Thursday, August 22, 2019 Last Updated 0 Min 13 Sec ago English Edition
Todays E paper
Ads by Google
Friday 19 Apr 2019 12.58 AM

ജാഗ്രത; ഇന്നു വ്യാപകമഴ, ഉച്ചകഴിഞ്ഞ്‌ രണ്ടുമുതല്‍ രാത്രി എട്ടുവരെ ശക്‌തമായ ഇടിമിന്നലിനു സാധ്യത, 60-70 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ്‌

uploads/news/2019/04/302558/3.jpg

കൊച്ചി/തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ഇന്ന്‌ ഇടിമിന്നലോടെയുള്ള മഴയ്‌ക്കു സാധ്യതയുണ്ടെന്നു ദുരന്ത നിവാരണ അതോറിട്ടി മുന്നറിയിപ്പ്‌ നല്‍കി. ഉച്ചകഴിഞ്ഞ്‌ രണ്ടുമുതല്‍ രാത്രി എട്ടുവരെ ശക്‌തമായ ഇടിമിന്നലിനു സാധ്യതയുള്ളതിനാല്‍ ജനം ജാഗ്രത പുലര്‍ത്തണം. ഇന്നു കാസര്‍ഗോഡ്‌, കണ്ണൂര്‍ ഒഴികെയുള്ള ജില്ലകളില്‍ മഴയുണ്ടാകും.

മണിക്കൂറില്‍ 60-70 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ്‌ വീശാനിടയുണ്ട്‌. വേനല്‍മഴയ്‌ക്കൊപ്പമുള്ള ഇടിമിന്നലില്‍ ഇന്നലെ എറണാകുളം ജില്ലയില്‍ രണ്ടുപേര്‍ മരിച്ചു. സംസ്‌ഥാനവ്യാപകമായി വേനല്‍മഴ ലഭിച്ചതോടെ അന്തരീക്ഷതാപനിലയില്‍ പൊതുവേ കുറവുണ്ടായി. എന്നാല്‍ തിരുവനന്തപുരം, ആലപ്പുഴ, പാലക്കാട്‌ ജില്ലകളില്‍ 2-3 ഡിഗ്രി വരെ താപനില വര്‍ധിച്ചു. ശക്‌തമായ വേനല്‍മഴയില്‍ ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയുണ്ടെന്നു സംസ്‌ഥാന ദുരന്തനിവാരണ അതോറിട്ടി മുന്നറിയിപ്പു നല്‍കി.

വേനല്‍ മിന്നല്‍ മാരകം
ഉച്ചകഴിഞ്ഞ്‌ രണ്ടുമുതല്‍ രാത്രി എട്ടുവരെ ശക്‌തമായ മിന്നലിനു സാധ്യത.
മിന്നലുള്ളപ്പോള്‍ തുറസായ സ്‌ഥലങ്ങളില്‍
നില്‍ക്കരുത്‌.
ഫോണ്‍ ഉപയോഗിക്കരുത്‌.
വൈദ്യുതോപകരണങ്ങളുടെ കണക്‌ഷന്‍
വിച്‌ഛേദിക്കുക.
ജനലും വാതിലും അടച്ചിടുക.
ലോഹവസ്‌തുക്കളുടെ സ്‌പര്‍ശനമോ
സാമീപ്യമോ പാടില്ല.
മിന്നലുള്ളപ്പോള്‍ കുളി ഒഴിവാക്കുക.
വീട്ടിനുള്ളില്‍ ഭിത്തിയിലോ തറയിലോ
സ്‌പര്‍ശിക്കാതെ ഇരിക്കുക.
വീടിനു പുറത്താണങ്കില്‍ വൃക്ഷങ്ങളുടെ ചുവട്ടില്‍
നില്‍ക്കരുത്‌.
തുറസായ സ്‌ഥലത്താണങ്കില്‍ പാദങ്ങള്‍ ചേര്‍ത്തുവച്ച്‌, തല കാല്‍മുട്ടുകള്‍ക്ക്‌ ഇടയില്‍ ഒതുക്കി ഇരിക്കുക.
അലക്കിയിട്ട തുണികളെടുക്കാന്‍ ടെറസിലേക്കോ മുറ്റത്തേക്കോ പോകരുത്‌.
തെരഞ്ഞെടുപ്പ്‌ പ്രചാരണവുമായി ബന്ധപ്പെട്ട്‌ ജാഗ്രത വേണം.
മിന്നലുള്ളപ്പോള്‍ പ്രസംഗം ഒഴിവാക്കുക.
ഉയര്‍ന്ന വേദികളില്‍ നില്‍ക്കരുത്‌.

Ads by Google
Friday 19 Apr 2019 12.58 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW