Sunday, August 18, 2019 Last Updated 26 Min 35 Sec ago English Edition
Todays E paper
Ads by Google
Thursday 18 Apr 2019 01.22 AM

ചിറകൊടിഞ്ഞ്‌ ജെറ്റ്‌

മുംെബെ: സാമ്പത്തിക പ്രതിസന്ധിയിലകപ്പെട്ട ജെറ്റ്‌ എയര്‍വെയ്‌സ് സര്‍വീസുകള്‍ അവസാനിപ്പിച്ചു. വായ്‌പാ ദാതക്കള്‍ പ്രഖ്യാപിച്ച അടിയന്തര സാമ്പത്തിക സഹായം കിട്ടുന്ന മുറയ്‌ക്കാകും ഇനിയുള്ള പ്രവര്‍ത്തനങ്ങള്‍. 2017 ഒക്‌ടോബറില്‍ ഇന്‍ഡിഗോയ്‌ക്കു മാത്രം പിന്നിലായിരുന്ന കമ്പനിയാണ്‌ അസ്‌തമിക്കുന്നത്‌. ഇന്നലെ രാത്രി ജെറ്റിന്റെ അവസാന സര്‍വീസ്‌ അമൃതസറില്‍നിന്നു മുംബൈയിലേക്കായിരുന്നു. ഇനി വിമാനം ആകാശം കാണണമെങ്കില്‍ കടമ്പകളേറും. സര്‍ക്കാരിന്റെ രക്ഷാശ്രമവും വിജയം കാണുന്നില്ല. ജെറ്റിന്റെ അഞ്ചു വിമാനങ്ങള്‍ മാത്രമാണ്‌ ഇന്നലെ വരെ സര്‍വീസ്‌ നടത്തിയിരുന്നത്‌.
ഡയറക്‌ടര്‍ ബോര്‍ഡില്‍നിന്നു സ്‌ഥാപകന്‍ നരേഷ്‌ ഗോയലും ഭാര്യയും രാജിവച്ചതിനു പിന്നാലെ ബാങ്കുകള്‍ പ്രഖ്യാപിച്ച 1,500 കോടി അടിയന്തര സഹായത്തിലാണു മാനേജ്‌മെന്റിന്റെ പ്രതീക്ഷ. ശമ്പളം കിട്ടാതായ െപെലറ്റുമാര്‍ നിയമനടപടികളിലേക്കു തിരിയുന്ന ഈ സമയത്ത്‌ താല്‍ക്കാലിക ആശ്വാസത്തിന്‌ ഈ പണം കൂടിയേ തീരൂ. സര്‍വീസുകള്‍ നിലനിര്‍ത്താര്‍ 400 കോടി രൂപയെങ്കിലും ഉടന്‍ ലഭിക്കണം. ജെറ്റിന്റെ തകര്‍ച്ച മുതലെടുക്കുകയാണ്‌ മറ്റു വിമാനക്കമ്പനികള്‍.
കുറഞ്ഞ നിരക്കില്‍ ടിക്കറ്റുകള്‍ നല്‍കിയിരുന്ന ജെറ്റ്‌ സര്‍വീസുകള്‍ നിര്‍ത്തിയതോടെ രാജ്യാന്തര സര്‍വീസുകള്‍ക്കടക്കം വന്‍ ടിക്കറ്റ്‌ നിരക്കാണു മറ്റു വിമാനക്കമ്പനികള്‍ ഈടാക്കുന്നത്‌. 2006ല്‍ എയര്‍ സഹാറയെ 5,000 കോടി രൂപയ്‌ക്ക്‌ ഏറ്റെടുക്കാനുള്ള ജെറ്റിന്റെ തീരുമാനത്തെ വിദഗ്‌ധര്‍ എതിര്‍ത്തിരുന്നു. ഇത്രയും തുക മുടക്കേണ്ടതില്ലെന്നായിരുന്നു അവരുടെ വാദം. അന്നുമുതലാണു ജെറ്റിന്റെ സാമ്പത്തികനില അവതാളത്തിലായത്‌. ഇന്‍ഡിഗോ, സ്‌െപെസ്‌ ജെറ്റ്‌, ഗോ എയര്‍ എന്നിവയില്‍നിന്നുള്ള മത്സരം കടുത്തതോടെ ലാഭം നഷ്‌ടങ്ങള്‍ക്കു വഴിതെളിച്ചു. മത്സരത്തിന്റെ ഭാഗമായി ടിക്കറ്റ്‌ നിരക്കുകള്‍ കുറയ്‌ക്കാന്‍ തുടങ്ങിയപ്പോള്‍ വിദഗ്‌ധര്‍ വിലയിരുത്തിയതാണ്‌ ഈ തകര്‍ച്ച.
ഗോയലിന്റെ നേതൃത്വത്തെ വിമര്‍ശിക്കുന്നവരും കുറവല്ല. മറ്റ്‌ അഭിപ്രായങ്ങള്‍ മാനിക്കാത്തതാണു ഗോയലിനു പിഴയ്‌ക്കാന്‍ കാരണം. മികച്ച നിക്ഷേപങ്ങള്‍ നടത്താന്‍ പറ്റാതെ പോയതും കാലിടറിയത്‌ മനസിലാക്കാന്‍ െവെകിയതും തിരിച്ചടിയായി. രാജ്യാന്തര എണ്ണവിലയിലെ വ്യത്യാസങ്ങള്‍ വ്യോമയാന മേഖലയില്‍ പ്രധാനമാണ്‌. എണ്ണ കുടിക്കുന്ന ഭൂഖണ്ഡം എന്ന ചീത്തപ്പേര്‌ ഏഷ്യയ്‌ക്കുള്ളതാണ്‌. ഇതോടൊപ്പം ഏഷ്യയിലെ ഏറ്റവും അസ്‌ഥിരമായ കറന്‍സിയെന്ന അപഖ്യാതി കഴിഞ്ഞ വര്‍ഷം രൂപയുടെമേല്‍ വീണതോടെ മിക്ക വിമാനക്കമ്പനികളുടേയും നില പരുങ്ങലിലായി. ഇതു ജെറ്റിനെ സംബന്ധിച്ചു കൂനിന്മേല്‍ കുരുവായി. ഇന്‍ഡിഗോയും സ്‌െപെസും കടുത്ത നഷ്‌ടം നേരിട്ടു.
തുടര്‍ന്നു ജെറ്റിന്റെ ഓഹരി െകെമാറ്റത്തിനു ടാറ്റ ഗ്രൂപ്പുമായി ചര്‍ച്ച നടത്തിയെങ്കിലും പരാജയപ്പെട്ടു. ഇത്തിഹാദ്‌ കൂടി െകെവിട്ടതോടെ തകര്‍ച്ച പൂര്‍ണം. ഇതോടെ വായ്‌പ നല്‍കിയവരില്‍ മുന്‍പന്തിയിലുള്ള എസ്‌.ബി.ഐയുടെ നേതൃത്വത്തില്‍ വായ്‌പാ തിരിച്ചടവിനു കണ്‍സോര്‍ഷ്യം രൂപീകരിച്ചു നടപടി തുടങ്ങി. നിലവില്‍ ജെറ്റിനായി പുതിയ ഉടമയെ കണ്ടെത്തുകയെന്നത്‌ ഇവരുടെ തലവേദനയാണ്‌. എസ്‌.ബി.ഐക്ക്‌ ഇതിനു കഴിഞ്ഞില്ലെങ്കില്‍ വിജയ്‌ മല്യയുടെ കിങ്‌ഫിഷറിന്റെ ഗതിയാകും ജെറ്റിനും.

ചരിത്രം

തുടക്കം: 1992 ഏപ്രില്‍ ഒന്ന്‌
പ്രവര്‍ത്തനം തുടങ്ങിയത്‌: 1993 മേയ്‌ 5
രാജ്യാന്തര സേവനം: 2004
സ്‌ഥാപകന്‍: നരേഷ്‌ ഗോയല്‍
തലസ്‌ഥാനം: മുംബൈ
വിമാനങ്ങളുടെ എണ്ണം: 115
സര്‍വീസ്‌ റൂട്ടുകള്‍: 52
പരസ്യവാചകം: ദ്‌ ജോയ്‌ ഓഫ്‌ ഫൈ്‌ളയിങ്‌
ഓഹരിയുടമകള്‍:
എസ്‌.ബി.ഐ. കണ്‍സേര്‍ഷ്യം(51%)
നരേഷ്‌ ഗോയല്‍(24%)
ഇത്തിഹാദ്‌ എയര്‍വെയ്‌സ്(12%)
പൊതുങ്കാളിത്തം(13%)
വരുമാനം: 25200 കോടി രൂപ
(2017-18 സാമ്പത്തികവര്‍ഷം)
ലാഭം: -630 കോടി രൂപ( 2017-18 സാമ്പത്തികവര്‍ഷം)

ചുരുക്കപ്പട്ടികയില്‍ നാലുപേര്‍

മുംെബെ: ജെറ്റ്‌ എയര്‍വേസിന്റെ 75 ശതമാനം ഓഹരികളില്‍ താല്‍പര്യം പ്രകടിപ്പിച്ചവരില്‍നിന്നു സ്‌റ്റേറ്റ്‌ ബാങ്ക്‌ കണ്‍സോര്‍ഷ്യം നാലുപേരുടെ അന്തിമപപട്ടിക തയ്യാറാക്കി. ഇത്തിഹാദ്‌ എയര്‍വേസും പട്ടികയില്‍ ഇടം പിടിച്ചതായാണ്‌ സൂചന. ടി.പി.ജി. ക്യാപിറ്റല്‍, ഇന്‍ഡിഗോ പാര്‍ട്ട്‌നേഴ്‌സ്‌, നാഷണല്‍ ഇന്‍വെസ്‌റ്റ്‌മെന്റ്‌ ആന്‍ഡ്‌ ഇന്‍ഫ്രാസ്‌ട്രക്‌ചര്‍ ഫണ്ട്‌ (എന്‍.ഐ.ഐ.എഫ്‌) തുടങ്ങിയവരാണു ചുരുക്കപ്പട്ടികയില്‍ ഇടം നേടിയ മറ്റുള്ളവര്‍.
ജെറ്റ്‌ എയര്‍വേസിന്റെ ഓഹരി ലേലത്തില്‍ സ്‌ഥാപകനും മുന്‍ ചെയര്‍മാനുമായിരുന്ന നരേഷ്‌ ഗോയല്‍ താല്‍പര്യം പ്രകടിപ്പിച്ചിരുന്നെങ്കിലും ഇത്തിഹാദിന്റെ ഇടപെടലിനെ തുടര്‍ന്നു പിന്‍മാറിയെന്നാണു സൂചന. നരേഷ്‌ ഗോയല്‍ ലേലത്തിനായി ബിഡ്‌ സമര്‍പ്പിച്ചാല്‍ ഇത്തിഹാദ്‌ ഉള്‍പ്പടെയുള്ളവര്‍ പിന്മാറുമെന്ന്‌ അറിയിച്ചിരുന്നു. ഉടന്‍ തന്നെ ചുരുക്കപ്പട്ടികയിലുള്ള സ്‌ഥാപനങ്ങള്‍ ഫിനാന്‍ഷ്യല്‍ ബിഡ്‌ സമര്‍പ്പിക്കുമെന്നാണ്‌ വായ്‌പദാതാക്കളുടെ കണ്‍സോഷ്യത്തിന്റെ വിലയിരുത്തല്‍.
ജോലിക്കാര്‍: 16,015(2017 കണക്ക്‌)

Ads by Google
Thursday 18 Apr 2019 01.22 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW