Saturday, August 24, 2019 Last Updated 52 Min 47 Sec ago English Edition
Todays E paper
Ads by Google
Saturday 20 Apr 2019 12.37 AM

അയാക്‌സിന്‌ അസോസിയേഷന്റെ സമ്മാനം

uploads/news/2019/04/302699/4.jpg

ആംസ്‌റ്റര്‍ഡാം: വമ്പന്‍ ടീമുകളെ വീഴ്‌ത്തി ചാമ്പ്യന്‍സ്‌ ലീഗ്‌ ഫുട്‌ബോളിന്റെ സെമിയില്‍ കടന്ന അയാക്‌സിന്‌ ഡച്ച്‌ ഫുട്‌ബോള്‍ അസോസിയേഷന്റെ സമ്മാനം.
സെമിയില്‍ ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗ്‌ ക്ലബ്‌ ടോട്ടനത്തിനെ നേരിടും മുന്‍പുള്ള അവരുടെ ലീഗ്‌ മത്സരങ്ങള്‍ നീട്ടി വച്ചാണ്‌ ഹോളണ്ട്‌ എഫ്‌.എ. അയാക്‌സിന്‌ സഹായം ഒരുക്കുന്നത്‌. ഹോളണ്ടിനെ ലോകഫുട്‌ബോളില്‍ വീണ്ടും ചര്‍ച്ചയാക്കിയതിനാണ്‌ ഈ പ്രതിഫലം.
30 നാണ്‌ ടോട്ടനം- അയാക്‌സ് ചാമ്പ്യന്‍സ്‌ ലീഗ്‌ സെമി ആദ്യ പാദ മത്സരം ലണ്ടനില്‍ അരങ്ങേറുന്നത്‌. ഏപ്രില്‍ 28 ന്‌ നടക്കേണ്ട ഗ്രാഫ്‌ഷാപ്പിനെതിരായ മത്സരമാണ്‌ നീട്ടി വച്ചത്‌. ഇതോടെ ഈ മാസം 23 ന്‌ വിറ്റ്‌സെയെ നേരിടുന്ന അവര്‍ക്ക്‌ പിന്നീടുള്ള 7 ദിവസങ്ങള്‍ വിശ്രമം ലഭിക്കും. അയാക്‌സിനെ സഹായിക്കുക എന്നതിന്‌ അപ്പുറം കളിക്കാരുടെ ഫിറ്റ്‌നസിനെ കുറിച്ചുള്ള ആശങ്കയാണ്‌ ഇത്തരം ഒരു തീരുമാനത്തില്‍ എത്തിച്ചത്‌ എന്നാണ്‌ ഡച്ച്‌ എഫ്‌.എയുടെ ഔദ്യോഗിക വിശദീകരണം.

Ads by Google
Saturday 20 Apr 2019 12.37 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW