Monday, August 19, 2019 Last Updated 6 Min 1 Sec ago English Edition
Todays E paper
Ads by Google
Sunday 21 Apr 2019 01.10 AM

സര്‍ക്കാരുണ്ടാക്കാന്‍ ഇടതുപക്ഷത്തിന്റെ പിന്തുണ തേടും: എ.കെ. ആന്റണി , 'അതുവരെ അവര്‍ കാഴ്‌ചക്കാര്‍ മാത്രം'

uploads/news/2019/04/302944/a.k.-antony.jpg

തിരുവനന്തപുരം : കേന്ദ്രത്തില്‍ രാഹുല്‍ ഗാന്ധിയെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ചാല്‍, ഭൂരിപക്ഷം തെളിയിക്കാന്‍ ഇടതുകക്ഷികളുടെ പിന്തുണ തേടുമെന്നു കോണ്‍ഗ്രസ്‌ പ്രവര്‍ത്തകസമിതിയംഗം എ.കെ. ആന്റണി.

തെരഞ്ഞെടുപ്പ്‌ കഴിഞ്ഞ്‌ കോണ്‍ഗ്രസ്‌ സര്‍ക്കാരുണ്ടാക്കുന്ന സാഹചര്യത്തിലേ ഇടതുപക്ഷത്തിനു പ്രസക്‌തിയുള്ളൂ. അതുവരെ അവര്‍ കാഴ്‌ചക്കാരാണെന്നും ആന്റണി പത്രസമ്മേളനത്തില്‍ പറഞ്ഞു.

നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍, ആര്‍.എസ്‌.എസ്‌. നയിക്കുന്ന സര്‍ക്കാര്‍ ഉണ്ടാകാതിരിക്കാന്‍ സമാനചിന്താഗതിയുള്ള എല്ലാവരുമായും കൂട്ടുചേരും. ഇപ്പോള്‍ സഖ്യത്തിലില്ലാത്ത കക്ഷികളുടെ പിന്തുണയും തേടും. ആ ഘട്ടത്തില്‍ ആരോടും തൊട്ടുകൂടായ്‌മയില്ല. ഇടതുമുന്നണിക്കു രക്ഷയില്ലാത്ത സാഹചര്യത്തില്‍, പരമ്പരാഗതമായി അവര്‍ക്കു വോട്ട്‌ ചെയ്യുന്നവരും കോണ്‍ഗ്രസിനെ സഹായിക്കണം. അഞ്ചുവര്‍ഷത്തെ മോഡി ഭരണത്തിന്റെയും മൂന്നുവര്‍ഷത്തെ പിണറായി ഭരണത്തിന്റെയൂം വിലയിരുത്തലാണ്‌ ഈ തെരഞ്ഞെടുപ്പ്‌. ഇതോടെ മോഡി പുറത്താകും. കസേര തെറിക്കില്ലെങ്കിലും ജനങ്ങളുടെ ശാസന ലഭിച്ച, ശൗര്യമില്ലാത്ത പിണറായിയാകും ബാക്കി രണ്ടുവര്‍ഷം ഭരിക്കുക.

അംബേദ്‌കറുടെ ഭരണഘടനയ്‌ക്കു പകരം ആര്‍.എസ്‌.എസ്‌. ആഗ്രഹിക്കുന്ന ഭരണഘടന കൊണ്ടുവരാനാണു ബി.ജെ.പി. ശ്രമിക്കുന്നത്‌. മോഡി ഭരണം രാജ്യത്തിന്റെ സമസ്‌തമേഖലകളെയും തകര്‍ത്തു. അതു മറികടന്ന്‌, ഇന്ത്യയെ വീണ്ടും കണ്ടെത്താനാണു രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ശ്രമിക്കുന്നത്‌-ആന്റണി പറഞ്ഞു.

Ads by Google
Sunday 21 Apr 2019 01.10 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW