Wednesday, August 07, 2019 Last Updated 0 Min 48 Sec ago English Edition
Todays E paper
Ads by Google
Wednesday 17 Apr 2019 08.03 PM

ഭയന്ന് ഓടുന്ന അന്നയുടെ മുകളിലേക്ക് കുരച്ചുചാടി വേട്ടനായ; സാഹസികരംഗം പങ്കുവെച്ച് നടി

Actress Anna Rajan, Adventure video

മധുരരാജയില്‍ വേട്ട നായയുമായി ഏറ്റുമുട്ടുന്ന വീഡിയോ ഫേസ്ബുക്കിലൂടെ പങ്കുവെച്ച് നടി അന്ന രാജന്‍. വൈശാഖ് സംവിധാനം ചെയ്ത മമ്മുട്ടി ചിത്രത്തിലെ അതിസാഹസിക രംഗമാണ് നടി പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ലിസി എന്ന കഥാപാത്രമായാണ് അന്ന എത്തുന്നത്്.

ഭയന്ന് ഓടുന്ന അന്നയുടെ മുകളിലേക്ക് കുരച്ചുകൊണ്ട് ചാടി വീഴുന്ന നായയുടെ വീഡിയോയാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. പീറ്റര്‍ ഹെയ്്നാണ് ചിത്രത്തില്‍ സംഘട്ടനരംഗങ്ങള്‍ക്ക് ഒരുക്കുന്നത്. ചിത്രത്തിലെ സംഘട്ടന രംഗങ്ങള്‍ മികച്ച പ്രതികരണമാണ് നേടുന്നത്.

ചിത്രത്തിലെ പീറ്റര്‍ ഹെയ്‌നിന്റെ നേതൃത്വത്തിലുള്ള സംഘട്ടനരംഗങ്ങള്‍ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. വില്ലന്റെ വേട്ടനായ്ക്കളുമായുള്ള ആക്രമണരംഗങ്ങളാണ് അവയില്‍ പ്രധാനമായും ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്.നായ്ക്കളുടെ ആക്രമണത്തില്‍പ്പെട്ട് ചില കഥാപാത്രങ്ങള്‍ മരണപ്പെടുന്നുണ്ട്.

എട്ട് വര്‍ങ്ങള്‍ക്ക് ശേഷം മമ്മൂട്ടിയും സംവിധായകന്‍ വൈശാഖും ഒരുമിച്ചെത്തുന്ന ചിത്രം കൂടിയാണ് മധുരരാജ. തമിഴ്താരം ജയ് ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. അനുശ്രീ, ഷംന കാസിം, മഹിമാ നമ്പ്യാര്‍ എന്നിവരും നായികവേഷങ്ങളിലെത്തുന്നുണ്ട്.

Ads by Google
Wednesday 17 Apr 2019 08.03 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW