Friday, August 23, 2019 Last Updated 11 Min 35 Sec ago English Edition
Todays E paper
Ads by Google
Saturday 20 Apr 2019 12.37 AM

വിരാടവീര്യത്തോടെ ബാംഗ്ലൂര്‍

uploads/news/2019/04/302696/1.jpg

കൊല്‍ക്കത്ത: കൊല്‍ക്കത്തയ്‌ക്കെതിരേ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിന്‌ 10 റണ്‍സ്‌ വിജയം. അവസാന ഓവറുകളില്‍ കൊല്‍ക്കത്തയുടെ തുറുപ്പ്‌ ചീട്ട്‌ ആന്ദ്രേ റസലും നിതീഷ്‌ റാണയും രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും ടീമിനെ വിജയ തീരത്തെത്തിക്കാന്‍ കഴിഞ്ഞില്ല. ഇന്നലെ കൊല്‍ക്കത്ത നൈറ്റ്‌ റൈഡേഴ്‌സിനെ അവരുടെ തട്ടകത്തില്‍ നേരിട്ട ആര്‍.സി.ബി. ആദ്യം ബാറ്റിങ്ങിനിറങ്ങി നിശ്‌ചിത 20 ഓവറില്‍ നാലു വിക്കറ്റ്‌ നഷ്‌ടത്തില്‍ 213 റണ്‍സ്‌ പടുത്തുയര്‍ത്തി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ കൊല്‍ക്കത്ത ഒരു ഘട്ടത്തില്‍ 4-ന്‌ 79 എന്ന നിലയില്‍ തകര്‍ന്നടിഞ്ഞെങ്കിലും നിതീഷ്‌ റാണയും റസലും ചേര്‍ന്നു അവരെ കളിയിലേക്കു മടക്കിക്കൊണ്ടുവരുകയായിരുന്നു. എന്നാല്‍ ആ പോരാട്ട വീര്യത്തിനും കൊല്‍ക്കത്തയെ വിജയിപ്പിക്കാനായില്ല. 25 പന്തില്‍ ഒമ്പത്‌ സിക്‌സറും രണ്ട്‌ ഫോറുമടക്കം 65 റണ്‍സാണ്‌ റസല്‍ അടിച്ചു കൂട്ടിയത്‌. നിതീഷ്‌ റാണ 46 പന്തില്‍ 85 റണ്‍സ്‌ എടുത്തു. മുഴുവന്‍ സമയം കളി അവസാനിക്കുമ്പോള്‍ 203 റണ്‍സിന്‌ കൊല്‍ക്കത്തയുടെ ഇന്നിങ്‌സ് അവസാനിച്ചു.
തുടര്‍തോല്‍വികളില്‍ നട്ടം തിരിഞ്ഞ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് വിരാട വീര്യത്തോടെ ഉയിര്‍ത്തെഴുന്നേല്‍ക്കുകയായിരുന്നു.
തകര്‍പ്പന്‍ സെഞ്ചുറിയുമായി മുന്നില്‍ നിന്നു പടനയിച്ച നായകന്‍ വിരാട്‌ കോഹ്ലിയാണ്‌ ബാംഗ്ലൂരിന്റെ കരുത്തായത്‌.
കോഹ്ലി 58 പന്തില്‍ നിന്ന്‌ ഒമ്പതു ബൗണ്ടറികളും നാലു സിക്‌സറുകളും സഹിതം 100 റണ്‍സ്‌ നേടിയപ്പോള്‍ 28 പന്തില്‍ നിന്ന്‌ അഞ്ചു ബൗണ്ടറികളും ആറു സിക്‌സറുകളും സഹിതം 66 റണ്‍സ്‌ നേടിയ മൊയീന്‍ അലി മികച്ച പിന്തുണ നല്‍കി.

Ads by Google
Saturday 20 Apr 2019 12.37 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW