Tuesday, August 06, 2019 Last Updated 7 Min 58 Sec ago English Edition
Todays E paper
Ads by Google
Thursday 18 Apr 2019 01.22 AM

കെ.എം.എം.എല്ലിന്‌ 163 കോടി ലാഭം

തിരുവനന്തപുരം: ചവറ കേരള മിനറല്‍സ്‌ ആന്‍ഡ്‌ മെറ്റല്‍സ്‌ ലിമിറ്റഡ്‌ (കെ.എം.എം.എല്‍)ഈ സാമ്പത്തിക വര്‍ഷം 830 കോടി രൂപയുടെ റെക്കോഡ്‌ വിറ്റുവരവിലൂടെ 163 കോടി രൂപ ലാഭമുണ്ടാക്കി.
കമ്പനി കഴിഞ്ഞ സാമ്പത്തിക വര്‍ഷ, 35000 മെട്രിക്‌ ടണ്‍ ടൈറ്റാനിയം ഡയോക്‌സൈഡ്‌ ആഭ്യന്തര-വിദേശ മാര്‍ക്കറ്റുകളില്‍ വിപണനം നടത്തി സര്‍വകാല റെക്കോഡ്‌ കൈവരിക്കുകയും ചെയ്‌തു. കൂടാതെ ഐ.എസ്‌.ആര്‍.ഒ/ വി.എസ്‌.എസ്‌്.സി, ഇന്ത്യന്‍ നേവി തുടങ്ങിയ പ്രതിരോധ സേനകളുടെ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന ടൈറ്റാനിയം സ്‌പോഞ്ച്‌ (240 മെട്രിക്‌ ടണ്‍) ഉല്‍പ്പാനത്തിലും കഴിഞ്ഞ സാമ്പത്തിക വര്‍ഷം സര്‍വകാല റെക്കോഡ്‌ കരസ്‌ഥമാക്കുകയും ചെയ്‌തു.
പുതിയതായി നിര്‍മ്മിക്കുന്ന 70 ടി.പി.ഡി. ഓക്‌സിജന്‍ പ്ലാന്റിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. സെപ്‌റ്റംബറില്‍ ഈ പദ്ധതി പൂര്‍ത്തിയാകുന്നതോടെ കമ്പനി ഓക്‌സിജന്‍ ഉപഭോഗത്തില്‍ സ്വയം പര്യാപ്‌തത കൈവരിക്കുന്നതോടൊപ്പം ഉല്‍പ്പാദന ചെലവ്‌ ഗണ്യമായി കുറയ്‌ക്കാനും സാധിക്കും. അടുത്ത സാമ്പത്തിക വര്‍ഷം കമ്പനി 935 കോടി രൂപയുടെ വിറ്റുവരവ്‌ ലക്ഷ്യമിടുന്നു.

Ads by Google
Thursday 18 Apr 2019 01.22 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW