Tuesday, August 20, 2019 Last Updated 32 Min 7 Sec ago English Edition
Todays E paper
Ads by Google
Monday 22 Apr 2019 10.57 AM

ലെക്‌സസിന്റെ ആദ്യ എംപിവി അവതരിച്ചു

2019 lexus lm

2019 ഷാന്‍ഹായ് മോട്ടോര്‍ ഷോയില്‍ ടൊയോട്ടയുടെ ആഡംബര ബ്രാന്‍ഡായ ലക്‌സസ് നിരയിലെ ആദ്യ മള്‍ട്ടി പര്‍പ്പസ് വാഹനം (എംപിവി) 'എല്‍എം' അവതരിച്ചു. എല്‍എം എംപിവി എല്‍എം 350, എല്‍എം 300 എച്ച് എന്നീ രണ്ട് വകഭേദങ്ങളിലാണ് ലഭ്യമാവുക. പെട്രോള്‍, ഹൈബ്രിഡ് പതിപ്പുകളുണ്ട് എല്‍എമ്മിന്.

ലെക്സസ് എല്‍എം ചൈനീസ്, തായ്വാന്‍ വിപണികളിലാണ് ആദ്യമെത്തുക. എന്നാൽ, എല്‍എം ഇന്ത്യയിലെത്താനുള്ള സാധ്യത കുറവാണ്. ലക്സസ് നിരയില്‍ നിലവില്‍ എല്‍എസ്, ഇഎസ് എന്നീ സെഡാനും എല്‍എക്സ്, എന്‍എക്സ്, ആര്‍എക്സ് എന്നീ എസ്.യു.വിയുമാണ് ഇന്ത്യയിലുള്ളത്‌.

ലക്‌സസ് എല്‍എമ്മിന്റെ നിര്‍മാണം ടൊയോട്ടയുടെ ആഡംബര എംപിവിയായ അല്‍ഫാര്‍ഡിനെ അടിസ്ഥാനമാക്കിയാണ്. 3.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിനാണ് എല്‍എം 350-യിലുള്ളത്. 8 സ്പീഡ് ഓട്ടോമാറ്റിക്കാണ് ഇതിലെ ട്രാന്‍സ്മിഷന്‍. എല്‍എം 350 എച്ചിന് കരുത്തേകുന്നത് ഇലക്ട്രിക് മോട്ടോറിനൊപ്പം 2.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിനാണ്. രണ്ടുംകൂടി ചേര്‍ന്ന് 218 എച്ച്പി കരുത്തേകും.

ഇ-സിവിടി ഗിയര്‍ബോക്‌സ് വഴിയാണ് നാല് വീലിലേക്കും കരുത്തെത്തുക. അല്‍ഫാര്‍ഡിനെക്കാള്‍ അഡംബരം അകത്തളത്തുണ്ട്. ഫോര്‍ സീറ്റ്, സെവന്‍ സീറ്റ് വകഭേദങ്ങളില്‍ വാഹനം ലഭ്യമാകും. പിന്നിലെ യാത്രക്കാര്‍ക്കായി 26 ഇഞ്ച് ഡിസ്‌പ്ലേ, 14 ലിറ്റര്‍ ശേഷിയുള്ള റഫ്രിജറേറ്റര്‍, 19 ഇഞ്ച് സ്പീക്കര്‍ സൗണ്ട് സിസ്റ്റം തുടങ്ങിയ നിരവധി അത്യാഡംബര സൗകര്യങ്ങള്‍ ഇതിലുണ്ട്.

Ads by Google
Ads by Google
Loading...
TRENDING NOW