Saturday, August 24, 2019 Last Updated 1 Min 48 Sec ago English Edition
Todays E paper
Ads by Google
Friday 19 Apr 2019 12.48 AM

ലങ്കന്‍ ടീമില്‍ മലിംഗയും

uploads/news/2019/04/302519/3.jpg

കൊളംബോ: ഏകദിന ക്രിക്കറ്റ്‌ ലോകകപ്പിനുള്ള ശ്രീലങ്കന്‍ ടീമില്‍ വെറ്ററന്‍ പേസര്‍ ലസിത്‌ മലിംഗയെ ഉള്‍പ്പെടുത്തി. 35 വയസുകാരനായ മലിംഗ ലോകകപ്പിനു ശേഷം വിരമിക്കുകയാണെന്നു പ്രഖ്യാപിച്ചിരുന്നു. നായക സ്‌ഥാനം മലിംഗയില്‍നിന്നു മാറ്റി
ദിമുത്‌ കരുണരത്‌നെയ്‌ക്കു നല്‍കിയതോടെ അദ്ദേഹത്തിന്റെ ലോകകപ്പ്‌ പ്രതീക്ഷകള്‍ അസ്‌തമിച്ചെന്നു കരുതിയിരുന്നു. മലിംഗ രാജ്യത്തിനു വേണ്ടി കളിക്കുമെന്ന്‌ ശ്രീലങ്ക ക്രിക്കറ്റ്‌ തലവന്‍ ഷാമി സില്‍വ പറഞ്ഞു. മലിംഗയോടു ടെലിഫോണില്‍ സംസാരിച്ചു കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയെന്ന്‌ സെലക്‌ടേഴ്‌സ് ചെയര്‍മാന്‍ അശാന്ത ഡി മെല്‍ പറഞ്ഞു. ദക്ഷിണാഫ്രിക്കയെ അവരുടെ നാട്ടില്‍ നടന്ന ഏകദിന പരമ്പരയില്‍ കീഴടക്കാന്‍ ലങ്കയ്‌ക്കായിരുന്നു. മലിംഗയ്‌ക്കു നായക സ്‌ഥാനം അധികഭാരമാണെന്നു ബോധ്യമായതായി അശാന്ത ഡി മെല്‍ പറഞ്ഞു. ടെസ്‌റ്റ് ടീം നായകനായ ദിമുത്‌ കരുണരത്‌നെയെ അധിക ചുമതലയേല്‍പ്പിക്കുകയായിരുന്നു. കരുണരത്‌നെ 2015 ലെ ലോകകപ്പിനു ശേഷം ഏകദിനത്തില്‍ കളിച്ചിട്ടില്ല. 35 വയസുകാരന്‍ ഓള്‍റൗണ്ടര്‍ ജീവന്‍ മെന്‍ഡിസ്‌, 33 വയസുകാരന്‍ മിലിന്ദ സിരിവര്‍ധനെ, 29 വയസുകാരന്‍ ലെഗ്‌ സ്‌പിന്നര്‍ ജെഫ്രി വാന്‍ഡേസായ്‌ എന്നിവരും ടീമില്‍ മടങ്ങിയെത്തി. 2015 ലെ ലോകകപ്പിനു ശേഷം ഒരു ഏകദിനത്തില്‍ മാത്രമാണു ജീവന്‍ മെന്‍ഡിസ്‌ കളിച്ചത്‌.

ടീം: ദിമുത്‌ കരുണരത്‌നെ (നായകന്‍), ലസിത്‌ മലിംഗ, എയ്‌ഞ്ചലോ മാത്യൂസ്‌, തിസാര പെരേര, കുശല്‍ ജനിത്‌ പെരേര, ധനഞ്‌ജയ ഡി സില്‍വ, കുശല്‍ മെന്‍ഡിസ്‌, ഇസ്‌റു ഉദാന, മിലിന്ദ സിരിവര്‍ധനെ, ആവിഷ്‌ക ഫെര്‍ണാണ്ടോ, ജീവന്‍ മെന്‍ഡിസ്‌, ലാഹിരു തിരിമാനെ, ജെഫ്രി വാന്‍ഡേസായ്‌, നുവാന്‍ പ്രദീപ്‌, സുരംഗ ലാക്‌മല്‍.

Ads by Google
Friday 19 Apr 2019 12.48 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW