Saturday, August 24, 2019 Last Updated 16 Min 45 Sec ago English Edition
Todays E paper
Ads by Google
Wednesday 17 Apr 2019 01.58 AM

ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിനെ മലിംഗ എറിഞ്ഞിട്ടു , മുംബൈ ഇന്ത്യന്‍സ്‌ മൂന്നാം സ്‌ഥാനത്ത്‌

uploads/news/2019/04/302128/s3.jpg

മുംബൈ: ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിന്‌ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്‌ ട്വന്റി20 ക്രിക്കറ്റ്‌ 12-ാം സീസണില്‍ ഏഴാം തോല്‍വി. തിങ്കളാഴ്‌ച നടന്ന മത്സരത്തില്‍ അവര്‍ മുംബൈ ഇന്ത്യന്‍സിനോട്‌ അഞ്ച്‌ വിക്കറ്റിനാണു തോറ്റത്‌. ആദ്യം ബാറ്റ്‌ ചെയ്‌ത റോയല്‍ ചലഞ്ചേഴ്‌സ് ഏഴ്‌ വിക്കറ്റിന്‌ 171 റണ്ണെടുത്തു. മറുപടി ബാറ്റ്‌ ചെയ്‌ത മുംബൈ ഇന്ത്യന്‍ കളി തീരാന്‍ ഒരു ഓവര്‍ ശേഷിക്കേ വിജയ റണ്ണെടുത്തു.
31 റണ്‍ വഴങ്ങി നാല്‌ വിക്കറ്റെടുത്ത വെറ്ററന്‍ പേസര്‍ ലസിത്‌ മലിംഗയും 16 പന്തില്‍ രണ്ട്‌ സിക്‌സറും അഞ്ച്‌ ഫോറുമടക്കം 37 റണ്ണുമായി പുറത്താകാതെനിന്ന ഹാര്‍ദിക്‌ പാണ്ഡ്യയുമാണു മുംബൈയുടെ വിജയ ശില്‍പ്പികള്‍. എട്ട്‌ കളികളില്‍ ഒരെണ്ണം മാത്രം ജയിച്ച റോയല്‍ ചലഞ്ചേഴ്‌സ് രണ്ട്‌ പോയിന്റോടെ ഏറ്റവും പിന്നിലായി തുടരുകയാണ്‌.
മുംബൈയ്‌ക്കു വേണ്ടി ഓപ്പണര്‍ ക്വിന്റണ്‍ ഡി കോക്ക്‌ (26 പന്തില്‍ 40), നായകന്‍ രോഹിത്‌ ശര്‍മ (19 പന്തില്‍ 28), സൂര്യകുമാര്‍ യാദവ്‌ (23 പന്തില്‍ 29) എന്നിവര്‍ മികച്ച പ്രകടനം പുറത്തെടുത്തു. 51 പന്തില്‍നിന്ന്‌ 75 റണ്ണെടുത്ത എ.ബി. ഡിവിലിയേഴ്‌സാണു റോയല്‍ ചലഞ്ചേഴ്‌സിന്റെ ടോപ്‌ സ്‌കോറര്‍.
ദക്ഷിണാഫ്രിക്കന്‍ മുന്‍ നായകന്റെ ബാറ്റില്‍നിന്ന്‌ നാല്‌ സിക്‌സറുകളും ആറ്‌ ഫോറുകളും പിറന്നു. അവസാന ഓവറില്‍ ഡിവിലിയേഴ്‌സിനെ കെയ്‌റോണ്‍ പൊള്ളാര്‍ഡ്‌ നേരിട്ടുള്ള ഏറില്‍ പുറത്താക്കി. മൊയിന്‍ അലി 32 പന്തില്‍ അര്‍ധ സെഞ്ചുറി നേടി. നായകന്‍ വിരാട്‌ കോഹ്ലി എട്ട്‌ റണ്ണുമായി പുറത്തായി. പരുക്കേറ്റ വെസ്‌റ്റിന്‍ഡീസ്‌ താരം അല്‍സാരി ജോസഫിനു പകരമാണു മലിംഗ കളിച്ചത്‌. മൊയിന്‍ അലി, മാര്‍കസ്‌ സ്‌റ്റോനിസ്‌ (0), അക്ഷദീപ്‌ നാഥ്‌ (രണ്ട്‌), പവന്‍ നേഗി (0) എന്നിവരെ മലിംഗയാണു പുറത്താക്കിയത്‌്.
ജാസണ്‍ ബെന്‍റോഫ്‌, ഹാര്‍ദിക്‌ പാണ്ഡ്യ എന്നിവര്‍ ഒരു വിക്കറ്റ്‌ വീതമെടുത്തു. മുംബൈ ഇന്ത്യന്‍സിന്‌ അവസാന രണ്ട്‌ ഓവറില്‍ ജയിക്കാന്‍ വേണ്ടത്‌ 22 റണ്ണായിരുന്നു. 19-ാം ഓവറില്‍ തന്നെ മുംബൈ വിജയതീരത്തെത്തി. സ്‌പിന്നര്‍ പവന്‍ നേഗിയെ പന്തേല്‍പ്പിച്ചതാണു ബാംഗ്ലൂരിന്‌ വിനയായത്‌. ക്രീസിലുണ്ടായിരുന്ന ഹാര്‍ദിക്‌ പാണ്ഡ്യ നേഗിയുടെ ഓവറില്‍ രണ്ട്‌ സിക്‌സറും രണ്ട്‌ ഫോറുമടിച്ചതോടെ കളി മാറി. ഓവറിലെ അവസാന പന്തില്‍ ഒരു സിംഗിളുമെടുത്ത്‌ പാണ്ഡ്യ മുംബൈയെ ലക്ഷ്യത്തിലെത്തിച്ചു.
നേഗിയ ഏല്‍പ്പിച്ച കോഹ്ലിയുടെ തീരുമാനത്തെ സാമൂഹിക മാധ്യമങ്ങളിലൂടെ നിരവധിപ്പേര്‍ വിമര്‍ശിച്ചു. ഡെത്ത്‌ ഓവറില്‍ ഹാര്‍ദിക്‌ പാണ്ഡ്യയെപ്പോലെ നിറഞ്ഞു നില്‍ക്കുന്ന ബാറ്റ്‌സ്മാന്റെ മുന്നിലേക്ക്‌ സ്‌പിന്നറെ എന്തിന്‌ പറഞ്ഞയച്ചു എന്നാണു ചോദ്യം. ബൗളിങ്‌ കോച്ച്‌ ആശിഷ്‌ നെഹ്‌റയുടെ നിര്‍ദേശം കോഹ്ലി അക്ഷരം പ്രതി അനുസരിക്കുകയായിരുന്നു.
ഡഗ്‌ ഔട്ടില്‍നിന്ന്‌ നെഹ്‌റ നേഗിക്ക്‌ പന്തു നല്‍കാന്‍ നിര്‍ദേശിക്കുകയായിരുന്നു. 17-ാം ഓവറില്‍ ഹാര്‍ദിക്‌ പാണ്ഡ്യ നല്‍കിയ ക്യാച്ച്‌ ടിം സൗത്തി കൈപ്പിടിയിലാക്കിയിരുന്നെങ്കില്‍ റോയല്‍ ചലഞ്ചേഴ്‌സ് സീസണിലെ രണ്ടാം ജയം ഉറപ്പാക്കുമായിരുന്നു.
ഹാര്‍ദിക്‌ അഞ്ച്‌ പന്തില്‍ ആറ്‌ റണ്ണെടുത്തു നില്‍ക്കേയാണു സൗത്തി ക്യാച്ച്‌ വിട്ടു കളഞ്ഞത്‌. ബാംഗ്ലൂര്‍ ഇന്നിങ്‌സിലെ 19-ാം ഓവറിലും ഒരു അബദ്ധം സംഭവിച്ചിരുന്നു. ക്രീസിലുണ്ടായിരുന്നത്‌ ഡിവിലിയേഴ്‌സും അക്ഷദീപ്‌ നാഥുമായിരുന്നു. മലിംഗയുടെ ആദ്യ പന്ത്‌ ഡിവില്ലിയേഴ്‌സ് സിക്‌സറിനു പറത്തി.
രണ്ടാമത്തെ പന്ത്‌ തട്ടിയിട്ട ഡിവിലിയേഴ്‌സ് രണ്ട്‌ റണ്ണെടുക്കാനുള്ള ശ്രമത്തിലായിരുന്നു. സിംഗിളെടുത്ത ശേഷം ഓടാതെ അക്ഷദീപ്‌ ഡിവിലിയേഴ്‌സിനെ തിരിച്ചയച്ചു. ക്രീസിന്റെ പകുതി ദൂരമെത്തിയ ഡിവിലിയേഴ്‌സ് തിരിച്ചെത്തുമ്പോഴേക്കും പൊള്ളാര്‍ഡിന്റെ നേരിട്ടുള്ള ത്രോ വിക്കറ്റ്‌ തെറുപ്പിച്ചു. തൊട്ടടുത്ത പന്തില്‍ അക്ഷദീപും മടങ്ങി.

Ads by Google
Wednesday 17 Apr 2019 01.58 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW