Friday, August 23, 2019 Last Updated 23 Min 31 Sec ago English Edition
Todays E paper
Ads by Google
Saturday 20 Apr 2019 09.42 AM

ഹേമന്ദ് കര്‍ക്കറെ രക്തസാക്ഷി തന്നെ ; എതിര്‍പ്പ് കൂടിയപ്പോള്‍ ശപിച്ചു കൊന്നെന്ന പ്രസ്താവന തിരുത്തി സാധ്വി പ്രജ്ഞാസിംഗ് മാപ്പു പറഞ്ഞു

uploads/news/2019/04/302830/sadhwi.jpg

ന്യൂഡല്‍ഹി: വന്‍ വിവാദമാകുകയും സ്വന്തം പാര്‍ട്ടിപോലും തള്ളിപ്പറയുകയും ചെയ്തതിന് പിന്നാലെ താന്‍ ശപിച്ചത് കൊണ്ടാണ് ഹേമന്ദ് കര്‍ക്കറെ കൊല്ലപ്പെട്ടതെന്ന പ്രസ്താവന തിരുത്തി ബിജെപി നേതാവ് സാധ്വി പ്രജ്ഞാ സിംഗ് ഠാക്കൂര്‍. തന്റെ പ്രസ്താവന പിന്‍വലിക്കുന്നതായി വ്യക്തമാക്കിയ പ്രജ്ഞാ സിംഗ് ഭീകരരാല്‍ കൊല്ലപ്പെട്ട ഹേമന്ദ് കര്‍ക്കറെ ശരിക്കും രക്തസാക്ഷിയാണെന്നും ധീരനാണെന്നും പറഞ്ഞു. വെള്ളിയാഴ്ച വൈകിട്ട് ക്ഷമ ചോദിക്കുകയും ചെയ്തു.

''തന്റെ വാക്കുകള്‍ ശത്രുക്കളെ ആഹ്‌ളാദിപ്പിക്കുന്നുവെങ്കില്‍ എന്റെ വാക്കുകള്‍ പിന്‍വലിക്കുന്നു. ഞാന്‍ ക്ഷമ ചോദിക്കുന്നു. നമ്മളുടെ വാക്കുകള്‍ ശത്രുക്കളെ സന്തോഷിപ്പിക്കാന്‍ പാടില്ല. വേദനയിലൂടെയാണ് ഞാന്‍ കടന്നുപോയത്. അതിലേക്ക് തിരിച്ചുപോകാനാകില്ല. എന്നിരുന്നാലും ഹേമന്ദ് കര്‍ക്കറെ തീവ്രവാദികളാലാണ് കൊല്ലപ്പെട്ടതെങ്കില്‍ അദ്ദേഹം രക്തസാക്ഷിയാണ്.'' പ്രജ്ഞാ സിംഗ് എഎന്‍ഐ യോട് പറഞ്ഞു. മലേഗാവ് സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട് ഹേമന്ദ് കര്‍ക്കറെ കസ്റ്റഡിയില്‍ എടുത്തവരില്‍ ഒരാളായിരുന്നു പ്രജ്ഞാ സിംഗ്.

തന്റെ ശാപം മൂലമാണ് ഹേമന്ദ് കര്‍ക്കറെ കൊല്ലപ്പെട്ടതെന്ന് കഴിഞ്ഞ ദിവസമാണ് പ്രജ്ഞാ സിംഗ് പറഞ്ഞത്. കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ളവര്‍ ഇത് ഏറ്റെടുത്ത് ബിജെപിയ്‌ക്കെതിരേ ആഞ്ഞടിച്ചിരുന്നു. പ്രസ്താവനയില്‍ പ്രധാനമന്ത്രി മറുപടി പറയണം എന്നായിരുന്നു കോണ്‍ഗ്രസ് ആവശ്യപ്പെട്ടത്. തൊട്ടു പിന്നാലെ ബിജെപി സ്വന്തം നേതാവിനെ തള്ളിക്കൊണ്ടു രംഗത്ത് വരികയും ചെയ്തു. ഇത് പാര്‍ട്ടിയുടേതല്ല സാധ്വി പ്രജ്ഞയുടെ സ്വന്തം അഭിപ്രായമാണെന്ന് പറഞ്ഞ് ബിജെപി 2008 മലേഗാവ് സ്‌ഫോടനക്കേസില്‍ നേരിട്ട ശാരീരിക മാനസീക പീഡനങ്ങളാണ് അവരെക്കൊണ്ട് അങ്ങിനെ പറയിച്ചതെന്നുമാണ് ബിജെപിയുടെ ന്യായീകരണം. കേസില്‍ 2015 ല്‍ ഇവരെ കുറ്റവിമുക്തയാക്കിയിരുന്നു.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഭോപ്പാലിലെ സ്ഥാനാര്‍ത്ഥിയായി സാധ്വി പ്രജ്ഞയെ ബിജെപി പ്രഖ്യാപിച്ചത് ബുധനാഴ്ചയായിരുന്നു. ഇതിന് പിന്നാലെയാണ് അവര്‍ വിവാദത്തില്‍ തലയിട്ടതും. വ്യാഴാഴ്ച നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് കര്‍ക്കറെയോട് നിങ്ങളെ ഞാന്‍ ശപിക്കുന്നെന്ന് പറഞ്ഞെന്നും രണ്ടു മാസത്തിനുള്ളില്‍ അയാള്‍ ഭീകരരുടെ കയ്യാല്‍ കൊല്ലപ്പെടുകയും ചെയ്‌തെന്നും പ്രജ്ഞാ സിംഗ് പറഞ്ഞത്. 166 പേര്‍ കൊല്ലപ്പെട്ട് 2008 മുംബൈ ഭീകരാക്രമണത്തില്‍ ആയിരുന്നു ഹേമന്ദ് കര്‍ക്കറെ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്.

Ads by Google
Ads by Google
Loading...
TRENDING NOW