Friday, August 23, 2019 Last Updated 9 Min 52 Sec ago English Edition
Todays E paper
Ads by Google
Thursday 18 Apr 2019 07.34 AM

'എല്ലാവര്‍ക്കും സ്‌നേഹം വിതറാന്‍ ജൂനിയര്‍ കുഞ്ചാക്കോ എത്തി'; 14 വര്‍ഷത്തെ കാത്തിരിപ്പിന് ഒടുവില്‍ കുഞ്ചാക്കോ ബോബന് ആണ്‍കുഞ്ഞ് പിറന്നു

kunchacko boban

മലയാളി പ്രേക്ഷകരുടെ പ്രിയതാരം കുഞ്ചാക്കോ ബോബന് ആണ്‍കുഞ്ഞ് പിറന്നു. താരം തന്നെയാണ് ഇക്കാര്യം നവമാധ്യമങ്ങളിലൂടെ അറിയിച്ചിരിക്കുന്നത്. ' എല്ലാവരുടേയും സ്‌നേഹത്തിനും പ്രാര്‍ത്ഥനയ്ക്കും നന്ദി. കുഞ്ചാക്കോ ജൂനിയര്‍ എല്ലാവര്‍ക്കും സ്‌നേഹം വിതറുന്നു'.

14 വര്‍ഷം നീണ്ട കാത്തിരിപ്പിന് ശേഷമാണ് കുഞ്ചാക്കോ പ്രിയ ആന്‍ സാമുവല്‍ ദമ്പതികള്‍കക്ക് ആണ്‍കുഞ്ഞ് പിറക്കുന്നത്. 2005ലായിരുന്നു ഇരുവരുടേയും വിവാഹം.

സിനിമ ലോകത്ത് നിന്ന് തന്നെ നിരവധി പേര്‍ ഈ സന്തോഷ വാര്‍ത്തക്ക് ആശംസകള്‍ അറിയിക്കുകയും ചെയ്തിരുന്നു. റിമാ കല്ലിങ്കല്‍, അനു സിതാരാ, വിനയ് ഫോര്‍ട്ട്, ഷറഫുദീന്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ആന്‍ അഗസ്റ്റിന്‍ തുടങ്ങിയവര്‍ ആശംസകളുമായി രംഗത്തുവന്നു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW