Monday, August 26, 2019 Last Updated 6 Min 34 Sec ago English Edition
Todays E paper
Ads by Google
Monday 22 Apr 2019 01.06 AM

മാര്‍ക്കറ്റ്‌ റിവ്യൂ : കറുത്തപൊന്നിന്‌ നല്ലകാലം

uploads/news/2019/04/303142/f1.jpg

കുരുമുളകിന്‌ വിലകൂടി. വില്‍പ്പനയ്‌ക്ക്‌ വരവ്‌ കുറഞ്ഞതോടെയാണ്‌ വിലകൂടിയത്‌. കുരുമുളക്‌ ക്വിന്റലിന്‌ 300 രൂപയാണ്‌ കഴിഞ്ഞവാരം കൂടിയത്‌. വില്‍പ്പനയ്‌ക്ക്‌ കൊച്ചി ടെര്‍മിനല്‍ വിപണിയില്‍ കുരുമുളക്‌ വരവ്‌ കുറഞ്ഞതിന്റെ പ്രധാനകാരണം തമിഴ്‌നാട്ടിലേക്ക്‌ കുരുമുളക്‌ കള്ളക്കടത്ത്‌ കൂടിയതാണ്‌. ഏലയ്‌ക്ക വില കുതിച്ചുകയറിയതോടെ െഹെറേഞ്ച്‌ മേഖലകളില്‍ നിന്ന്‌ ഏലക്ക ധാരാളമായി തമിഴ്‌നാട്ടിലേക്ക്‌ കടത്തുകയാണ്‌. ഏലക്കയുടെ മറവിലാണു കുരുമുളകും തമിഴ്‌നാട്‌ മാര്‍ക്കറ്റുകളില്‍ എത്തിക്കുന്നത്‌.
മഴയുടെ അഭാവം വയനാട്‌, ഇടുക്കി മേഖലകളെ ബാധിച്ചപ്പോള്‍ അവിടെ ഉല്‍പാദനം കുറവാണെന്ന്‌ കര്‍ഷകര്‍ പറയുന്നു. വരള്‍ച്ചവിട്ടുമാറാത്ത വയനാട്‌ ഇടുക്കി മേഖലകളില്‍ കുരുമുളക്‌ കൃഷിക്ക്‌ കനത്തനാശനഷ്‌ടംവരുത്തിയെന്നും കര്‍ഷകര്‍ പറഞ്ഞു. .
സംസ്‌ഥാനത്ത്‌ ഏറ്റവും കൂടുതല്‍ കുരുമുളക്‌ ഉല്‍പാദിപ്പിക്കുന്ന മേഖലകളാണ്‌ വയനാടും ഇടുക്കിയും. കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ കാറ്റും മഴയും ഇടുക്കി-വയനാട്‌ ഒഴികെയുള്ള മേഖലകളില്‍ കുരുമുളക്‌ കൃഷിക്ക്‌ കനത്ത നാശനഷ്‌ടമാണ്‌ വരുത്തിയത്‌. കുരുമുളക്‌ വള്ളികള്‍ കാറ്റിലും മഴയിലും നിലംപൊത്തി.
വരുംനാളുകളില്‍ ഉല്‍പാദനം കുറയാനാണ്‌ സാധ്യത. ആഭ്യന്തരവിപണിയില്‍ വിലകൂടിയെങ്കിലും രാജ്യാന്തര വിപണിയില്‍ വിലമാറ്റമില്ലാതെ തുടര്‍ന്നു. നമ്മുടെ കയറ്റുമതിക്കാര്‍ ഒരു ടണ്‍ കുരുമുളകിന്‌ 5300 ഡോളറില്‍ വിലമാറ്റമില്ലാതെ ഓഫര്‍ തുടര്‍ന്നു.
ശ്രീലങ്ക 2500 ല്‍ നിന്ന്‌ 3000 ഡോളറായി വില ഉയര്‍ത്തി. ഇന്തോനേഷ്യ 2600-2700 ല്‍ നിന്ന്‌ 2500 ഡോളറില്‍ വിലകുറച്ചു. ബ്രസീല്‍ 2300-2500 ല്‍ നിന്ന്‌ 2300-2400 ഡോളറില്‍ വിലകുറച്ചു. വിയറ്റ്‌നാം 2000 ഡോളറില്‍ വില മാറ്റമില്ലാതെ തുടര്‍ന്നു. വാരാന്ത്യവില കുരുമുളക്‌ അണ്‍ഗാര്‍ബിള്‍ഡ്‌ ക്വിന്റലിന്‌ 33400-ഗാര്‍ബിള്‍ഡ്‌ മുളക്‌ 35400 രൂപ.

റബര്‍: വില്ലനായി അവധികച്ചവടം

റബറിന്‌ വില കുറയ്‌ക്കാന്‍ അവധികച്ചവടക്കാര്‍. രാജ്യാന്തരവിലയില്‍ മാറ്റമില്ലാതെ തുടര്‍ന്ന സാഹചര്യത്തിലാണ്‌ അവധികച്ചവടക്കാര്‍ വിലകുറയ്‌ക്കാന്‍ തുടങ്ങിയത്‌. ഇതിനിടയില്‍ ടയര്‍കമ്പനികളില്‍ നിന്ന്‌ ഡിമാന്റായതോടെ ആര്‍.എസ്‌.എസ്‌. നാല്‌ കിലോയ്‌ക്ക്‌ 128 രൂപയില്‍ വിറ്റ്‌ നിര്‍ത്തിയത്‌ വിലമാറ്റമില്ലാതെ തുടര്‍ന്നു.
റബര്‍ ഐ.എസ്‌.എസിന്‌ ചെറുകിട ടയര്‍ കമ്പനികളായ െസെക്കിള്‍, ടയര്‍, ട്യൂബ്‌, ഓട്ടോ നിര്‍മാതാക്കള്‍ക്കായി വിതരണക്കാര്‍ വില കുറച്ചാണ്‌ വാങ്ങിയത്‌. റബര്‍ ഐ.എസ്‌.എസ്‌. ക്വിന്റലിന്‌ 100 രൂപ വീതം വിലകുറച്ചാണ്‌ വാങ്ങിയത്‌. വാരാന്ത്യം ഐ.എസ്‌.എസ്‌. ക്വിന്റലിന്‌ 12000-12600 ല്‍ നിന്ന്‌ 11900-12900 രൂപയായി വിലകുറഞ്ഞു. അവധികച്ചവടക്കാര്‍ ആര്‍.എസ്‌.എസ്‌. നാല്‌ കിലോയ്‌ക്ക്‌ 136 രൂപവരെ വില ഉയര്‍ത്തിയത്‌, വാരമാധ്യം 134 ആയും വാരാന്ത്യം 130 ആയും വിലകുറച്ചത്‌ കര്‍ഷകര്‍ക്ക്‌ തിരിച്ചടിയായി.
െചെന, ടോക്കിയോ, ബാങ്കോക്ക്‌ മാര്‍ക്കറ്റുകളില്‍ ആര്‍.എസ്‌.എസ്‌. നാല്‌ യഥാക്രമം 115, 115, 122 രൂപയില്‍ വിലമാറ്റമില്ലാതെ തുടര്‍ന്നതോടെയാണ്‌ അവധികച്ചവടക്കാര്‍ വരുംമാസങ്ങളില്‍ വിലകുറച്ചത്‌. കൊച്ചിയില്‍ 500 ടണ്‍ റബറിന്റെ വ്യാപാരം നടന്നു. ടയര്‍കമ്പനികള്‍ക്ക്‌ വിതരണം ചെയ്യുന്ന ഡീലര്‍മാര്‍ 1500 ടണ്‍ റബര്‍ വാങ്ങി. വാരാന്ത്യവില ആര്‍.എസ്‌.എസ്‌. നാല്‌ ക്വിന്റലിന്‌ 12800 രൂപ.

സ്വര്‍ണത്തിനും രൂപയ്‌ക്കും കഷ്‌ടകാലം

സ്വര്‍ണത്തിന്‌ രാജ്യാന്തരതലത്തില്‍ വില ഇടിഞ്ഞു. രാജ്യാന്തര വിപണിയില്‍ നിക്ഷേപകര്‍ കൂട്ടത്തോടെ പിന്‍മാറിയതോടെ ന്യൂയോര്‍ക്കില്‍ സ്വര്‍ണം ഔണ്‍സിന്‌(31.100 മില്ലിഗ്രാം) 14 ഡോളര്‍വില ഇടിഞ്ഞു. ആഭ്യന്തര വിപണിയില്‍ പവന്‌ 240 രൂപ വിലകുറഞ്ഞു.
രാജ്യാന്തരവിപണിയില്‍ സ്വര്‍ണം ഔണ്‍സിന്‌ 1289 ഡോളറില്‍ നിന്ന്‌ 1275 ഡോളറായും ആഭ്യന്തരവിപണിയില്‍ സ്വര്‍ണം പവന്‌ 23720 ല്‍ നിന്ന്‌ 23480 രൂപയായി വിലകുറഞ്ഞു. രൂപയ്‌ക്ക്‌ ഡോളറുമായുള്ള വിനിമയ നിരക്കില്‍ കനത്തനഷ്‌ടം.
രൂപയ്‌ക്ക്‌ കഴിഞ്ഞവാരം നഷ്‌ടമായത്‌ 22 െപെസ. രൂപ 69.18 ല്‍ നിന്ന്‌ കഴിഞ്ഞവാരാന്ത്യം 69 രൂപ 40 െപെസയാണ്‌ മൂല്യതകര്‍ച്ചയുണ്ടായത്‌.

വെളിച്ചെണ്ണയ്‌ക്കു നേട്ടം

വെളിച്ചെണ്ണ -കൊപ്ര വിലകൂടി. വെളിച്ചെണ്ണ-കൊപ്ര ക്വിന്റലിന്‌ 100 രൂപ വീതം വിലകൂടി. പ്രാദേശിക ഡിമാന്റിലാണ്‌ വിലകൂടിയത്‌. വെളിച്ചെണ്ണ മില്ലിങ്‌ ക്വിന്റലിന്‌ 16100 രൂപ. കൊപ്ര ക്വിന്റലിന്‌ പതിനായിരം രൂപ. പിണ്ണാക്ക്‌ എക്‌സ്‌പെല്ലര്‍ 2000, റോട്ടറി 2900 രൂപ.

വിലകുറഞ്ഞു- നാടന്‍ഗ്രാമ്പു ക്വിന്റലിന്‌ 725 നിന്ന്‌ 675 രൂപയായും പാംഓയില്‍ ക്വിന്റലിന്‌ 6200 ല്‍ നിന്ന്‌ 6170 രൂപയായും വിലകുറഞ്ഞു.

വിലയില്‍ മാറ്റമില്ല- ചുക്ക്‌ മീഡിയം ക്വിന്റലിന്‌ 23000, ബെസ്‌റ്റ്‌ ചുക്ക്‌ 26500, നാടന്‍ മഞ്ഞള്‍ 12500, അടക്ക ഒന്നാംതരം 21000, രണ്ടാംതരം 20000, പഞ്ചസാര 3600, വറ്റല്‍മുളക്‌ ഒന്നാംതരം 12500, അരി പച്ചരി 2900, പുഴുക്കലരി സുരേഖ 3200, ജയ 2800, 2900, ജാതിക്ക തൊണ്ടില്ലാത്തത്‌ 450, ജാതിപത്രി ചുവപ്പ്‌ 780, മഞ്ഞ 900, രൂപയില്‍ മാറ്റമില്ല.

വിലകൂടി- ജാതിക്കതൊണ്ടന്‍ ക്വിന്റലിന്‌ 250 ല്‍ നിന്ന്‌ 260 രൂപയായി വിലകൂടി.

ജോസഫ്‌ വെണ്ണിക്കുളം

Ads by Google
Monday 22 Apr 2019 01.06 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW