Friday, August 02, 2019 Last Updated 6 Min 40 Sec ago English Edition
Todays E paper
Ads by Google
Friday 19 Apr 2019 12.48 AM

ലവ്‌പ്രീത്‌ ബ്ലാസ്‌റ്റേഴ്‌സിലെത്തി

uploads/news/2019/04/302515/5.jpg

കൊച്ചി: യുവ ഗോള്‍ കീപ്പര്‍ ലവ്‌പ്രീത്‌ സിങ്‌ ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ ഫുട്‌ബോള്‍ ക്ലബ്‌ കേരളാ ബ്ലാസ്‌റ്റേഴ്‌സുമായി കരാറൊപ്പിട്ടു. ഐ ലീഗ്‌ ക്ലബ്‌ ഇന്ത്യന്‍ ആരോസിന്റെ താരമായിരുന്നു ലവ്‌പ്രീത്‌. പഞ്ചാബിലെ ജലന്ധര്‍ സ്വദേശിയാണ്‌ 21 വയസുകാരനായ ലവ്‌പ്രീത്‌ സിങ്‌.
മികച്ച സാങ്കേതിക വൈഭവവും ഉയരവും ലവ്‌പ്രീതിനെ മറ്റ്‌ ഇന്ത്യന്‍ ഗോള്‍ കീപ്പര്‍മാരില്‍നിന്നു വ്യത്യസ്‌തനാക്കുന്നതായി കേരളാ ബ്ലാസ്‌റ്റേഴ്‌സിന്റെ ഗോള്‍ കീപ്പിങ്‌ കോച്ച്‌ റോറി ഗ്രാന്റ്‌ അഭിപ്രായപ്പെട്ടു. ഐ ലീഗിലും ഐ.എസ്‌.എല്ലിലും കളിക്കുന്ന ഗോള്‍ കീപ്പര്‍മാരില്‍ ഏറ്റവും നീളം കൂടിയയാളാണു ലവ്‌പ്രീത്‌. 195 മീറ്ററാണു ലവ്‌പ്രീതിന്റെ ഉയരം. ബംഗളുരു എഫ്‌.സിയുടെ ഗുര്‍പ്രീത്‌ സിങ്‌ സന്ധു മാത്രമാണ്‌ ലവ്‌പ്രീതിനേക്കാള്‍ നീളം കൂടിയ ഗോള്‍ കീപ്പര്‍. 195 സെന്റിമീറ്ററാണ്‌ സന്ധുവിന്റെ ഉയരം. കഴിഞ്ഞ ഫെബ്രുവരിയിലാണ്‌ ലവ്‌പ്രീത്‌ ഐ ലീഗില്‍ അരങ്ങേറിയത്‌.
കഴിഞ്ഞ സീസണില്‍ യുവ താരം ധീരജ്‌ സിങ്ങിന്‌ അവസരം നല്‍കിയ കേരള ബ്ലാസേ്‌റ്റഴ്‌സ് ഈ സീസണില്‍ മറ്റൊരു ഇന്ത്യന്‍ ആരോസ്‌ താരമായ കെ.പി. രാഹുലിനെയും സ്വന്തമാക്കി. ഈ സീസണില്‍ കേരള ബ്ലാസേ്‌റ്റഴ്‌സ് റയാല്‍ കാശ്‌മീര്‍ ഗോള്‍ കീപ്പര്‍ ബിലാല്‍ ഖാനെയും സ്വന്തമാക്കി.

Ads by Google
Friday 19 Apr 2019 12.48 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW