Wednesday, August 14, 2019 Last Updated 14 Min 28 Sec ago English Edition
Todays E paper
Ads by Google
Saturday 20 Apr 2019 12.49 AM

വിശ്വാസം മോഡിക്കെതിരെ എ.ല്‍.ഡി.ഫ്‌ യു.ഡി.എ.ഫ്‌

uploads/news/2019/04/302743/1.jpg

തിരുവനന്തപുരം: വിശ്വാസസംരക്ഷണം സംബന്ധിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോഡി തിരുവനന്തപുരത്തു പറഞ്ഞതിനു മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷനേതാവ്‌ രമേശ്‌ ചെന്നിത്തലയും. ദൈവനാമം ഉച്ചരിച്ചതിന്റെ പേരില്‍ കേരളത്തിലെവിടെയെങ്കിലും കേസ്‌ എടുത്തതായി തെളിയിക്കാന്‍ മോഡിയെ പിണറായി വെല്ലുവിളിച്ചു. ശബരിമല വിഷയത്തില്‍ മോഡിയുടേത്‌ മുതലക്കണ്ണീരാണെന്നു രമേശ്‌ പരിഹസിച്ചു.
കേരളത്തില്‍ ദൈവനാമം ഉച്ചരിച്ചാല്‍ ജയിലിലാകുമെന്നും വിശ്വാസം സംരക്ഷിക്കാന്‍ ബി.ജെ.പി. കോടതി മുതല്‍ പാര്‍ലമെന്റ്‌ വരെ പോരാടുമെന്നുമായിരുന്നു, ശബരിമലയുടെ പേര്‌ പറയാതെ, മോഡിയുടെ പരാമര്‍ശം. എന്നാല്‍, കേരളത്തെക്കുറിച്ച്‌ അസത്യം പ്രചരിപ്പിക്കുന്നതു പ്രധാനമന്ത്രിയുടെ പദവിക്കു നിരക്കുന്നതല്ലെന്നു പിണറായി തിരിച്ചടിച്ചു. ദൈവനാമം ഉച്ചരിച്ചതിന്റെ പേരില്‍ ഒരു കേസ്‌ പോലും കേരളത്തിലെവിടെയും എടുത്തിട്ടില്ല. പ്രധാനമന്ത്രി പറഞ്ഞതിന്‌ ഉദാഹരണമായി ഒരു കേസെങ്കിലും ചൂണ്ടിക്കാട്ടാമോയെന്നും മുഖ്യമന്ത്രി വെല്ലുവിളിച്ചു.
എടുത്ത കേസുകളില്‍ ഒന്നുപോലും ദൈവനാമം ഉച്ചരിച്ചതിന്റെ പേരിലല്ല; അക്രമം നടത്തിയതിന്റെ പേരിലാണ്‌. മതത്തിന്റെ പേരില്‍ അക്രമം നടത്തുന്നവരെ സംരക്ഷിക്കുന്ന രീതി ബി.ജെ.പി. ഭരിക്കുന്ന സംസ്‌ഥാനങ്ങളിലുണ്ട്‌. അതു കേരളത്തില്‍ നടപ്പില്ല. ശബരിമല സന്നിധാനത്തുപോലും കുഴപ്പമുണ്ടാക്കാന്‍ അക്രമികള്‍ ശ്രമിച്ചു. പോലീസിനെയും ഭക്‌തരെയും ആക്രമിച്ചു.
രാജ്യത്തിന്റെ മതേതരസംസ്‌കാരം ഇല്ലാതാക്കാന്‍ സംഘപരിവാര്‍ അങ്ങേയറ്റം ശ്രമിച്ചിട്ടും കേരളത്തില്‍ അതു തുടരുന്നു. ഇവിടെ പൂജാകര്‍മങ്ങള്‍ അനുവദിക്കുന്നില്ലെന്നാണു പ്രധാനമന്ത്രി ആരോപിക്കുന്നത്‌. വിശ്വാസികള്‍ക്ക്‌ എല്ലാ ആചാരവും അനുഷ്‌ഠിക്കാന്‍ കഴിയുന്നുണ്ട്‌. സുപ്രീം കോടതി വിധിയെന്നാല്‍ നിയമമാണ്‌. അതു നടപ്പാക്കാന്‍ ജനാധിപത്യസര്‍ക്കാരുകള്‍ക്കു ചുമതലയുണ്ട്‌. അതിനെ എതിര്‍ക്കുന്നവര്‍ ഭരണഘടനയേയും നിയമവാഴ്‌ചയേയും ജനാധിപത്യത്തെയും വെല്ലുവിളിക്കുകയാണ്‌- പിണറായി പ്രസ്‌താവനയില്‍ ആരോപിച്ചു.
ശബരിമല വിഷയത്തില്‍ മോഡിയുടേതു മുതലക്കണ്ണീരാണെന്നും വിശ്വാസസംരക്ഷണത്തിനായി ഏതറ്റംവരെയും പോകുമെന്നു പറഞ്ഞ്‌ ഭക്‌തരെ വീണ്ടും കബളിപ്പിക്കാനാണു ശ്രമമെന്നും രമേശ്‌ ചെന്നിത്തല പറഞ്ഞു. യു.പി.എ. അധികാരത്തില്‍ വന്നാല്‍ ശബരിമല പ്രശ്‌നപരിഹാരത്തിനു നിയമനിര്‍മാണം നടത്താന്‍ യു.ഡി.എഫ്‌. സര്‍മ്മര്‍ദം ചെലുത്തും. വീണ്ടും അധികാരത്തില്‍ വന്നാല്‍ വിശ്വാസസംരക്ഷണത്തിനായി കോടതി മുതല്‍ പാര്‍ലമെന്റ്‌ വരെ പോരാടുമെന്നാണു മോഡി പറയുന്നത്‌. എന്നാല്‍, സുപ്രീം കോടതി വിധി വന്നപ്പോള്‍ ആചാരസംരക്ഷണത്തിനായി നിയമനിര്‍മാണം നടത്തുകയോ ഓര്‍ഡിനന്‍സ്‌ പുറപ്പെടുവിക്കുകയോ ചെയ്‌തില്ല. സുപ്രീം കോടതി വിധിക്കെതിരേ പുനരവലോകനഹര്‍ജി നല്‍കാന്‍ പോലും കേന്ദ്രസര്‍ക്കാരോ ബി.ജെ.പിയോ തയാറായില്ല- രമേശ്‌ ആരോപിച്ചു.

Ads by Google
Saturday 20 Apr 2019 12.49 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW