Thursday, August 22, 2019 Last Updated 48 Min 52 Sec ago English Edition
Todays E paper
Ads by Google
Saturday 20 Apr 2019 12.46 AM

കോണ്‍ഗ്രസ്‌ വക്‌താവ്‌ പ്രിയങ്ക ചതുര്‍വേദി ശിവസേനയില്‍ ചേര്‍ന്നു

uploads/news/2019/04/302718/6.jpg

ഡല്‍ഹി: കോണ്‍ഗ്രസ്‌ ദേശീയവക്‌താവ്‌ പ്രിയങ്കാ ചതുര്‍വേദി ശിവസേനയില്‍ ചേര്‍ന്നു. ഉത്തര്‍പ്രദേശിലെ മഥുരയില്‍ തന്നോടു മോശമായി പെരുമാറിയതിനു പുറത്താക്കിയ കോണ്‍ഗ്രസ്‌ നേതാക്കളെ തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ചാണു പ്രിയങ്ക പാര്‍ട്ടി വിട്ടത്‌.
ശിവസേനാ നേതാവ്‌ ഉദ്ധവ്‌ താക്കറെയ്‌ക്കൊപ്പം മുംബൈയില്‍ നടത്തിയ പത്രസമ്മേളനത്തിലാണു പ്രിയങ്ക തീരുമാനം വെളിപ്പെടുത്തിയത്‌. തന്റെ പരാതിപ്രകാരം പുറത്താക്കിയവരെ കോണ്‍ഗ്രസ്‌ തിരിച്ചെടുത്തതില്‍ നിരാശയുണ്ട്‌. ഒരുപാട്‌ ആലോചിച്ചശേഷമാണു ശിവസേനയില്‍ ചേരാന്‍ തീരുമാനിച്ചതെന്നും പ്രിയങ്ക പറഞ്ഞു.
കഴിഞ്ഞ സെപ്‌റ്റംബറിലാണു മഥുരയില്‍ റാഫേല്‍ കരാര്‍ സംബന്ധിച്ച പത്രസമ്മേളനത്തിനിടെ, പ്രിയങ്കയോടു പ്രാദേശിക കോണ്‍ഗ്രസ്‌ നേതാക്കള്‍ മോശമായി പെരുമാറിയത്‌. ഇവരെ പാര്‍ട്ടിയില്‍നിന്നു പുറത്താക്കിയെങ്കിലും പിന്നീടു തിരിച്ചെടുത്തു. തെരഞ്ഞെടുപ്പ്‌ വേളയില്‍ പ്രാദേശികനേതാക്കളെ തിരിച്ചെടുക്കണമെന്നു പടിഞ്ഞാറന്‍ യു.പിയുടെ ചുമതലയുള്ള ജ്യോതിരാദിത്യ സിന്ധ്യ ആവശ്യപ്പെട്ടതിനേത്തുടര്‍ന്നു നേതൃത്വം വഴങ്ങുകയായിരുന്നു. കോണ്‍ഗ്രസിനു തന്റെ സേവനം ആവശ്യമില്ലെന്നു ബോധ്യപ്പെട്ടതായി പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കയച്ച രാജിക്കത്തില്‍ പ്രിയങ്ക ചൂണ്ടിക്കാട്ടി.
പ്രിയങ്കയെപ്പോലൊരാളെ പാര്‍ട്ടിയില്‍ നിലനിര്‍ത്താന്‍ കഴിയാത്തതു തന്റെ പരാജയമാണെന്നു കോണ്‍ഗ്രസ്‌ മാധ്യമവിഭാഗം തലവന്‍ രണ്‍ദീപ്‌ സുര്‍ജെവാല പറഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മഹാരാഷ്‌ട്രയില്‍നിന്നു മത്സരിക്കാന്‍ പ്രിയങ്ക ആഗ്രഹിച്ചിരുന്നതായി ചില നേതാക്കള്‍ ചൂണ്ടിക്കാട്ടി. എന്നാല്‍, പാര്‍ട്ടി വക്‌താക്കള്‍ മത്സരിക്കേണ്ടെന്നായിരുന്നു നേതൃത്വത്തിന്റെ തീരുമാനം. കോണ്‍ഗ്രസ്‌ വക്‌താവ്‌ ടോം വടക്കന്‍ രാജിവച്ച്‌ ബി.ജെ.പിയില്‍ ചേര്‍ന്നതിനു പിന്നാലെയാണു പ്രിയങ്കയുടെ ശിവസേനാപ്രവേശം.

Ads by Google
Saturday 20 Apr 2019 12.46 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW