Friday, August 23, 2019 Last Updated 0 Min 10 Sec ago English Edition
Todays E paper
Ads by Google
Friday 19 Apr 2019 09.06 AM

'നിങ്ങള്‍ക്ക് കേരളത്തിന്റെ മതേതര മനസില്‍ ഒരു സ്ഥാനമുണ്ട് അത് സുരേഷ് ഗോപിക്ക് വക്കാലത്തു പിടിച്ചു കളയാന്‍ നില്‍ക്കല്ലേ ബിജുവേട്ടാ..'; സുരേഷ് ഗോപിയെ പിന്തുണച്ച ബിജു മേനോന്റെ പേജില്‍ രോക്ഷ പ്രകടനം

 face book page

'നിങ്ങള്‍ക്ക് കേരളത്തിന്റെ മതേതര മനസില്‍ ഒരു സ്ഥാനമുണ്ട് അത് സുരേഷ് ഗോപിക്ക് വക്കാലത്തു പിടിച്ചു കളയാന്‍ നില്‍ക്കല്ലേ ബിജുവേട്ടാ..' തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായ സുരേഷ് ഗോപിയെ പിന്തുണച്ച് പ്രചരണ പരിപാടിയില്‍ പങ്കെടുത്ത ബിജു മേനോന്റെ ഫേസ്ബുക്കില്‍ പ്രത്യക്ഷപ്പെട്ട കമന്റുകളിലൊന്നാണിത്. സുരേഷ് ഗോപിയെ പിന്തുണച്ചതിന് ഇത്തരത്തില്‍ ബിജുമേനോനെ വിമര്‍ശിച്ച് നിരവധി പേരാണ് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജില്‍ എത്തുന്നത്. എന്നാല്‍ ബിജു മേനോനെ പിന്തുണച്ചും നിരവധി പേര്‍ എത്തുന്നുണ്ട്.

കഴിഞ്ഞ ദിവസമാണ് സുരേഷ് ഗോപിക്ക് വേണ്ടി പ്രചരണ പരിപാടിയില്‍ ബിജു മേനോന്‍ പങ്കെടുത്തത്. തൃശൂരില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നടത്തിയ പരിപാടിയിലാണ് ബിജു മേനോന്‍ പങ്കെടുത്തത്. സുരേഷ് ഗോപിയെ ജനപ്രതിനിധിയായി കിട്ടിയാല്‍ തൃശൂരിന്റെ ഭാഗ്യമാണെന്നും അദ്ദേഹത്തെ പോലെയൊരു മനുഷ്യസ്‌നേഹിയെ താന്‍ വേറെ കണ്ടിട്ടില്ലെന്നും ബിജു മേനോന്‍ പൊതുപരിപാടിയില്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് താരത്തിന്റെ പേരില്‍ വാക്‌പോര് മുറുകുന്നത്.

Ads by Google
Ads by Google
Loading...
TRENDING NOW