Thursday, August 22, 2019 Last Updated 40 Min 22 Sec ago English Edition
Todays E paper
Ads by Google
Saturday 20 Apr 2019 12.46 AM

തെരഞ്ഞെടുപ്പു യോഗത്തിനിടെ ഹാര്‍ദിക്കിനു കരണത്തടി

uploads/news/2019/04/302715/7.jpg

ഗാന്ധിനഗര്‍: തെരഞ്ഞെടുപ്പ്‌ യോഗത്തില്‍ പ്രസംഗിക്കുന്നതിനിടെ കോണ്‍ഗ്രസ്‌ നേതാവ്‌ ഹാര്‍ദിക്‌ പട്ടേലിന്‌ മര്‍ദനം. ഗുജറാത്തിലെ സുരേന്ദ്ര നഗറിലാണു സംഭവം. നൂറുകണക്കിനു പ്രവര്‍ത്തകര്‍ പങ്കെടുത്ത പരിപാടിക്കിടെയാണു സംഭവം. വേദിയില്‍ അതിക്രമിച്ച്‌ കയറിയ തരുണ്‍ ഗജ്‌ജര്‍ എന്നയാള്‍ ഹാര്‍ദിക്കിന്റെ കരണത്തടിക്കുകയായിരുന്നു. ഉടന്‍ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ ഇയാളെ പിടികൂടി മര്‍ദ്ദിച്ചശേഷം പോലീസിന്‌ കൈമാറി. പരുക്കേറ്റ തരുണ്‍ ചികിത്സയിലാണ്‌.
പട്ടേല്‍ പ്രക്ഷോഭം മൂലം തനിക്കുണ്ടായ പ്രശ്‌നങ്ങള്‍കൊണ്ടാണ്‌ ഹാര്‍ദിക്കിനെ മര്‍ദിച്ചതെന്ന്‌ ഇയാള്‍ മാധ്യമങ്ങളോടു പ്രതികരിച്ചു. തനിക്ക്‌ ഒരു രാഷ്‌ട്രീയ പാര്‍ട്ടിയുമായും ബന്ധമില്ലെന്നും വ്യക്‌തിപരമായ കാരണങ്ങള്‍ കൊണ്ടാണു താന്‍ ഹാര്‍ദിക്കിനെ മര്‍ദിച്ചതെന്നും തരുണ്‍ കൂട്ടിച്ചേര്‍ത്തു. സംഭവത്തെ തുടര്‍ന്നു ഹാര്‍ദിക്‌ പട്ടേല്‍ പോലീസില്‍ പരാതി നല്‍കി. ആക്രമണത്തിനു പിന്നില്‍ ബി.ജെ.പിയാണെന്ന്‌ അദ്ദേഹം ആരോപിച്ചു.

Ads by Google
Saturday 20 Apr 2019 12.46 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW