Thursday, August 22, 2019 Last Updated 0 Min 12 Sec ago English Edition
Todays E paper
Ads by Google
Thursday 18 Apr 2019 12.01 PM

റിയാദിൽ ചാരിറ്റി ഓഫ് പ്രവാസി മലയാളി ശ്രുതിലയം 2019 പുരസ്ക്കാര വിതരണവും ആഘോഷവും സംഘടിപ്പിച്ചു

uploads/news/2019/04/302461/Gulf180419h.jpg

റിയാദ് : ജീവകാരുന്ന്യ പ്രവര്‍ത്തനങ്ങള്‍ക്ക് മാത്രം മുന്‍തൂക്കം കൊടുത്തുകൊണ്ട് പ്രവര്‍ത്തിക്കുന്ന സൗദിയില്‍ എല്ലായിടത്തും ഏതൊരുഇന്ത്യക്കാരന്റെയും വിഷയത്തില്‍ ഇടപെടുന്ന ചാരിറ്റി ഓഫ് പ്രവാസി മലയാളി റിയാദ് ശ്രുതിലയം 2019 രണ്ടാമത് വാര്‍ഷികാഘോഷവും പുരസ്ക്കാര സമര്‍പ്പണവും മലാസ് അല മാസ് ഓഡിറ്റോറിയത്തില്‍ പ്രൌഡഗംഭിരമായ ചടങ്ങില്‍ നടന്നു,

ആഘോഷപരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച സാംസ്കാരിക സമ്മേളനത്തിന് ചെയര്‍മാന്‍ ജയന്‍ കൊടുങ്ങല്ലൂര്‍ ആമുഖ പ്രഭാഷണം നടത്തി ഡി, ബി ഭാട്ടി കോണ്‍സുലര്‍ (കമ്മ്യൂണിറ്റി വെല്‍ഫെയര്‍ ) റിയാദ് ഇന്ത്യന്‍ എംബസി) ഉദ്ഘാടനം ചെയ്തു പ്രസിഡണ്ട്‌ അയൂബ് കരൂപടന്ന അധ്യക്ഷത വഹിച്ചു. മുഖ്യ അതിഥിയായി ഡോ:സൈദ്‌ അന്‍വര്‍ ഖുര്‍ഷീദ് (റോയല്‍പ ഫാമിലി പ്രോട്ടോകോള്‍ ഫിസിഷ്യന്‍ മിനിസ്ട്രി ഓഫ് നാഷണല്‍ ഗാര്‍ഡ്‌) പങ്കെടുത്തു.

ചാരിറ്റി പ്രവര്‍ത്തനരംഗത്ത് മാത്രുകാപരമായ്‌ പ്രവര്‍ത്തനമാണ് ചാരിറ്റി ഓഫ് പ്രവാസി മലയാളി നടത്തുന്നെതെന്നും എല്ലാദിവസവും എംബസിയില്‍ എത്തുകയും പല കുഴഞ്ഞു മറഞ്ഞ കേസുകള്‍ ഏറ്റുഎടുത്ത്‌ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ സാമുഹ്യ പ്രവര്‍ത്തകര്‍ വഹിക്കുന്ന പങ്ക് വളരെ വലുതാണ്‌ ഇത്തരം സേവനങ്ങളെ എംബസി എന്നും നന്ദിയോടെയാണ് സ്മരിക്കുന്നതെന്ന് ഡി ബി ഭാട്ടി പറഞ്ഞു.

ആശംസകള്‍ നേര്‍ന്നുകൊണ്ട സൗദി പ്രമുഖന്‍ ഫഹദ്‌ അഷറഫ്‌ വടക്കേവിള , സത്താര്‍ കായംകുളം, ഷിഹാബ് കൊട്ടുക്കാട് ഷംനാദ് കരുനാഗപ്പള്ളി, ഷക്കീല വഹാബ്, ലൈല മജീദ്‌,മഞ്ജു മണികുട്ടന്‍, ഡോ: സിന്ധു ബിനു തസ്നീം റിയാസ്‌, റിഷി ലത്തീഫ്, ജോണ്‍സണ്‍ മാര്‍ക്കോസ് സുനില്‍ ജോര്‍ജ്‌ എന്നിവര്‍ സംസാരിച്ചു

തുടര്‍ന്ന് നടന്ന പുരസ്ക്കാര സമര്‍പ്പണം പന്ത്രണ്ട് മേഖലയില്‍ നിന്ന് മുപ്പത്തിയൊന്ന് പേര്‍ അവാര്‍ഡിന് അര്‍ഹരായി അലിയാര്‍ ,അബ്ദുല്‍ മജീദ്‌, അബ്ദുല്‍ റഷീദ്‌ പുത്തന്‍ചിറ, അലി പെരുവള്ളൂര്‍ (ബിന്സിനെസ്സ്), ശ്രിമതി മഞ്ജു മണികുട്ടന്‍ , സിദ്ദിക് തൂവൂര്‍ , സാമൂഹ്യപ്രവര്‍കര്‍) റഫീക്ക് പന്നിയങ്കര, ഡോ: സിന്ധു ബിനു ,( സാഹിത്യം ), തോമസ്‌ രാജു (ജീവകരുന്ന്യം മൈമൂന അബ്ബാസ്‌ , ഷാജഹാന്‍ കോട്ടയില്‍ (വിദ്യാഭ്യാസം) ഡോ: അമിന സെറിന്‍, ഷിബിലി തോമസ്‌ (ആരോഗ്യം) ഷാരോണ്‍ ഷെരീഫ്‌ , റാണി ടീച്ചര്‍ (അഭിനയം ), സത്താര്‍ മാവൂര്‍ , തസ്നീം റിയാസ്‌ (ഗായകര്‍ ) ക്രിഷനകുമാര്‍ (സംഗീതം സമഗ്ര സംഭാവന ) ഷംസുദ്ധീന്‍ മാളിയേക്കല്‍ , സക്കീര്‍ ദാനത് (ഹൃസ്വചിത്രം ) മാള മൊഹിയുദ്ധീന്‍, രാജന്‍ നിലമ്പൂര്‍ രാഷ്ട്രിയ പൊതുപ്രവര്‍ത്തകന്‍ ) ഷമീര്‍ ബാബു ,എ. എം ഷിനു, ഫൈസാദ് റാസാക്ക്, കബീര്‍ പാവുമ്പ (മീഡിയ ക്യാമറ, സ്റ്റില്‍, എഡിറ്റിംഗ് ) നൃത്ത രംഗത്തെ സമഗ്ര സംഭാവന ചെയ്ത വീണ വിജയകുമാര്‍ , സിന്ധു സോമന്‍ ബിന്ദു സാബു, റീന കൃഷ്ണകുമാര്‍, പദ്മിനി യു നായര്‍, ,രശ്മി വിനോദ തുടങ്ങിയവരെ പുരസ്ക്കാരം നല്‍കി ആദരിച്ചു ഡി ബി ഭാട്ടി , ഡോ: സൈദ്‌ അന്‍വര്‍ ഖുര്‍ഷീദ്, അഷ്‌റഫ്‌ വടക്കേവിള , ഷിഹാബ് കൊട്ടുക്കാട് സൗദി പ്രമുഖന്‍ ഫഹദ്‌, സത്താര്‍ കായംകുളം എന്നിവര്‍ പുരസ്കാരങ്ങള്‍ സമര്‍പ്പിച്ചു. സെക്രെട്ടറി ബൈജു ജോര്‍ജ്‌ സ്വാഗതവും പ്രോഗ്രാം കോഡിനെ റ്റര്‍ ജലീല്‍ പള്ളാത്തുരുത്തി നന്ദിയും പറഞ്ഞു,

സത്താര്‍ മാവൂര്‍ , നാസര്‍ വണ്ടൂര്‍ ബിന്ദു ടീച്ചര്‍ എന്നിവരുടെ നേതൃത്ത ത്തില്‍ അരങ്ങേറിയ ഗാന നൃത്ത സംഗീതരാവ് വിത്യസ്ത പരിപാടികള്‍ കൊണ്ട് ശ്രദ്ധേയമായി ദമാമില്‍ നിന്ന് എത്തിയ കൊച്ചു ഗായിക കല്യാണി യുടെ പാട്ടും പെര്‍ഫോമന്‍സും സദസ്സിനെ ഇളക്കി മറിചത് റിയാദില്‍ ആദ്യഅനുഭവമായി മാറി.

പ്രവാസം മതിയാക്കി നാട്ടിലേക്ക് തിരിക്കുന്ന എബ്രഹാം നെല്ലായി കാര്‍ഗോ സര്‍വിസ് രംഗത്ത് നല്ല പ്രവര്‍ത്തനം കാഴ്ചവെക്കുന്ന ബെസ്റ്റ്‌ കാര്‍ഗോ പാചക രംഗത്തെ കഴിവിന് ഷെഫീന, ഫൗസിയ മുസ്തഫ എന്ന്വര്‍ക്കും ഉപഹാരം നല്‍കി.

റിയാസ്‌ റഹ്മാന്‍ , കുഞ്ചു സി നായര്‍ നിസാര്‍ കൊല്ലം , ബഷീര്‍ പാലക്കാട് , ഗഫൂര്‍ കൊയിലാണ്ടി ,ആനി സാമുവല്‍ , കെ.കെ.സാമുവല്‍ ,ജോര്‍ജ്‌ തൃശ്ശൂര്‍, ഷജീര്‍ കലവറ , എബ്രഹാം നെല്ലായി, തുടങ്ങി നിരവധി പേര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു നൗഫര്‍ സലിം മാള, സലീന ജലീല്‍ , സിമി ജോണ്സന്‍, സല്‍മാന്‍ ഫാരീസ്‌ ,പദ്നാഭന്‍, മുജീബ്‌ ചാവക്കാട്, അന്‍സാര്‍ കൊച്ചി എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

Ads by Google
Thursday 18 Apr 2019 12.01 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW