Saturday, August 24, 2019 Last Updated 5 Min 32 Sec ago English Edition
Todays E paper
Ads by Google
Monday 22 Apr 2019 12.54 AM

അടിയൊഴുക്കുകള്‍ വിധിയെഴുതും; കേരളം പ്രവചനാതീതം

uploads/news/2019/04/303110/k3.jpg

തിരുവനന്തപുരം : സംസ്‌ഥാനം ശക്‌തമായ ത്രികോണ മത്സരം കാണുന്ന ആദ്യത്തെ പൊതു തെരഞ്ഞെടുപ്പിനു പ്രചാരണം ഉത്സവസമാനമായി കൊട്ടിക്കലാശിച്ചു. നാളെ രാവിലെ ഏഴിനു തുടങ്ങുന്ന പോളിങ്‌ വൈകിട്ട്‌ ആറിന്‌ അവസാനിക്കുവോളം വോട്ടുറപ്പിക്കാനുള്ള നിശബ്‌ദ പ്രചാരണം മാത്രം. അവസാന ലാപ്പില്‍ ശബരിമല മുഖ്യവിഷയമായി ഉയര്‍ന്നുവരികയും പ്രചാരണത്തില്‍ മുമ്പുണ്ടാകാത്തവിധം വര്‍ഗീയച്ചുവ കലരുകയും ചെയ്‌തതോടെ അദൃശ്യമായ അടിയൊഴുക്കുകളാകും അന്തിമഫലം നിശ്‌ചയിക്കുക. സാമുദായിക പിന്തുണയും നിര്‍ണായകമാകും.
സ്‌ഥാനാര്‍ഥികളെ പെട്ടെന്നു നിര്‍ണയിച്ച്‌ ഇടതുമുന്നണി ആദ്യം കളത്തിലിറങ്ങിയെങ്കിലും യു.ഡി.എഫും എന്‍.ഡി.എയും വൈകാതെ ഒപ്പംപിടിച്ചു. പല മണ്ഡലങ്ങളിലും പ്രമുഖര്‍ പരസ്‌പരം ഏറ്റുമുട്ടുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോഡി, അമിത്‌ ഷാ, നിര്‍മല സീതാരാമന്‍, കോണ്‍ഗ്രസ്‌ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി വാധ്‌ര, സി.പി.എം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, പ്രകാശ്‌ കാരടട്‌്, സി.പി.ഐ. ജനറല്‍ സെക്രട്ടറി എസ്‌. സുധാകര്‍ റെഡ്‌ഡി തുടങ്ങി ഡല്‍ഹിയില്‍നിന്നു നേതാക്കള്‍ ഒഴുകിയെത്തി. വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ സ്‌ഥാനാര്‍ഥിത്വം അപ്രതീക്ഷിത ട്വിസ്‌റ്റായി.
മുന്നണികള്‍ പരസ്‌പരം അവിഹിത കൂട്ടുകെട്ട്‌ ആരോപിക്കുന്നത്‌ ആസൂത്രിത വോട്ട്‌ മറിക്കലിന്റെ സാധ്യതയിലേക്കാണു നീളുന്നതെന്ന ആക്ഷേപം ശക്‌തമാണ്‌. എന്‍.ഡി.എ. സ്‌ഥാനാര്‍ഥികളുടെ വിജയം തടയാന്‍ ഇടത്‌-വലത്‌ അന്തര്‍ധാര സജീവമെന്നു ബി.ജെ.പി. ആരോപിക്കുന്നു.
പ്രത്യേകിച്ചും, തിരുവനന്തപുരത്തും പത്തനംതിട്ടയിലും എല്‍.ഡി.എഫിന്റെ വോട്ടുകള്‍ യു.ഡി.എഫിനു വീഴുമെന്നാണ്‌ അവരുടെ ആക്ഷേപം. മുസ്ലിം ലീഗിന്റെ കോട്ടകളായ പൊന്നാനിയും മലപ്പുറവുമൊഴികെ എല്ലായിടത്തും നീക്കുപോക്കുകള്‍ നടക്കുമെന്ന്‌ മുന്നണികള്‍ ആരോപണം ഉന്നയിക്കുന്നു.
അതിനിടെ, തുഷാര്‍ വെള്ളാപ്പള്ളി വയനാട്ടിലൊഴികെ ബി.ജെ.പി. പ്രവര്‍ത്തകരുടെ കാര്യമായ സഹകരണം ഉണ്ടായില്ലെന്നു ബി.ഡി.ജെ.എസ്‌. സ്‌ഥാനാര്‍ഥികള്‍ക്കു പരാതിയുണ്ട്‌. അതിനിടെ ബി.ജെ.പി. പ്രവര്‍ത്തനരംഗത്ത്‌ ഇല്ലാത്തതിനെക്കുറിച്ച്‌ ആലത്തൂര്‍, മാവേലിക്കര, ഇടുക്കി മണ്ഡലങ്ങളിലെ ബി.ഡി.ജെ.എസ്‌ സ്‌ഥാനാര്‍ഥികള്‍ നേതൃത്വത്തിന്‌ പരാതി നല്‍കിയിട്ടുണ്ട്‌. ഇവിടങ്ങളിലെ ബി.ജെ.പി-ആര്‍.എസ്‌.എസ്‌. പ്രവര്‍ത്തകര്‍ സ്വന്തം സ്‌ഥാനാര്‍ഥികള്‍ മത്സരിക്കുന്ന മണ്ഡലങ്ങളിലേക്കു പോയെന്നാണ്‌ അവരുടെ ആരോപണം.
എല്ലാ പരാതികള്‍ക്കുമുള്ള മറുപടി ഒരു മാസത്തിനപ്പുറം, ഏപ്രില്‍ 23-ന്‌ ഉണ്ടാകുമെന്നു പ്രതീക്ഷിക്കാം. സ്‌ഥാനാര്‍ഥികള്‍ക്ക്‌ ഉറച്ച വോട്ടുകള്‍ പോലും കിട്ടിയില്ലെന്നു പരാതിയുയര്‍ന്നാല്‍ പൊട്ടിത്തെറികള്‍ അന്നു തുടങ്ങുകയും ചെയ്യും.

ജി. അരുണ്‍

Ads by Google
Monday 22 Apr 2019 12.54 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW