Friday, August 23, 2019 Last Updated 3 Min 56 Sec ago English Edition
Todays E paper
Ads by Google
Saturday 20 Apr 2019 12.49 AM

ട്രാന്‍സ്‌ജെന്‍ഡര്‍ നായികയായി ആദ്യസിനിമ വരുന്നു

uploads/news/2019/04/302745/7.jpg

മലപ്പുറം: ട്രാന്‍സ്‌ജെന്‍ഡര്‍ മുഖ്യസ്‌ത്രീകഥാപാത്രമായി വേഷമിടുന്ന രാജ്യത്തെ ആദ്യ സിനിമ പ്രദര്‍ശനത്തിനൊരുങ്ങുന്നു. എറണാകുളം കുമ്പളങ്ങി സ്വദേശിയും ട്രാന്‍സ്‌ജെന്‍ഡറുമായ ഹരണിചന്ദന ആണ്‌ നായിക ആയി എത്തുന്നത്‌. അരുണ്‍ സാഗര്‍ സംവിധാനം ചെയ്യുന്ന ദൈവത്തിന്റെ മണവാട്ടിഎന്ന മലയാള സിനിമയിലാണ്‌ ഹരണി സ്‌ത്രീകഥാപാത്രമായെത്തുന്നത്‌.
ട്രാന്‍സ്‌ജെന്‍ഡര്‍ കലാകാരിയായ അഞ്‌ജലി അമീര്‍ പേരന്‍മ്പ്‌ സിനിമയില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ നായികയായി അഭിനയിച്ചിട്ടുണ്ടെങ്കിലും സ്‌ത്രീകഥാപാത്രം ആദ്യമായി അവതരിപ്പിക്കുന്നത്‌ ഹരണിയാണ്‌.
രാജ്യത്ത്‌ ആദ്യമായാണ്‌ ഒരു സിനിമയിലെ സ്‌ത്രീനായിക കഥാപാത്രമായി ട്രാന്‍സ്‌ജെന്‍ഡര്‍ അഭിനയിക്കുന്നതെന്ന്‌ സിനിമയുടെ സംവിധായകന്‍ അരുണ്‍സാഗറും, ധ്വയ ട്രാന്‍സ്‌ജെന്‍ഡേഴ്‌സ്‌ ആര്‍ട്‌സ്‌ ചാരിറ്റബിള്‍ സൊസൈറ്റി സെക്രട്ടറിയും, പ്രമുഖ മേക്കയ്‌പ്പ്‌ ആര്‍ട്ടിസ്‌റ്റുമായ രഞ്‌ജു രഞ്‌ജിമാറും മംഗളത്തോട്‌ പറഞ്ഞു. ഫിറോസ്‌ ഖാനാണ്‌ സിനിമയില്‍ നായകന്‍, ചിത്രീകരണം പൂര്‍ത്തീകരിച്ച സിനിമ ഉടന്‍ റിലീസിനെത്തും.
എറണാകുളം കുമ്പളങ്ങി മഠത്തിന്‍പറമ്പില്‍ ജോയിയിയുടേയും കുഞ്ഞുമോളുടെയും രണ്ട്‌മക്കളില്‍ മൂത്തയാളാണ്‌ ഹരണി. ലിംഗമാറ്റത്തിലൂടെ സ്‌ത്രീയായി മാറി, ഏറെദുരിതങ്ങളും പ്രയാസങ്ങളും അനുഭവിച്ച ഹരണി രണ്ടുസിനിമകളിലും രണ്ട്‌ ഷോര്‍ട്ട്‌ഫിലിമുകളിലും അഭിനയിച്ചിട്ടുണ്ട്‌.
മോഡലിങ്ങിലും സജീവമാണ്‌. കൊല്ലത്താണ്‌ നിലവില്‍ ഹരണിയുടെ താമസം.

വി.പി. നിസാര്‍

Ads by Google
Saturday 20 Apr 2019 12.49 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW