Monday, August 19, 2019 Last Updated 1 Min 35 Sec ago English Edition
Todays E paper
Ads by Google
Friday 19 Apr 2019 11.49 AM

കരീനയുമായി ബന്ധപ്പെട്ട് സുപ്രധാന വെളിപ്പെടുത്തലുമായി സോനം കപൂര്‍

 about kareena kapoor

ബോളിവുഡിന്റെ താരദമ്പതികളാണ് സെയ്ഫ് അലി ഖാനും കരീന കപൂറും. ഇരുവര്‍ക്കും തൈമൂര്‍ എന്ന ഒരു മകനുമുണ്ട്. മൂവരും എപ്പോഴും ബോളിവുഡ് വാര്‍ത്തകളില്‍ ഇടം പിടിക്കുന്നവരാണ്. ഫിറ്റ്‌നസില്‍ ഒരു വിട്ടു വീഴ്ചയ്ക്കും തയ്യാറാകാത്ത താരമാണ് കരീന കപൂര്‍. മകന്‍ തൈമൂറിന്റെ ജനനശേഷം സീറോ സൈസില്‍ നിന്നും പ്ലസ് സൈസില്‍ എത്തിയിരുന്ന താരം വീണ്ടും പഴയ സീറോ സൈസിലേക്ക് തിരിച്ചെത്തിയത് കഠിനമായ വ്യായാമത്തിലൂടെയാണ്.

സാമൂഹിക മാധ്യമങ്ങളില്‍ കരീനയുടെ വിശേഷങ്ങള്‍ എപ്പോഴും നിറഞ്ഞു നില്‍ക്കാറുണ്ട്. ഇപ്പോഴിതാ കരീനയുമായി ബന്ധപ്പെട്ട ഒരു വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് ബന്ധുവും സുഹൃത്തുമായ സോനം കപൂര്‍. സോഷ്യല്‍ മീഡിയയെ ഞെട്ടിക്കുന്ന രഹസ്യമാണ് കരീനയെക്കുറിച്ച് സോനം പറയുന്നത്. അര്‍ബ്ബാസ് ഖാന്റെ ചാറ്റ് ഷോയില്‍ പങ്കെടുത്ത് സംസാരിക്കവേയാണ് കരീന കപൂറിനെക്കുറിച്ചും അവരുടെ ആര്‍ക്കുമറിയാത്ത ഒരു രഹസ്യത്തെക്കുറിച്ചും സോനം സംസാരിച്ചത്.

കരീന കപൂറിന് കള്ളപ്പേരില്‍ ഒരു സോഷ്യല്‍ മീഡിയ അക്കൗണ്ട് ഉണ്ടെന്നാണ് സോനം വെളിപ്പെടുത്തിയത്. കരീന സമൂഹമാധ്യമങ്ങളില്‍ ഇല്ലെന്നാണോ നിങ്ങള്‍ വിചാരിക്കുന്നത് എന്ന ചോദ്യത്തിനായിരുന്നു സോനത്തിന്റെ തകര്‍പ്പന്‍ മറുപടി. ''കരീന സമൂഹമാധ്യമങ്ങളില്‍ ഉണ്ട്. പക്ഷേ അതൊരു കള്ളപ്പേരിലാണ്'' സോനം പറഞ്ഞു.

Ads by Google
Ads by Google
Loading...
TRENDING NOW