Thursday, August 22, 2019 Last Updated 5 Min 40 Sec ago English Edition
Todays E paper
Ads by Google
Wednesday 17 Apr 2019 02.04 AM

ഒന്നരക്കിലോ കഞ്ചാവുമായി ആസാം സ്വദേശി അറസ്‌റ്റില്‍

uploads/news/2019/04/302137/c5.jpg

ചെങ്ങന്നൂര്‍: ഒന്നരക്കിലോ കഞ്ചാവുമായി ആസാം സ്വദേശി അറസ്‌റ്റില്‍. ആസാം സ്വദേശി ഫാര്‍ക്കന്‍ അലി(40)യെയാണ്‌ എക്‌സൈസ്‌ സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടറുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്‌. ഇതര സംസ്‌ഥാനത്ത്‌ നിന്നും ട്രെയിനില്‍ എത്തുന്ന കഞ്ചാവ്‌ ചെറു പൊതികളാക്കി ആവശ്യക്കാരായ സ്‌ഥിരം ഉപയോക്‌താക്കള്‍ക്ക്‌ ചില്ലറ വില്‍പന നടത്തുകയാണ്‌ ഇയാളുടെ രീതി. മൊത്ത വിലയ്‌ക്ക് വാങ്ങിയ കഞ്ചാവ്‌ ചെറു പൊതികളാക്കി വില്‍പനയ്‌ക്ക് തയാറാക്കാന്‍ കല്ലിശേരിയിലെ വാടകമുറിയിലേക്ക്‌ പോകുമ്പോഴാണ്‌ ഇയാള്‍ പിടിയിലായത്‌.
പിടികൂടിയ കഞ്ചാവിന്‌ മാര്‍ക്കറ്റ്‌ വില ഒരു ലക്ഷത്തോളം രൂപ വരുമെന്ന്‌ അധികൃതര്‍ പറഞ്ഞു. കഞ്ചാവ്‌ ഏറ്റവും കുറഞ്ഞ തൂക്കം ഏഴ്‌ ഗ്രാം വരുന്ന പൊതിയാണ്‌. ആയിരം രൂപയ്‌ക്കാണ്‌ ഇത്‌ വില്‍ക്കുന്നത്‌. സ്‌കൂള്‍-കോളജ്‌ വിദ്യാര്‍ഥികളാണ്‌ ഇയാളുടെ പ്രധാന ഇരകള്‍.
എക്‌സൈസ്‌ ഇന്‍സ്‌പെക്‌ടര്‍ ടി.എ.സജികുമാര്‍, പ്രിവന്റീവ്‌ ഓഫീസര്‍മാരായ ഹാരീസ്‌, സതീശന്‍, ഷിഹാബ്‌, സി.ഇ.ഒ ബിനു, പത്മകുമാര്‍, അഖില്‍, മുസ്‌തഫ, ഡ്രൈവര്‍ ജോഷി എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.

Ads by Google
Wednesday 17 Apr 2019 02.04 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW