Friday, August 23, 2019 Last Updated 2 Min 52 Sec ago English Edition
Todays E paper
Ads by Google
Wednesday 17 Apr 2019 02.16 AM

സര്‍വകലാശാല വാര്‍ത്ത

എം.ജി.
പരീക്ഷ തീയതി

അഫിലിയേറ്റഡ്‌ കോളേജുകളിലെ പരാജയപ്പെട്ട വിദ്യാര്‍ഥികള്‍ക്കായുള്ള അഞ്ചാം സെമസ്‌റ്റര്‍ സി.ബി.സി.എസ്‌.എസ്‌. യു.ജി. (2013, 2014, 2015, 2016 അഡ്‌മിഷന്‍) പരീക്ഷകള്‍ മെയ്‌ 15ന്‌ ആരംഭിക്കും.

പ്രാക്‌ടിക്കല്‍

2019 മാര്‍ച്ചില്‍ നടന്ന ആറാം സെമസ്‌റ്റര്‍ ബി.എ. മ്യൂസിക്‌ വോക്കല്‍ സി.ബി.സി.എസ്‌.എസ്‌. (2016 അഡ്‌മിഷന്‍ റഗുലര്‍/20132015 അഡ്‌മിഷന്‍ റീഅപ്പിയറന്‍സ്‌) പരീക്ഷയുടെ പ്രാക്‌ടിക്കല്‍ 24 മുതല്‍ മെയ്‌ ഒന്‍പതുവരെ തൃപ്പൂണിത്തുറ ആര്‍.എല്‍.വി. കോളേജില്‍ നടക്കും.

എം.ബി.എ. (ഓഫ്‌ കാമ്പസ്‌) സൂക്ഷ്‌മപരിശോധന

2018 ഏപ്രില്‍/മെയ്‌ മാസങ്ങളില്‍ നടന്ന ഒന്നു മുതല്‍ നാലുവരെ സെമസ്‌റ്റര്‍ എം.ബി.എ. ഓഫ്‌ കാമ്പസ്‌ (സപ്ലിമെന്ററി/മേഴ്‌സി ചാന്‍സ്‌) പരീക്ഷയുടെ വിവിധ വിഷയങ്ങളുടെ സൂക്ഷ്‌മപരിശോധനയ്‌ക്ക് അപേക്ഷിച്ച വിദ്യാര്‍ഥികള്‍ 25, 26 തീയതികളില്‍ സില്‍വര്‍ ജൂബിലി പരീക്ഷ ഭവനിലെ ഇ.ജെ. എട്ട്‌ സെക്ഷനില്‍ (226ാം നമ്പര്‍ മുറി) അസല്‍ ഹാള്‍ടിക്കറ്റ്‌/തിരിച്ചറിയല്‍ രേഖകളുമായി നേരിട്ട്‌ ഹാജരാകണം.

എം.എ. ഇക്കണോമിക്‌സ് (പ്രൈവറ്റ്‌); അന്തിമ സ്‌ഥാനപട്ടിക

2015 ജൂണില്‍ നടന്ന നാലാം സെമസ്‌റ്റര്‍ എം.എ. ഇക്കണോമിക്‌സ് (പ്രൈവറ്റ്‌) പരീക്ഷയുടെ അന്തിമ സ്‌ഥാനപട്ടിക പ്രസിദ്ധീകരിച്ചു.

പരീക്ഷ ഫലം

2018 ഏപ്രിലില്‍ നടന്ന ഒന്നും രണ്ടും സെമസ്‌റ്റര്‍ എം.എ. സോഷ്യോളജി, പൊളിറ്റിക്‌സ്, മലയാളം (പ്രൈവറ്റ്‌) റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്‌മപരിശോധനയ്‌ക്കും 25 വരെ അപേക്ഷിക്കാം.
2018 ഏപ്രിലില്‍ നടന്ന ഒന്നും രണ്ടും സെമസ്‌റ്റര്‍ എം.എ. ഇസ്ലാമിക്‌ ഹിസ്‌റ്ററി റഗുലര്‍/സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്‌മപരിശോധനയ്‌ക്കും 25 വരെ അപേക്ഷിക്കാം.

യൂണിവേഴ്‌സിറ്റി അസിസ്‌റ്റന്റ്‌
പരീക്ഷ പരിശീലനം

കേരള പബ്ലിക്‌ സര്‍വീസ്‌ കമ്മീഷന്‍ നടത്തുന്ന യൂണിവേഴ്‌സിറ്റി അസിസ്‌റ്റന്റ്‌ പരീക്ഷയ്‌ക്കുള്ള പരിശീലനം മഹാത്മാഗാന്ധി സര്‍വകലാശാല എംപ്ലോയ്‌മെന്റ്‌ ഇന്‍ഫര്‍മേഷന്‍ ആന്റ്‌ ഗൈഡന്‍സ്‌ ബ്യൂറോയില്‍ ആരംഭിക്കുന്നു. വിശദവിവരത്തിന്‌ ഫോണ്‍: 0481-2731025, 7559940413.

Ads by Google
Wednesday 17 Apr 2019 02.16 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW