയ്ക്കുമാണ് കമ്പനി സെൻഫോൺ മാക്സ് എം1, സെൻഫോൺ ലൈറ്റ് എൽ1 സ്മാർട്ഫോണുകൾ പുറത്തിറക്കിയത്. റിപ്പോർട്ട് പ്രകാരം ഇനി ഓസസ് സെൻഫോൺ മാക്സ് എം1 6,999 രൂപയ്ക്കും 4,999 രൂപയ്ക്ക് സെൻഫോൺ ലൈറ്റ് എൽ1 ഫോണും വാങ്ങാം. ഫ്ലിപ്കാർട്ടിൽനിന്നും കുറഞ്ഞ വിലയിൽ രണ്ടു ഫോണുകളും വാങ്ങാം.

അസുസ് സെൻഫോൺ മാക്സ് എം 1 ന് 5.45 ഇഞ്ച് എച്ച്ഡി പ്ലസ് ഡി‌സ്‌പ്ലേയാണ് ഉളളത്. 32 ജിബിയാണ് സ്റ്റോറേജ്. മൈക്രോ എസ്ഡി കാർഡ് മുഖേന 256 ജിബി വരെ കൂട്ടാം. ക്വാൽകം സ്നാപ്ഡ്രാഗൺ 430 പ്രൊസസറാണ് ഫോണിന് കരുത്തേകുന്നത്. 4000 എംഎഎച്ച് ആണ് ബാറ്ററി. പുറകിൽ 13 മെഗാപിക്സലും മുന്നിൽ സെൽഫിക്കായി 8 മെഗാപിക്സൽ ക്യാമറയാണ്.

അസുസിന്റെ ഫോണുകളിൽ ഏറ്റവും വില കുറഞ്ഞ ഫോണാണ് അസുസ് സെൻഫോൺ ലൈറ്റ് എൽ1. 16 ജിബിയാണ് ഇന്റേണൽ സ്റ്റോറേജ്. ഇത് കൂട്ടാവുന്നതാണ്. 5.45 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്‌പ്ലേയാണ് ഫോണിന്റേത്. ക്വാൽകം സ്നാപ്ഡ്രാഗൺ 430 പ്രൊസസറാണ് ഫോണിന് കരുത്തേകുന്നത്. 3000 എംഎഎച്ച് ആണ് ബാറ്ററി. പുറകിൽ 13 എംപിയും മുന്നിൽ 5 എംപി ക്യാമറയുമാണ്.

Ads by Google
Ads by Google
Loading...
TRENDING NOW