Saturday, August 24, 2019 Last Updated 15 Min 49 Sec ago English Edition
Todays E paper
Ads by Google
Wednesday 17 Apr 2019 12.02 PM

ദമ്മാമിൽ കലയുടെ പൂരം ഒരുക്കി നവോദയ സാംസ്ക്കാരിക വേദിയുടെ "മാനവീയം 2019 "

uploads/news/2019/04/302207/Gulf170419l.jpg

ദമ്മാം: നവോദയ കേന്ദ്രകുടുംബവേദിയുടെ ആഭിമുഖ്യത്തില്‍ നടന്ന "മാനവീയം-2019 "കുട്ടികളുടെ കലാസന്ധ്യ അക്ഷരാര്‍ത്ഥത്തില്‍ വിവിധ കലാരൂപങ്ങളുടെ സംഗമവേദിയായി മാറി. നവോദയയുടെ പതിനാലു കുടുംബവേദി ഏരിയകളില്‍ നിന്നുമായി മുന്നൂറോളം കുട്ടികള്‍ വേദിയില്‍ മാറ്റുരച്ചപ്പോള്‍ അത് പ്രവാസലോകത്തെ എക്കാലവും ഓര്‍മിക്കതക്ക നിലയില്‍ വലിയൊരു കലോത്സവമായി.

പാട്ടുകള്‍, നാടകങ്ങള്‍, സിനിമാറ്റിക് ഡാന്‍സ്, വിവിധ ഇനം നൃത്തനൃത്യങ്ങള്‍, കേരളസാംസ്കാരിക പൈതൃകം വിളിച്ചോതുന്ന സംഗീതശില്പങ്ങള്‍, സാമൂഹിക പ്രാധാന്യമുള്ള സന്ദേശങ്ങള്‍ നല്‍കുന്ന സ്കിറ്റുകള്‍ തുടങ്ങിയവ നിറഞ്ഞ സദസ്സില്‍ പ്രദര്‍ശിപ്പിച്ചു.

ജുബൈല്‍ നവോദയ രംഗവേദി അണിയിച്ചൊരുക്കിയ വിടി ഭട്ടതിരിപ്പാടിന്‍റെ അടുക്കളയില്‍ നിന്നും അരങ്ങത്തേക്ക് എന്ന നാടകം രംഗത്ത് അവതരിപ്പിച്ചു.

വൈകീട്ട് നടന്ന സാംസ്കാരിക സമ്മേളനം നവോദയ കേന്ദ്രരക്ഷാധികാരി ബഷീര്‍ വാരോട് ഉദ്ഘാടനം ചെയ്തു. വര്‍ഗീയതക്കും അഴിമതിക്കും എതിരെ സാസ്കാരിക പ്രവത്തകര്‍ ഒറ്റക്കെട്ടായി നിന്നുകൊണ്ട് ഇടത്പക്ഷത്തെ വിജയിപ്പിക്കേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു.

uploads/news/2019/04/302207/Gulf170419laa.jpg

സ്വാഗതസംഘം ചെയര്‍മാന്‍ മോഹനന്‍ വെള്ളിനേഴി അദ്ധ്യക്ഷന്‍ ആയിരുന്നു. സ്വാഗതസംഘം കണ്‍വീനര്‍ ഹമീദ് നൈന സ്വാഗതംപറഞ്ഞു. നവോദയ കേന്ദ്രകമ്മിറ്റി ജനറല്‍ സെക്രട്ടറി എം.എം. നയീം, കേന്ദ്രവനിതാവേദി കണ്‍വീനര്‍ ഷാഹിദ ഷാനവാസ് എന്നിവര്‍ ആശംസകള്‍ അറിയിച്ചു. പ്രവാസജീവിതം അവസാനിപ്പിച്ചുകൊണ്ട് നാട്ടില്‍ പോകുന്ന നവോദയ കേന്ദ്രകുടുംബ വേദി വൈസ് പ്രസിഡണ്ട്മാരായ ഷെജി ജയകൃഷ്ണന്‍, സുഷമ റെജി, കുടുബവേദി കേന്ദ്രഎക്സിക്യുട്ടീവ്‌ അംഗം സ്മിത രജ്ഞിത്ത് എന്നിവര്‍ക്ക് യാത്രയയപ്പ് നല്‍കി.

അവരുടെ സേവനങ്ങള്‍ വിവരിച്ചു കൊണ്ട് കേന്ദ്രകുടുബവേദി സെക്രട്ടറി രഞ്ജിത്ത് വടകര സംസാരിച്ചു. നവോദയ കേന്ദ്രകമ്മിറ്റി പ്രസിഡണ്ട് പവനന്‍ മൂലക്കീല്‍, ബാലവേദി കേന്ദ്രരക്ഷാധികാരി രശ്മി രഘുനാഥ് എന്നിവര്‍ വേദിയില്‍ സന്നിഹിതരായിരുന്നു. നവോദയ കേന്ദ്രകുടുബവേദി ട്രഷറര്‍ കൃഷ്ണന്‍ കൊയിലാണ്ടി ഏവര്‍ക്കും നന്ദി അറിയിച്ചു.

ചെറിയാൻ കിടങ്ങന്നൂർ -

Ads by Google
Wednesday 17 Apr 2019 12.02 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW