Saturday, August 24, 2019 Last Updated 5 Min 49 Sec ago English Edition
Todays E paper
Ads by Google
Sunday 21 Apr 2019 01.14 AM

പാണ്ഡ്യക്കും രാഹുലിനും പിഴ ശിക്ഷ

മുംബൈ: ടെലിവിഷന്‍ ചാറ്റ്‌ ഷോ 'കോഫീ വിത്‌ കരണി'ലെ സ്‌ത്രീ വിരുദ്ധ പരാമര്‍ശത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ്‌ ടീം അംഗങ്ങളായ ഹാര്‍ദിക്‌ പാണ്ഡ്യക്കും ലോകേഷ്‌ രാഹുലിനും പിഴ ശിക്ഷ. ഇരുവര്‍ക്കും 20 ലക്ഷം രൂപയാണ്‌ ബി.സി.സി.ഐ. ഓംബുഡ്‌സ്മാന്‍ ഡി.കെ. ജെയ്‌ന്‍ പിഴയായി വിധിച്ചത്‌.
ഇവര്‍ക്കെതിരേ കൂടുതല്‍ നടപടികളുടെ ആവശ്യമില്ലെന്നും അദ്ദേഹം വ്യക്‌തമാക്കി. ജോലിക്കിടെ മരിച്ച 10 അര്‍ധസൈനികരുടെ കുടുംബാംഗങ്ങള്‍ക്ക്‌ ഓരോ ലക്ഷം രൂപ വീതവും കാഴ്‌ച പരിമിതരുടെ ക്രിക്കറ്റ്‌ പ്രോത്സാഹിപ്പിക്കാനായി ബി.സി.സി.ഐ രൂപീകരിച്ച ഫണ്ടിലേക്ക്‌ 10 ലക്ഷം രൂപ വീതവും നാലാഴ്‌ചക്കകം പിഴയായി അടക്കാനാണ്‌ ഓംബുഡ്‌സ്മാന്റെ വിധി. ഈ കാലയളവിനുള്ളില്‍ പിഴ അടച്ചില്ലെങ്കില്‍ ഇരുവരുടെയും മാച്ച്‌ ഫീയില്‍ നിന്ന്‌ ഈ തുക ഈടാക്കാന്‍ ബി.സി.സി.ഐയോട്‌ ഓംബുഡ്‌സ്മാന്‍ നിര്‍ദേശം നല്‍കി. ഭാരത്‌ കി വീര്‍ എന്ന ആപ്പിലൂടെയാണു തുക സംഭാവന നല്‍കേണ്ടത്‌.

Ads by Google
Sunday 21 Apr 2019 01.14 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW