Wednesday, August 21, 2019 Last Updated 12 Min 42 Sec ago English Edition
Todays E paper
Ads by Google
Thursday 18 Apr 2019 01.10 AM

ഒഡീഷ, കര്‍ണാടക മുഖ്യമന്ത്രിമാരുടെ ഹെലികോപ്‌ടറുകളില്‍ തെരഞ്ഞെടുപ്പ്‌ സ്‌ക്വാഡിന്റെ മിന്നല്‍പരിശോധന

uploads/news/2019/04/302358/d1.jpg

റൂര്‍ക്കല/ബംഗളുരു: രണ്ടാംഘട്ട തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പ്‌ ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്കിന്റെയും കര്‍ണാടക മുഖ്യമന്ത്രി എച്ച്‌.ഡി. കുമാരസ്വാമിയുടെയും ഹെലികോപ്‌ടറുകളില്‍ തെരഞ്ഞെടുപ്പ്‌ ഫ്‌ളയിങ്‌ സ്‌ക്വാഡിന്റെ മിന്നല്‍പരിശോധന. കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബി.എസ്‌. യെദിയൂരപ്പയുടെയും ഹെലികോപ്‌ടര്‍ പരിശോധിച്ചു.
സമ്മതിദായകരെ പണംകൊടുത്തു സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്ന സൂചനയുടെ അടിസ്‌ഥാനത്തില്‍ പ്രമുഖ നേതാക്കളുടെ വീടുകളിലും വാഹനങ്ങളിലും പരിേശാധന തുടരുന്നതിനിടെയാണ്‌ ഹെലികോപ്‌ടറും പരിശോധിച്ചത്‌.
മുഖ്യമന്ത്രിയുമായി പുറപ്പെടാനൊരുങ്ങുമ്പോഴായിരുന്നു പട്‌നായിക്കിന്റെ ഹെലിക്കോപ്‌ടര്‍ തടഞ്ഞ്‌ പരിശോധന. ബാഗുകള്‍ അടക്കം പരിശോധിച്ചെങ്കിലും കണക്കില്‍പ്പെടാത്ത എന്തെങ്കിലും കണ്ടെത്തിയതായി വെളിപ്പെടുത്തലില്ല.
നരേന്ദ്ര മോഡി കഴിഞ്ഞദിവസം ഹെലികോപ്‌ടറില്‍ ചിത്രദുര്‍ഗയില്‍ വന്നപ്പോള്‍ കൊണ്ടുവന്ന വലിയ ബാഗ്‌ എസ്‌.യു.വി വാഹനത്തില്‍ കടത്തിയെന്ന്‌ കര്‍ണാടക മുഖ്യമന്ത്രി എച്ച്‌.ഡി. കുമാരസ്വാമി ആരോപിച്ചിരുന്നു. ഇതിനു പിന്നാലെയാണു കുമാരസ്വാമിയുടെ ഹെലികോപ്‌ടര്‍ ഷിമോഗയില്‍ ഇറങ്ങിയ ഉടന്‍ റെയ്‌ഡ്‌ നടന്നത്‌.
ബി.ജെ.പി. സംസ്‌ഥാന അധ്യക്ഷനായ യെദിയൂരപ്പയുടെ ലഗേജുകളും ശിവമൊഗ്ഗയിലെ ഹെലിപാഡില്‍ ചൊവ്വാഴ്‌ച പരിശോധിച്ചിരുന്നു. ഇന്നലെ പുതുച്ചേരി മുന്‍ മുഖ്യമന്ത്രി എന്‍. രംഗസ്വാമിയുടെ വസതിയിലും ഫ്‌ളയിങ്‌ സ്‌ക്വാഡ്‌ മിന്നല്‍പരിശോധന നടത്തി. ബംഗളുരുവിലും മൈസൂരുവിലും രാമനഗര, ശിവമൊഗ്ഗ, ഹാസന്‍ എന്നിവിടങ്ങളിലും റെയ്‌ഡുകള്‍ ശക്‌തമായതോടെ കേന്ദ്രം പ്രതികാരരാഷ്‌ട്രീയം കളിക്കുകയാണെന്ന ആരോപണവുമായി കുമാരസ്വാമിയും കര്‍ണാടകയിലെ കോണ്‍ഗ്രസ്‌ നേതാക്കളുമെത്തി.

Ads by Google
Thursday 18 Apr 2019 01.10 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW