Saturday, August 24, 2019 Last Updated 5 Min 42 Sec ago English Edition
Todays E paper
Ads by Google
Thursday 18 Apr 2019 01.15 AM

മുളന്തുരുത്തിയില്‍ മിന്നലേറ്റ്‌ രണ്ടു മരണം

uploads/news/2019/04/302398/k3.jpg

മുളന്തുരുത്തി: വേനല്‍മഴയ്‌ക്കിടെ മിന്നലേറ്റു രണ്ടുമരണം. ഒരാള്‍ക്കു പരുക്ക്‌. മുളന്തുരുത്തി വെട്ടിക്കലില്‍ പാമ്പ്ര മണ്ടോത്തുംകുഴിയില്‍ ജോണിയുടെ ഭാര്യ ലിസി (49), ജോണിയുടെ സഹോദരിയുടെ മകന്‍ അനക്‌സ്‌ (15) എന്നിവരാണ്‌ മരിച്ചത്‌. ജോണിയുടെ മകള്‍ ആദിയ (ചിന്നു-13)യ്‌ക്കാണു പരുക്കേറ്റത്‌.
ഇന്നലെ വൈകിട്ട്‌ 4.45നാണു ദുരന്തം. വെട്ടിക്കല്‍ കവലയില്‍ ചെരുക്കുംകുഴിയില്‍ സാജുവിന്റെ വീട്ടിലാണ്‌ ഒരു വര്‍ഷമായി ജോണിയും കുടുംബവും താമസിക്കുന്നത്‌. വീടിന്റെ അടുക്കളഭാഗത്തുള്ള തുറസായ സ്‌ഥലത്തു മൂവരും നില്‍ക്കുമ്പോഴാണ്‌ ശക്‌തമായ മിന്നലും ഇടിയും ഉണ്ടായത്‌. മിന്നലേറ്റ ലിസിയും അനക്‌സും മുറ്റത്തേക്കു തെറിച്ചുവീണു. പൊള്ളലേറ്റ ആദിയ നിലവിളിച്ചുകൊണ്ടോടി അയല്‍ക്കാരിയായ പൊന്നമ്മയെ കൂട്ടിക്കൊണ്ടുവന്നപ്പോള്‍ ലിസിയും അനക്‌സും അനക്കമറ്റ നിലയിലായിരുന്നു. ഓടിക്കൂടിയ നാട്ടുകാര്‍ മൂവരേയും ആരക്കുന്നത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ലിസിയും അനക്‌സും മരിച്ചു. ആദിയയെ വിദഗ്‌ധ ചികിത്സക്കായി കോലഞ്ചേരി മെഡിക്കല്‍ കോളജിലേക്കു മാറ്റി.
മൃതദേഹങ്ങള്‍ പിറവം ജെ.എം.പി ആശുപത്രി മോര്‍ച്ചറിയില്‍. ലിസിയുടെ സംസ്‌കാരം ഇന്ന്‌ ഉച്ചകഴിഞ്ഞ്‌ മൂന്നിന്‌ വെട്ടിക്കല്‍ കര്‍മ്മേല്‍കുന്ന്‌ പള്ളിയിലും അനക്‌സിന്റെ സംസ്‌കാരം ഇന്ന്‌ ഉച്ചകഴിഞ്ഞ്‌ മൂന്നിനു കടമറ്റം സെന്റ്‌ ജോര്‍ജ്‌ യാക്കോബായ പള്ളിയിലും നടക്കും.

Ads by Google
Thursday 18 Apr 2019 01.15 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW