Saturday, August 24, 2019 Last Updated 17 Min 56 Sec ago English Edition
Todays E paper
Ads by Google
Saturday 20 Apr 2019 12.46 AM

രോഹിത്‌ തിവാരിയെ തലയിണകൊണ്ട്‌ ശ്വാസംമുട്ടിച്ചു കൊന്നതാകാമെന്നു പോലീസ്‌

uploads/news/2019/04/302716/4.jpg

ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാവും യു.പി, ഉത്തരാഖണ്ഡ്‌ സംസ്‌ഥാനങ്ങളുടെ മുഖ്യമന്ത്രിയുമായിരുന്ന എന്‍.ഡി. തിവാരിയുടെ മകന്‍ രോഹിത്‌ ശേഖറിന്റെ മരണം അസ്വാഭാവികമെന്നും തലയിണകൊണ്ട്‌ ശ്വാസംമുട്ടിച്ചു കൊന്നതാകാന്‍ സാധ്യതയുണ്ടെന്നും ഡല്‍ഹി പോലീസ്‌. അന്വേഷണം ക്രൈംബ്രാഞ്ച്‌ ഏറ്റെടുത്തു.
ഡല്‍ഹി ഡിഫന്‍സ്‌ കോളനിയിലെ വസതിയില്‍നിന്നു കഴിഞ്ഞ ബുധനാഴ്‌ച വൈകുന്നേരേത്തോടെ മരിച്ച നിലയിലാണു നാല്‍പതു വയസുകാനായ രോഹിതിനെ ആശുപത്രിയിലെത്തിച്ചത്‌. അമ്മ ഉജ്വല ആശുപത്രിയിലിരിക്കെ മകനു സുഖമില്ലെന്നു വീട്ടില്‍നിന്നു ഫോണ്‍ സന്ദേശമെത്തി. അവരയച്ച ആംബുലന്‍സില്‍ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. പത്‌നി അപൂര്‍വയും, രോഹിതിന്റെ അടുത്ത ബന്ധു സിദ്ധാര്‍ഥും ജോലിക്കാരും വീട്ടിലുണ്ടായിരുന്നു.
വോട്ട്‌ ചെയ്യാനായി ഉത്തരാഖണ്ഡിലെ ഹന്ദ്‌വാനിയിലേക്കു പോയിരുന്ന രോഹിത്‌ 15നു രാത്രിയാണു തിരിച്ചെത്തിയത്‌. മദ്യലഹരിയില്‍ ഭിത്തിയില്‍ പിടിച്ചുപിടിച്ച്‌ ഉള്ളിലേക്കു കയറുന്ന ദൃശ്യങ്ങള്‍ വീട്ടിലെ സി.സി. ടിവിയില്‍നിന്നു കണ്ടെടുത്തു. നേരത്തേ യു.പി. മുന്‍ മുഖ്യമന്ത്രി അഖിലേഷ്‌ യാദവിന്റെ അടുപ്പക്കാരനായിരുന്ന രോഹിത്‌, കോണ്‍ഗ്രസില്‍ ചേരാന്‍ തയാറെടുക്കുകയായിരുന്നെന്നു സൂചനയുണ്ട്‌.
ആറു വര്‍ഷത്തോളം നീണ്ട നിയമപോരാട്ടത്തിലാണു തിവാരിയാണു തന്റെ അച്‌ഛനെന്നു രോഹിത്‌ തെളിയിച്ചത്‌. തുടര്‍ന്ന്‌, രോഹിതിന്റെ അമ്മ ഉജ്വലയെ തിവാരി ഭാര്യയായി സ്വീകരിച്ചു. കഴിഞ്ഞ വര്‍ഷമായിരുന്നു അദ്ദേഹത്തിന്റെ മരണം.

Ads by Google
Saturday 20 Apr 2019 12.46 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW