Monday, August 19, 2019 Last Updated 10 Min 43 Sec ago English Edition
Todays E paper
Ads by Google
Saturday 20 Apr 2019 12.37 AM

ചാമ്പ്യന്‍സ്‌ ലീഗ്‌ തോല്‍വി; റൊണാള്‍ഡോ യുവന്റസ്‌ വിടുന്നു?

uploads/news/2019/04/302701/6.jpg

ട്യൂറിന്‍: ചാമ്പ്യന്‍സ്‌ ലീഗില്‍ നിന്നു പുറത്തായതിനു പിന്നാലെ യുവന്റസിന്റെ പോര്‍ചുഗല്‍ സൂപ്പര്‍ താരം ക്രിസ്‌റ്റ്യാനോ റൊണാള്‍ഡോ ക്ലബ്‌ വിടാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്‌. താരത്തിന്റെ ഏജന്റിനെ ഉദ്ധരിച്ച്‌ ഇറ്റാലിയന്‍ മാധ്യമങ്ങളാണ്‌ ഇക്കാര്യം റിപ്പോര്‍ട്ട്‌ ചെയ്യുന്നത്‌.
ചാമ്പ്യന്‍സ്‌ ലീഗ്‌ ക്വാര്‍ട്ടറില്‍ ഡച്ച്‌ ക്ലബ്‌ അയാക്‌സിനോടു തോറ്റാണ്‌ റൊണാള്‍ഡോയും യുവന്റസും പുറത്തായത്‌. റൊണാള്‍ഡോയെ ടീമിലെത്തിച്ചതോടെ ഈ സീസണിലെ യൂറോപ്യന്‍ കിരീടം യുവന്റസ്‌ സ്വന്തമാക്കുമെന്ന്‌ ആരാധകര്‍ക്കും പ്രതീക്ഷയുണ്ടായിരുന്നു. മികച്ച പ്രകടനം ഇറ്റാലിയന്‍ക്ല ബിനു വേണ്ടി കാഴ്‌ച വെക്കാന്‍ താരത്തിനു കഴിഞ്ഞെങ്കിലും ചാമ്പ്യന്‍സ്‌ ലീഗ്‌ സ്വപ്‌നം സാക്ഷാത്‌കരിക്കാനായില്ല.
നോക്കൗട്ട്‌ മത്സരങ്ങളില്‍ യുവന്റസിന്റെ ഗോളുകളെല്ലാം നേടിയത്‌ റൊണാള്‍ഡോയായിരുന്നു. സീരി എയിലും യുവന്റസിന്റെ ടോപ്‌ സ്‌കോറര്‍ റൊണാള്‍ഡോയാണ്‌.
അതെസമയം അടുത്ത സീസണില്‍ കൂടി ഇറ്റാലിയന്‍ ടീം ചാമ്പ്യന്‍സ്‌ ലീഗ്‌ നേടാന്‍ പരാജയപ്പെട്ടാല്‍ മാത്രമേ റൊണാള്‍ഡോ കലാവധി പൂര്‍ത്തിയാക്കാതെ ക്ലബ്‌ വിടുകയുള്ളുയെന്നും റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്‌.

Ads by Google
Saturday 20 Apr 2019 12.37 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW